എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. എഴുതി തീരും മുമ്പേ മീശ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും  മീശയ്‌ക്കൊപ്പം നിന്ന് വിമര്‍ശകര്‍ക്കെതിരില്‍  ശബ്ദമുയര്‍ത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, വാക്കുകളാണ് മീശയിലൂടെ എഴുത്തുകാരന്‍ പ്രതിപാദിച്ചതെന്നും എതിര്‍ ശബ്ദങ്ങളെല്ലാം വെറും പാഴ് വാക്കുകളാണെന്നും എഴുത്തുകാര്‍ തുറന്നടിച്ചു.

''എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല. സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗം എടുത്തല്ല അതിനെ വിലയിരുത്തേണ്ടതെന്നും, പുസ് കത്തിന്റെ മുഴുവന്‍ ആശയമാണ് പരിഗണിക്കേണ്ടതെന്നും'' കോടതി പറഞ്ഞു.

കോടതി ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന നിലയ്ക്കാണ് മീശയ്‌ക്കൊപ്പം നിന്നത്. പക്ഷെ ആവിഷ്‌കാര സാതന്ത്യം അതിര് കടക്കാന്‍ പാടുണ്ടോ? സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ എന്തും എഴുതാമെന്നാണോ? 

എഴുത്തുകാര്‍ ഒരിക്കലും ഒരു സമൂഹത്തെയും അവരുടെ സമ്പ്രദായത്തെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ തൂലിക ചലിപ്പിക്കരുത്. ഒരു പക്ഷെ എഴുത്തുകള്‍ വായനക്കാര്‍ക്ക് യാഥാര്‍ത്ഥ്യം പകര്‍ന്നേക്കാം. മറ്റു ചിലര്‍ക്ക് വേദന നല്‍കിയേക്കാം. സമൂഹത്തില്‍ എഴുത്തുകാര്‍ക്കുള്ള സ്വാധീനം വലുതാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടതാണ്. 

അസത്യത്തിനെതിരില്‍ തുറന്നടിച്ചതില്‍ നിശ്ശബ്ദരാക്കപ്പെട്ടവര്‍. എഴുത്തിന് മൂല്യമുണ്ടെന്ന് തെളിയിച്ചവര്‍. ധാര്‍മിക മൂല്യമാണ് എഴുത്തിന്റെ ലക്ഷ്യമെന്നും എന്തും എഴുതാമെന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി നില്‍ക്കണമെന്നും ജനഹിതത്തെ മാനിച്ച് കൊണ്ടായിരിക്കണം എഴുത്ത് സൃഷ്ടിക്കേണ്ടതെന്നും ജനവികാരം  തെളിയിച്ച് കഴിഞ്ഞു.

എഴുതാം പക്ഷെ ഒരു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാവരുത്. ''ഏറ്റവും നല്ല വസ്ത്രം  ഭംഗിയായണിഞ്ഞ് ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണിവര്‍.'' 

തന്റെ ദൈവത്തോട് വൃത്തിയായി നല്ല വസ്ത്രമണിത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന സ്ത്രീകള്‍, അവരെ മറ്റൊരു രീതിയില്‍ വായിക്കാനുള്ള ഇടമായി മാറ്റുന്നു. തീര്‍ത്തും തിരുത്തേണ്ട വരികളല്ലെ, അമ്പലത്തില്‍ സ്ത്രീകള്‍ പോകുന്നത് ദുരുദ്ദേശ്യം കൊണ്ടാണെന്ന് ഈ തലമുറ മാത്രമല്ല ഇനി വരും തലമുറയും വായിച്ച് തെറ്റിദ്ധരിക്കില്ലെ? എഴുതണമെന്ന ചിന്തയിലൊതുങ്ങി എന്തുമെഴുതാമെന്ന മനോഭവം മാറ്റേണ്ടതുണ്ട്.

തീര്‍ന്നില്ല, മീശയിലെ 78-ാം പേജിലെ ''പോത്തന്‍ മാപ്പിള'' എന്ന പ്രയോഗവും കൂട്ടി വായിക്കേണ്ടതാണ്.

''ചോറും മീന്‍ കറിയും വിട്ടാല്‍ പോത്തിറച്ചിയിലായിരുന്നു മാപ്പിളയ്ക്ക് കമ്പം.പാട വരമ്പത്ത് നില്‍ക്കുമ്പോള്‍ പോലും കലപ്പയില്‍ കെട്ടി ഉഴുന്ന പോത്തിലായിരിക്കും മാപ്പിളയുടെ കണ്ണ്. അതിന്റെ മുന്‍ കൈകള്‍ക്കിടയിലെ വാരിയെല്ലിന് താഴെയുള്ള ഉടവു തട്ടാത്ത ഇറച്ചിയെ ഓര്‍ത്ത് വെള്ളമിറക്കും. എവിടെയെങ്കിലും പോത്തിനെ വെട്ടുന്നുണ്ടെന്നറിഞ്ഞാല്‍ 'പോത്തന്‍ മാപ്പിള' അതില്‍ പങ്ക് ചേരും''

എന്ന് തുടര്‍ന്ന് വരുന്ന വരികള്‍..  

ആവര്‍ത്തിച്ചുള്ള പോത്തന്‍ മാപ്പിളയും, മുസ്ലിംകളെ മാത്രം ബീഫ് തിന്നുന്നവരാക്കി ചിത്രീകരിക്കുന്ന എഴുത്തുകാരന്റെ പ്രയോഗവും തീര്‍ത്തും നിരാകരിക്കേണ്ടതാണ്. വായിക്കുന്നവര്‍ക്ക് ബീഫിനോട് മുസ്ലിംകള്‍ക്ക് ഇത്രയധികം കമ്പമോ എന്ന രീതിയിലുള്ള എഴുത്ത്. രാജ്യത്ത് ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരും സാഹിത്യകാരന്മാരും അതിനെതിരില്‍ പ്രതികരിച്ച് ബീഫ് മുസ്ലിംകളുടെ മാത്രം ഭക്ഷണമല്ല എന്ന് തുറന്ന് പറയുമ്പോള്‍ എസ്. ഹരീഷ് മീശയിലൂടെ അതിനെ തെറ്റിക്കുകയാണ്''.

തെറ്റിദ്ധാരണ പരത്തുന്ന എഴുത്തിനെന്ത് പ്രസക്തി? സമൂഹ നന്മയ്ക്കാവണം എഴുത്ത്. ആരെയും കുറ്റപ്പെട്ടത്തി കൊണ്ടല്ല സുഹത്തില്‍ പേര് നിര്‍മ്മിക്കേണ്ടത്. അസത്യത്തിനെതിരില്‍ സത്യം തുറന്ന് പറഞ്ഞായിരിക്കണം.

TODAY'S WORD

ഇസ്‌ലാമില്‍ നിര്‍ബന്ധിത പരിവര്‍ത്തനമില്ല- ഖുര്‍ആന്‍

 

FROM SOCIAL MEDIA

സ്വവര്‍ഗ ലൈംഗികതക്ക് നിയമ സാധുത നല്‍കുന്നതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

3.64%
96.36%
0%

Aqeeda

image
ഇസ്‌ലാമിക നിയമങ്ങള്‍: ചില അടിസ്ഥാന തത്വങ്ങള്‍
1. സംഗതികളുടെ അടിസ്ഥാനം അനുവാദമാകുന്നു: അതായത്, മത പ്രമാണങ്ങളില്‍ നിരോധനം വന്നിട്ടില്ലാത്ത ഏതു കാര്യങ്ങളും ''അനുവാദം'' ഉള്ളതാകുന്നു. അതിന് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ / പ്രസ്താവനകള്‍ ആവശ്യമില്ല.

Tasawwuf

ഇസ്‌ലാമിന്റെ ലക്ഷ്യമാണ് തസ്വവ്വുഫ് (ഖുതുബ സഹായി)
തിരുമേനിയുടെ നിയോഗംകൊണ്ട് ലോകത്തിന് നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നത് വളരെ വ്യക്തമാണല്ലോ. എന്നാല്‍, പ്രവാചക നിയോഗത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരുന്നു? മഹാനായ ഇബ്‌റാഹീം നബി (അ) ന്റെ പ്രാര്‍ത്ഥനയിലൂടെ ഇത് മനസ്സിലാകുന്നുണ്ട്. അഥവാ, കഅ്ബ നിര്‍മിച്ചതിനു ശേഷം അദ്ദേഹം ഹറമില്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آَيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (البقرة ആളുകളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്ന് ഈ ദുആ പഠിപ്പിക്കുന്നു. വേറെ മൂന്നു സ്ഥലങ്ങളിലും ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (جمعة َقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (ال عمران) كَمَا أَرْسَلْنَا فِيكُمْ رَسُولًا مِنْكُمْ يَتْلُو عَلَيْكُمْ آَيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُمْ مَا لَمْ تَكُونُوا تَعْلَمُونَ (البقرة നബി തങ്ങള്‍ മാത്രമല്ല, എല്ലാ പ്രവാചകന്മാരും കടന്നുവന്നത് ജനങ്ങളുടെ ഹൃദയ-ആത്മ സംസ്‌കരണത്തിനാണ്. ഒരിക്കല്‍ അവിടന്ന് ജിബ് രീലിനോട് ചോദിച്ചു: എല്ലാ പ്രവാചകന്മാര്‍ക്കും ഒരുപോലെ കൈമാറപ്പെട്ട വല്ല സന്ദേശങ്ങളുമുണ്ടോ? അപ്പോഴാണ് സൂറത്തുല്‍ അഅ്‌ലായിലെ പതിമൂന്നു മുതല്‍ 19 വരെയുള്ള വചനങ്ങള്‍ അവതരിച്ചത്. ഇത് സ്വഹാബത്തിനെ ഓതിക്കേള്‍പിച്ചുകൊണ്ട് നബിതങ്ങള്‍ ഇങ്ങനെ പറഞ്ഞു: "كان كل هذا-أو: كان هذا-في صحف إبراهيم وموسى" (ابن كثير ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഹൃദയസംസ്‌കരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്: സൂറത്തു ശുഅറാഅ് 89, ശംസ് 9 നാം അവയവങ്ങള്‍കൊണ്ടുള്ള ധാരാളം ഇബാദത്തുകള്‍ ചെയ്യുന്നവരാണല്ലോ. സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ഇവയൊക്കെ ചെയ്യാന്‍ കല്‍പിക്കപ്പെട്ടതിന്റെ പിന്നിലുള്ള യുക്തി ആത്മസംസ്‌കരണമാണെന്നു മനസ്സിലാകും. ഉദാ: നിസ്‌കാരം. എന്തിനാണ് നാം നിസ്‌കരിക്കുന്നത്? അല്ലാഹു പറയുന്നു: وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ (عنكبوت സ്വഹാബികളില്‍പെട്ട ഒരാള്‍ പല വൃത്തികേടുകളും ചെയ്യുന്നതായി ആളുകള്‍ പ്രവാചകരോട് പരാതി പറഞ്ഞു. അവിടന്ന് മറുപടി കൊടുത്തു: അയാളുടെ നിസ്‌കാരം അയാളെ തെറ്റുകളില്‍നിന്ന് സംരക്ഷിച്ചുകൊള്ളും. വൈകാതെ അങ്ങനെത്തന്നെ സംഭവിച്ചു. നിസ്‌കാരംകൊണ്ട് ഒരു മാറ്റവുമില്ലാത്ത ഒരാളുടെ ഇബാദത്തുകള്‍ നിഷ്ഫലമാണ്. " من لمْ تَنْهَهُ صَلاتُهُ عن الفحشاء والمنكر لم يَزْدَدْ من الله إلا بُعْداً " رواه الطبراني നോമ്പ്: അല്ലാഹു എന്തിനാണ് നോമ്പ് നോല്‍ക്കാന്‍ പറഞ്ഞതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (بقرة ഹൃദയത്തിലുണ്ടാകേണ്ടത് എന്ന് നബി തങ്ങള്‍ വിരല്‍ ചൂണ്ടി പഠിപ്പിച്ച (അത്തഖ് വാ ഹാഹുനാ) തഖ് വയാണ് നോമ്പിന്റെ ലക്ഷ്യം. ഇതില്ലെങ്കില്‍ നോമ്പ് നോമ്പല്ല. كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ وَكَمْ مِنْ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ (احمد) സക്കാത്ത്: ഖുര്‍ആന്‍ പറയുന്നു: خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا (توبة ഈ ആയത്ത് പഠിപ്പിക്കുന്നത് ഒരു മനുഷ്യന്റെ ആന്തരികമായ ശുദ്ധീകരണവും സംസ്‌കരണവുമാണ് സക്കാത്തിലൂടെ സംഭവിക്കുന്നതെന്നാണ്. സക്കാത്ത് എന്ന പദത്തിന്റെ തന്നെ അര്‍ത്ഥം സംസ്‌കരണം എന്നാണല്ലോ. ഹജ്ജ്: ഹജ്ജിലൂടെയും കൈവരുന്നത് സംസ്‌കരണം തന്നെയാണ്. ഒരാള്‍ സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്താല്‍ ശിശുസഹജമായ മനസ്സോടെ അവന് മടങ്ങിവരാം. ദിക് റ് ചൊല്ലല്‍: സര്‍വ്വ സാധാരണമായി പല തരം ദിക്‌റുകള്‍ ചൊല്ലുന്നവരാണ് നാമെല്ലാവരും. എന്തിനാണ് ദിക്‌റ്? അവിടന്ന് പഠിപ്പിക്കുന്നു: ഹൃദയത്തിന് ലോഹങ്ങളെപ്പോലെ തുരുമ്പ് പിടിക്കാം. അതിനുള്ള മരുന്നാണ് ദിക്‌റുല്ലാഹ്. ചുരുക്കത്തില്‍, നാം നിര്‍വഹിക്കുന്ന എല്ലാ ഇബാദത്തുകളും ലക്ഷ്യമാക്കുന്നത് തസ്‌കിയത്തുല്‍ ഖുലൂബ് ആണ്. എന്തുകൊണ്ടാണ് പ്രവാചകന്മാരും ഇസ്‌ലാമും ഇതിനു ഇത്രയധികം സ്ഥാനം നല്‍കിയത്? പണ്ഡിതന്മാര്‍ ധാരാളം മറുപടികള്‍ പറഞ്ഞുതന്നിട്ടുണ്ട്: 1. അല്ലാഹു എപ്പോഴും നോക്കുന്നത് ശരീര ചലനങ്ങളിലേക്കോ അവയവങ്ങളിലേക്കോ അല്ല, മറിച്ച് ഹൃദയത്തിലേക്കാണ്. إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ وَلَا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ (مسلم 2. ഹൃദയമാണ് ശരീരത്തിന്റെ കേന്ദ്രം. കേന്ദ്രമാണല്ലോ എപ്പോഴും നന്നാവേണ്ടത്. إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ وَلَا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ (مسلم 3. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഏറെ ശ്രദ്ധയോടെ ശുശ്രൂഷിക്കേണ്ടിവരുന്നവിധം സൂക്ഷ്മമാണ്. ഉദാഹരണത്തിന് അഹങ്കാരത്തെപ്പറ്റി നബിതങ്ങള്‍ പറഞ്ഞു: لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ (مسلم കേവലം അണു അളവോളം അഹങ്കാരമുണ്ടാവാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അതുപോലെ ശിര്‍കുന്‍ ഖഫിയ്യിനെ പറ്റി അവിടന്ന് പറഞ്ഞത്, അത് രാത്രി ഒരു കരിമ്പാറയിലൂടെ സഞ്ചരിക്കുന്ന കറുത്ത ഉറുമ്പിനെക്കാള്‍ സൂക്ഷ്മമാണെന്നാണ്. ഇങ്ങനെ ഹൃദയരോഗങ്ങള്‍ വളരെ നേര്‍ത്തതായതുകൊണ്ട് ഹൃദയത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുന്നു. 4. അല്ലാഹു എപ്പോഴും കൂലി തരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍പെട്ട വിചാരം (നിയ്യത്ത്) അനുസരിച്ചാണ്. إِنَّمَا الْأَعْمَالُ بِالنِّيَّاتِ (بخاري ഒരാള്‍ക്ക് നന്മ ചെയ്യാനുള്ള ആഗ്രഹമുണ്ടായി, നടപ്പിലാക്കാന്‍ കഴിയാതെവന്നാല്‍ അയാള്‍ക്ക് കൂലി കിട്ടുമെന്ന് നമുക്കറിയാമല്ലോ. അതുപോലെ, ഒരാള്‍ ആളുകള്‍ കാണാന്‍ വേണ്ടിയോ താല്‍പര്യമില്ലാതെയോ മനസ്സാന്നിധ്യമില്ലാതെയോ വല്ലതും ചെയ്താല്‍ അവയവങ്ങള്‍കൊണ്ട് ചെയ്‌തെങ്കിലും കൂലി കിട്ടിക്കൊള്ളണമെന്നില്ല. 5. മനുഷ്യന്റെ ആജന്മശത്രുവായ ഇബ്‌ലീസും അനുയായികളും ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് നമ്മുടെ ഹൃദയങ്ങളെയാണ്. വസ് വാസാണല്ലോ പിശാചിന്റെ വലിയ ഒരായുധം. അവന്‍ വസ് വാസ് തോന്നിക്കുന്നത് ഹൃദയത്തിലാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: الشيطان جاثم على قلب ابن آدم، فإذا سها وغفل وسوس، فإذا ذكر الله خَنَس (ابن كثير ചുരുക്കത്തില്‍, ആത്മസംസ്‌കരണമാണ് ഇസ്‌ലാമിന്റെ/ പ്രവാചക നിയോഗത്തിന്റെ ആത്മാവ്. ഈ പ്രക്രിയയെയാണ് തസ്വവ്വുഫ് എന്നു വിളിക്കുന്നത്. ഇത് സ്വഫാഅ് (തെളിമ) എന്ന പദത്തില്‍ നിന്ന് ലോപിച്ചതാണ്. ഇങ്ങനെ സംസ്‌കരണ പ്രക്രിയക്ക് വിധേയമായവരെ സ്വൂഫികള്‍ എന്നു വിളിക്കാം. ആദ്യമായി സ്വൂഫി എന്നു വിളിക്കപ്പെട്ടത് ഹസനുല്‍ ബസ്വരിയാണ് എന്നു പറയപ്പെടുന്നു. ഇവിടെ ഉന്നയിക്കപ്പെടാറുള്ള വലിയൊരു സംശയമാണ് ഈ പദവും അതുള്‍കൊള്ളുന്ന ആശയവും പ്രവാചകന്റെ കാലത്തുണ്ടായിരുന്നോ എന്നത്. തസ്വവ്വുഫ് എന്ന ഇസ്ഥിലാഹ് പില്‍ക്കാലത്ത് വന്നതാണെങ്കിലും അതുള്‍കൊള്ളുന്ന ആശയം നേരത്തെത്തന്നെയുണ്ടായിരുന്നു. ഇസ്‌ലാമിലെ വിവിധ ജ്ഞാന/ കര്‍മ ശാഖകളുടെ പേരുകളെല്ലാംതന്നെ ഇങ്ങനെയാണല്ലോ. ഉദാഹരണത്തിന്, ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ അഖീദ, ഇല്‍മുത്തജ് വീദ്. പേരുകൊണ്ട് ഇവയൊന്നും ആദ്യകാല നൂറ്റാണ്ടില്‍ ഇല്ലായിരുന്നെങ്കിലും പ്രയോഗംകൊണ്ട് ഉണ്ടായിരുന്നു. എന്നതുപോലെ, ആത്മസംസ്‌കരണം എന്ന പ്രക്രിയ സ്വഹാബികള്‍ക്കിടയില്‍ വ്യാപകവും അറിയപ്പെട്ടതുമായിരുന്നു. എന്നാല്‍, ഇതിന് ഇഹ്‌സാന്‍ എന്നാണ് വിളിച്ചിരുന്നതെന്നു മാത്രം. വളരെ പ്രശസ്തമായ ഒരു ഹദീസില്‍ നബിതങ്ങളോട് ജിബ് രീല്‍ അന്വേഷിക്കുന്നുണ്ടല്ലോ, എന്താണ് ഇഹ്‌സാന്‍ എന്ന്. അപ്പോള്‍, അവിടന്ന് കൊടുത്ത മറുപടി: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (بخاري എപ്പോഴാണ് നമ്മുടെ മനക്കണ്ണുകള്‍ കൊണ്ട് അല്ലാഹുവിനെ കാണാന്‍ കഴിയുക? ഇനി, ഇതിനു പറ്റിയില്ലെങ്കില്‍ ചുരുങ്ങിയത് അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് മനസ്സിലുറപ്പിക്കുക. അത് നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും സ്ഫുടം ചെയ്‌തെടുക്കുമ്പോഴാണ്. ഇതുതന്നെയാണ് ഇഹ്‌സാനും തസ്വവ്വുഫും. ഇങ്ങനെ, ആത്മാവിനെ സംസ്‌കരിക്കാന്‍ പലതരം മാര്‍ഗങ്ങളും വഴികളും മഹാന്മാരായ മുന്‍ഗാമികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചില പ്രത്യേക ദിക് റുകള്‍ വര്‍ദ്ധിപ്പിക്കുക, അംഗീകരിക്കപ്പെടുന്ന ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിക്കുക, ആദ്ധ്യാത്മിക കൃതികളും ചരിത്രങ്ങളും നിരന്തരം വായിക്കുക, ചില പ്രത്യേക തരം രിയാള (പരിശീലനം) കളിലൂടെ കടന്നുപോവുക....... യഥാര്‍ത്ഥത്തില്‍, ഇവയെല്ലാം തസ്വവ്വുഫിന്റെ ലക്ഷ്യങ്ങളോ പരമ ഉദ്ദേശ്യങ്ങളോ അല്ല, മറിച്ച് തസ്വവ്വുഫിലേക്ക് (ആത്മസംസ്‌കരണം) എത്തിക്കുന്ന ചില പടികള്‍ മാത്രം. മുന്‍ഗാമികളായ പണ്ഡിതന്മാരാണ് കാലഘട്ടത്തിനനുസരിച്ച് ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഇവ ആവിഷ്‌കരിച്ചത്. അതുകൊണ്ട് ഇവയെ വിമര്‍ശിക്കേണ്ട കാര്യമില്ല. എങ്ങനെ ഖുര്‍ആനോതണം എന്ന് പ്രത്യേകമായി നിയമങ്ങള്‍ വെച്ച് നാം തജ് വീദിലൂടെ പഠിക്കാറുണ്ടല്ലോ. എന്നാല്‍, പ്രവാചകന്‍ അങ്ങനെ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല. പിന്നെ, എന്തിനു നാം അത് പഠിക്കുന്നു. പ്രവാചകന്‍ ഓതിയതുപോലെ ഖുര്‍ആന്‍ ഓതാന്‍. അതുപോലെ, ഹൃദയ ശുദ്ധീകരണം അനിവാര്യമാണ്. അതിനു പണ്ഡിതന്മാര്‍ കാണിച്ചുതന്ന വിവിധ വഴികള്‍ ഒരാളുടെ ഇഷ്ടാനുസരണം സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. അതിന് തസ്വവ്വുഫിനെയോ ആത്മസംസ്‌കരണ വൈജ്ഞാനിക ശാഖയെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
മുഈനുദ്ദീന്‍ ചിശ്തി: അജ്മീരിലെ വെളിച്ചം
ഹിജ്‌റാബ്ദം 537ല്‍ ഖുറാസാനിലെ സഞ്ചര്‍ ദേശത്ത് ഖ്വാജ മുഈനുദ്ദീന്‍ ഹസന്‍ ചിശ്തി അജ്മീറി റഹ്മത്തുല്ലാഹി ജന്മം കൊണ്ടു. ഈ പ്രദേശം ഖാണ്ഡഹാറില്‍നിന്നു വടക്കുഭാഗത്തേക്ക് 24 മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന സ്ഥലമാണ്. ഇത് ഇന്ന് 'സജിസ്ഥാന്‍' എന്നാണ് അറിയപ്പെടുന്നത്. ഗിയാസുദ്ദീന്‍ ഹസന്‍(റ), ബീവി ഉമ്മുല്‍ വറഅ്(റ) എന്നിവരാണ് മാതാപിതാക്കള്‍. മഹാനവര്‍കളുടെ ഉമ്മയില്‍നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: മുഈനുദ്ദീനെ ഗര്‍ഭം ധരിച്ചതോടെ എന്റെ വീട് ഗുണത്തിലും അനുഗ്രഹത്തിലും ധന്യമായി. ഞങ്ങളുടെ ശത്രുക്കളായിരുന്നവര്‍ സ്‌നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ചില സമയങ്ങളില്‍ എനിക്ക് നല്ലനല്ല സ്വപ്നങ്ങള്‍ കാണിക്കപ്പെടാറുണ്ടായിരുന്നു. നാലാം മാസം മുതല്‍ക്ക് അര്‍ധ രാത്രി തൊട്ട് പ്രഭാതം വരെ എന്റെ വയറ്റില്‍ നിന്നും തസ്ബീഹിന്റെയും തഹ്‌ലീലിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു. ആ പരിപാവന സ്വരത്തില്‍ ഞാന്‍ ഉന്മത്തയായിരുന്നു. ആ കുഞ്ഞ് ജനിച്ചപ്പോള്‍ എന്റെ വീട് പ്രഭാപൂരിതമായി. വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍വച്ചു തന്നെയായിരുന്നു. മഹാനവര്‍കളുടെ പിതാവ് ഒരു പണ്ഡിതനായിരുന്നു. ഒമ്പതാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ശേഷം സഞ്ചറിലെ ഒരു പാഠശാലയില്‍ ചേര്‍ന്നു ഫിഖ്ഹും ഹദീസും തഫ്‌സീറും പ്രാഥമികമായി പഠിച്ച് കുറഞ്ഞ കാലയളവില്‍ തന്നെ തനിക്ക് ആവശ്യമായ വിദ്യ സമാഹരിച്ചു. ഖുറാസാന്‍: സംക്ഷിപ്ത ചിത്രം ഖ്വാജ ഗരീബ് നവാസ്(റ) ജനിച്ച കാലം തീര്‍ത്തും അരാജകത്വത്തിലും അസാമാധാനത്തിലുമായിരുന്നു. എല്ലായിടത്തും നിര്‍ദയരായ താര്‍ത്താരികളാല്‍ കൊലയും അക്രമവും മൃഗീയനൃത്തം ചവിട്ടുകയായിരുന്നു. ആ കാട്ടാളന്‍മാര്‍ ഖുറാസാന്‍ ആക്രമിച്ച് 'സഞ്ചര്‍' രാജാവിനെയും കീഴ്‌പ്പെടുത്തി. എവിടെയും കബന്ധങ്ങള്‍ കുന്നുകൂടി. ഇവിടെ, ഒരുഭാഗത്ത് താര്‍ത്താരികള്‍ അക്രമങ്ങള്‍ കൊണ്ട് നൃത്തമാടിയപ്പോള്‍ മറുവശത്ത് ഇസ്‌ലാമിക വിശ്വാസങ്ങളെ നശിപ്പിക്കുകയായിരുന്നു. ഖുറാസാന്‍ രാജാവ് പരാജയപ്പെട്ടതിനാല്‍ താര്‍ത്താരീ വിഭാഗം ഒരു തടസ്സവും കൂടാതെ ഖുറാസാനിലേക്ക് കടന്നുകയറുകയും വിവിധ പട്ടണങ്ങളായ ഓഷ് മഖ്ദം (മഷ്ഹദ്), നൈഷാപൂര്‍ മുതലായവ നശിപ്പിക്കുകയും ചെയ്തു. ധാരാളം സ്ത്രീ പുരുഷന്‍മാരെ അടിമകളാക്കി. എല്ലാ പള്ളികളും തച്ചുതകര്‍ത്തു. ധാരാളം മഹാ പണ്ഡിതന്‍മാര്‍ രക്തസാക്ഷികളായി. അന്ന് മഹാനവര്‍കള്‍ക്ക് 13 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ രക്തച്ചൊരിച്ചില്‍ കണ്ട് അവരുടെ മനസ്സ് അസ്വസ്ഥമായി. ഓര്‍മവച്ച കാലം ഈ ഭയാനകമായ സംഭവങ്ങളാണ് കാണേണ്ടിവന്നത്. മാതാപിതാക്കളുടെ വിയോഗം മഹാന് 14 വയസ്സായപ്പോള്‍ പ്രിയ പിതാവ് ഇഹലോകവാസം വെടിഞ്ഞു. അനാഥനായ മകന് പിതാവില്‍നിന്ന് അനന്തരമായി ലഭിച്ചത് ഒരു തോട്ടവും ഏത്ത(കൃഷി നനയ്ക്കുന്ന ഉപകരണം)വുമായിരുന്നു. പിതാവിന്റെ വിയോഗത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രിയമാതാവും ഈ ലോകത്തോട് വിടപറഞ്ഞു. 15ാം വയസ്സില്‍ പിതാവും മാതാവും നഷ്ടപ്പെട്ട് തീര്‍ത്തും അനാഥനായ ഖ്വാജ(റ) എല്ലാം ക്ഷമിച്ച് അല്ലാഹുവില്‍ ലയിച്ച് ഇപ്രകാരം തീരുമാനമെടുത്തു: ''ഐഹിക ജീവിതം ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. തന്റെ സ്രഷ്ടാവിനെ തിരിച്ചറിയുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സുഖം മനുഷ്യനു കരസ്ഥമാവൂ. പക്ഷേ, അതിനൊരു വഴികാട്ടി അനിവാര്യമാണ്.'' തന്റെ പിതാവില്‍ നിന്നും അനന്തരം ലഭിച്ച തോട്ടം പരിചരിച്ചും വെള്ളം നനച്ചും നോക്കിനടത്തി മഹാനവര്‍കള്‍ തന്റെ ഉപജീവനം കഴിച്ചു. ജീവിതത്തിലെ മാറ്റം ചെറുപ്പത്തിലേ ഖ്വാജ(റ) സൂഫികളെയും ഫഖീറുമാരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ഖ്വാജ പതിവുപോലെ തന്റെ തോട്ടത്തില്‍ മരങ്ങള്‍ നനച്ചുകൊണ്ടിരിക്കെ ഒരു മജ്ദൂബായ വലിയ്യ് ആ വഴി വന്നു. ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) എന്നവരായിരുന്നു അവര്‍. യുവാവായ ഖ്വാജ(റ) ആ ആരിഫായ മജ്ദൂബിനെ കണ്ടപാടെ തന്റെ പണിയെല്ലാം നിര്‍ത്തി അവര്‍ക്ക് സ്വാഗതമരുളി. ബഹുമാനപുരസ്സരം കൈ ചുംബിച്ച് ഒരു മരത്തണലില്‍ ഇരുത്തി. തോട്ടത്തില്‍നിന്നു നല്ലൊരു മുന്തിരിക്കൊല കൊണ്ടുവന്നു കൊടുത്തു. ഖ്വാജ(റ)യുടെ സേവനത്തില്‍ തൃപ്തിപ്പെട്ട ആ മഹാന്‍ അത് ഭക്ഷിക്കുകയും തന്റെ ഭാണ്ഡത്തില്‍നിന്ന് ഒരു റൊട്ടിക്കഷ്ണമെടുത്ത് ചവച്ച് ഖ്വാജ(റ)യുടെ വായിലിട്ടുകൊടുക്കുകയും ചെയ്തു. ഖ്വാജ അത് കഴിച്ചു. അതോടെ മഹാനില്‍ പരിവര്‍ത്തനം സംഭവിച്ചു. മനസ് ഐഹിക ലോകത്തെ വെറുക്കാന്‍ തുടങ്ങി. ആ റൊട്ടിക്കഷ്ണം തന്റെ തൊണ്ടയിലൂടെ ഇറങ്ങിയതോടെ ആത്മീയ ലോകത്തെത്തിയിരുന്നു. ഉള്‍കണ്ണും മനസ്സും തുറന്നിരുന്നു. സുബോധാവസ്ഥയിലെത്തിയപ്പോഴേക്കും ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) വന്ന വഴിയേ തിരിച്ചുപോയിരുന്നു. ശൈഖ് ഇബ്‌റാഹീം ഖന്ദൂസി(റ) നടന്നകന്നെങ്കിലും അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മാവിന്റെ വെളിച്ചം തിളങ്ങാന്‍ തുടങ്ങി. ആ പ്രഭ കാണാന്‍ വീണ്ടും ഒരുപാട് കൊതിച്ചു. ക്ഷമിച്ചും സഹിച്ചും ഹൃദയത്തെ നിയന്ത്രിച്ച് ഇലാഹീ അനുരാഗത്തിന്റെ തീക്ഷ്ണതയില്‍ ലയിച്ചപ്പോള്‍ ദുന്‍യാവിലെ എല്ലാം തന്റെ കണ്‍മുമ്പില്‍ നിസ്സാരമാവുകയും തന്റെ തോട്ടവും ഏത്തവും വിറ്റ് അല്ലാഹുവിന്റെ മാര്‍ഗത്തിലും പാവങ്ങള്‍ക്കുമായി നല്‍കി മഹാന്‍ യഥാര്‍ത്ഥ സത്യത്തെ അന്വേഷിച്ചിറങ്ങി. ആത്മീയ ഗുരുവിനു മുമ്പില്‍ വിജ്ഞാനമില്ലാതെ ഇലാഹീ സ്മരണ കരസ്ഥമാക്കല്‍ അസാധ്യമായതിനാല്‍ ഖാജാ(റ) തന്റെ കര്‍മത്തില്‍ ഒരു ന്യൂനതയും കോട്ടവുമില്ലാതിരിക്കാനും ബാഹ്യജ്ഞാനം കരസ്ഥമാക്കാനും ഇറങ്ങിപ്പുറപ്പെട്ടു. താര്‍ത്താരികള്‍ ഖുറാസാനിലെ മിക്ക മതകലാലയങ്ങളും തച്ചുതകര്‍ത്തതിനാല്‍ തന്റെ വിജ്ഞാനത്തിന്റെ ദാഹശമനത്തിന് അതിവിദൂരം യാത്ര ചെയ്യേണ്ടിവന്നു. ദുഷ്‌ക്കരമായ വഴികളും മരുഭൂമികളും നദികളും പര്‍വതങ്ങളും മുറിച്ചുകടന്ന്, വിവിധ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് ബുഖാറയിലെ പണ്ഡിതരുടെ സന്നിധിയിലെത്തി കര്‍മശാസ്ത്രവും ഹദീസും തഫ്‌സീറും ഇതര വിജ്ഞാനങ്ങളും നേടി. മൗലാനാ ഹുസാമുദ്ദീന്‍ ബുഖാരിയെ പോലോത്ത അത്യുന്നതരായ പണ്ഡിതരില്‍ നിന്നും മറ്റു ഉലമാക്കളില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. അവസാനം മൗലാനാ ഹുസാമുദ്ദീന്‍ ഖ്വാജ(റ) തങ്ങള്‍ക്ക് സനദ് നല്‍കി. തുടര്‍ന്ന് വിജ്ഞാനങ്ങളെക്കൊണ്ട് സമ്പന്നനായ ഖ്വാജ(റ) പ്രസിദ്ധരായ പണ്ഡിതരില്‍ ഒരാളായി ഗണിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വിജ്ഞാനം നേടാനുള്ള ദാഹം ശമിക്കാത്ത മഹാനവര്‍കള്‍ സമര്‍ഖന്ദിലേക്ക് പോവുകയും അവിടെ വച്ച് തന്റെ വിജ്ഞാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. സത്യാന്വേഷണം ശൈഖ് ഇബ്‌റാഹീം ഖന്‍ദൂസി(റ) ഹസ്‌റത്ത് ഖ്വാജാ മുഈനുദ്ദീന്‍(റ)വിന് ഇലാഹീ അനുരാഗത്തിന്റെ പ്രഭ കാണിച്ചുകൊടുത്തതു മുതല്‍ മനസ് അസ്വസ്ഥമായിരുന്നു. അപ്പോള്‍ വിജ്ഞാന അനുരാഗത്തിന് ഒന്നുകൂടി തിളക്കമാക്കിയപ്പോള്‍ സമര്‍ഖന്ദിനോട് വിടപറഞ്ഞ് പശ്ചിമ ഭാഗത്തേക്ക് യാത്രതിരിച്ചു. പശ്ചിമ ഭൂമിക ധാരാളം ആരിഫീങ്ങളുടെ മസാറുകളാലും അല്ലാഹുവിന്റെ ഉന്നതരായ ഔലിയാക്കളുടെ സാന്നിധ്യത്താലും സമ്പന്നമായിരുന്നു. സമര്‍ഖന്ദിന്റെ ദക്ഷിണ ഭാഗത്തുള്ള ബല്‍ഖിലേക്ക് യഥാര്‍ത്ഥ വഴികാട്ടിയെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. പ്രയാണം തുടര്‍ന്ന ഖ്വാജ(റ)യെ ആന്തരിക ഉള്‍വിളി അതിന്റേതായ വഴിയില്‍ നടത്തിക്കൊണ്ടേയിരുന്നു. കുറേക്കൂടി സഞ്ചരിച്ചപ്പോള്‍ ഖ്വാജ(റ) മഹാനായ ശൈഖ് ഉസ്മാന്‍ ഹാറൂനി(റ)യുടെ പര്‍ണശാലയില്‍ എത്തിപ്പെട്ടു. കാമിലായ ശൈഖിന്റെ സവിധത്തില്‍ പര്‍ണശാല ചെറുതായിരുന്നെങ്കിലും ഇലാഹീ മാഹാത്മ്യം കൊണ്ട് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുകയായിരുന്നു. മഹാനവര്‍കളുടെ മുഖത്തെ ശോഭ കാരണം പര്‍ണശാല മുഴുവന്‍ ഖൈറിനാലും ബറകത്തിനാലും നിറഞ്ഞുനിന്നു. ഹസ്‌റത്ത് ശൈഖ് ഉസ്മാന്‍ ഹാറൂനി(റ) ഉന്നത മശാഇഖന്‍മാരില്‍ പെട്ട വലിയ മാഹാത്മ്യം നേടിയെടുത്തവരാണ്. സത്യാന്വേഷികള്‍ അവരുടെ ആവശ്യപൂര്‍ത്തീകരണം ആ മാഹാത്മ്യത്തിലൂടെ സാധ്യമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഖ്വാജ ഗരീബ് നവാസ്(റ)യുടെ ഇലാഹീ അനുരാഗം തന്റെ ലക്ഷ്യത്തിലെത്തിക്കുകതന്നെ ചെയ്തു. അങ്ങനെ ഉസ്മാന്‍ ഹാറൂണ്‍ തങ്ങളുടെ പര്‍ണശാലയിലെത്തിയ പാടെ അനശ്വരതയുടെ ഉറവിടം കണ്ടെത്തിയ ഖ്വാജ(റ) അങ്ങേയറ്റം സന്തോഷിച്ചു. അതിവിദൂരം യാത്ര ചെയ്തതിനാല്‍ ശൈഖ് ഉസ്മാനുല്‍ ഹാറൂനി(റ)യുടെ സവിധത്തിലെത്തിയപ്പോള്‍ മുഖവും വസ്ത്രവും പൊടിപടര്‍ന്നിരുന്നു. തീര്‍ത്തും അസ്വസ്ഥമായിരുന്നെങ്കിലും മുഖത്ത് മാഹാത്മ്യവും ഔന്നത്യവും പ്രകടമായിരുന്നു. ഖ്വാജാ ഗരീബ് നവാസ്(റ) ആ പുണ്യാത്മാവിനോട് ബൈഅത്ത് ചെയ്യുകയും ശൈഖ് ഉസ്മാന്‍ ഹാറൂനി തങ്ങള്‍(റ) അവരെ മുരീദുകളുടെ വൃത്തത്തില്‍ കൂട്ടുകയും ചെയ്തു. ഖ്വാജാ തങ്ങള്‍(റ) മഹാനവര്‍കളുടെ മുരീദായ സംഭവം അവരുടെ വാക്കുകളില്‍ തന്നെ വിശദീകരിക്കപ്പെട്ടത് ഇങ്ങനെയാണ്: ഉന്നത വ്യക്തികളുണ്ടായിരുന്ന ഒരു സദസ്സില്‍ അങ്ങേയറ്റം ആദരവോടും താഴ്മയോടും ഞാന്‍ പ്രവേശിച്ചു. മഹാന്‍ പറഞ്ഞു: ''രണ്ട് റക്അത്ത് നിസ്‌കരിക്കൂ.'' ഞാന്‍ അത് അനുസരിച്ചപ്പോള്‍ ഇങ്ങനെ ഉത്തരവുണ്ടായി: ''ഖിബ്‌ലയിലേക്ക് മുഖം തിരിഞ്ഞിരിക്കുക.'' അദബോടെ ഞാന്‍ അങ്ങനെ ചെയ്തു. ശേഷം ഇങ്ങനെ അരുളി: ''ബഖറ സൂറത്ത് പാരായണം ചെയ്യൂ.'' മര്യാദയോടെ പാരായണം ചെയ്ത എന്നോട് ഇങ്ങനെ അരുളി: 60 പ്രാവശ്യം സുബ്ഹാനല്ലാഹ് ചൊല്ലൂ.'' പിന്നീട് മഹാനവര്‍കള്‍ എന്റെ കൈ അവരുടെ കൈയില്‍ വച്ച് ആകാശത്തേക്ക് കണ്ണുയര്‍ത്തി നോക്കി പുണ്യനാവുകൊണ്ടിങ്ങനെ പറഞ്ഞു: ''നിങ്ങളെ ഞാന്‍ അല്ലാഹുവിലേക്ക് എത്തിച്ചിരിക്കുന്നു.'' ഇതിനുശേഷം മഹാന്‍ ഒരു പ്രത്യേക തുര്‍ക്കിത്തൊപ്പിയും (കുലാഹ് ചഹാര്‍ എന്ന് പറയപ്പെടുന്ന തൊപ്പി) വിശുദ്ധ ജുബ്ബയും ധരിപ്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: ''ഇരിക്കൂ.'' ഞാന്‍ പെട്ടെന്നിരുന്നു. അപ്പോള്‍ ഇങ്ങനെ പറഞ്ഞു: ''ആയിരം പ്രാവശ്യം ഇഖ്‌ലാസ് സൂറത്ത് ഓതുക.'' ചൊല്ലിപ്പൂര്‍ത്തിയായപ്പള്‍ ഇങ്ങനെ പറഞ്ഞു: ''നമ്മുടെ മശാഇഖന്‍മാരുള്ള ഇവിടെ ഒരു രാത്രി മുഴുവന്‍ അല്ലാഹുവിലുള്ള മുജാഹദയാണ്. അതുകൊണ്ട് പോവുക, ഒരു രാത്രി മുഴുവന്‍ മുജാഹദ നടത്തുക. കല്‍പന കേട്ടു ഒരു രാത്രി മുഴുവന്‍ അല്ലാഹുവിനുള്ള ആരാധനയിലും നിസ്‌കാരത്തിലും മുഴുകി, മഹാന്റെ സവിധത്തില്‍ വന്നു. അപ്പോള്‍ ആകാശത്തേക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു: ''ഇവിടെ നോക്കൂ.'' നോക്കിയപ്പോള്‍ ചോദിച്ചു: ''എവിടം വരെ കാണുന്നു?'' ഞാന്‍ പറഞ്ഞു: ''അര്‍ശ് മുഅല്ല' വരേ'' പിന്നീട് പറഞ്ഞു: ''താഴെ നോക്കൂ.'' താഴെ നോക്കിയപ്പോള്‍ വീണ്ടും ചോദിച്ചു: ''ഏതു വരെ കാണുന്നു?'' ഞാന്‍ പറഞ്ഞു: ''ഭൂമിക്കു താഴെ വരെ വീണ്ടും കല്‍പ്പിച്ചു: ''ആയിരം പ്രാവശ്യം ഇഖ്‌ലാസ് ഓതുക.'' ഞാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: ''ആകാശത്തേക്ക് നോക്കുക.'' ഞാന്‍ നോക്കിയിട്ടു പറഞ്ഞു: ''അല്ലാഹുവിന്റെ മഹത്തായ ഹിജാബ് വ്യക്തമായി കാണുന്നു.'' വീണ്ടും പറഞ്ഞു: ''കണ്ണ് ചിമ്മൂ.'' കണ്ണ് പൂട്ടിയപ്പോള്‍ പറഞ്ഞു: ''കണ്ണു തുറക്കൂ.'' കണ്ണ് തുറന്നപ്പോള്‍ തന്റെ ഇരു വിരലുകള്‍ തന്റെ മുന്നില്‍വച്ച് ചോദിച്ചു: ''എന്തു തോന്നുന്നു?'' ഞാന്‍ പറഞ്ഞു: ''18,000 പണ്ഡിതര്‍ എന്റെ കണ്‍മുമ്പിലുണ്ട്. ഈ ഉത്തരം പറഞ്ഞപ്പോള്‍ ഇങ്ങനെ പ്രതിവചിച്ചു: ''മതി, ഇപ്പോള്‍ നിങ്ങളുടെ കാര്യം പൂര്‍ത്തിയായി.'' പിന്നീട് മുന്നിലുണ്ടായിരുന്ന കല്ലിലേക്ക് സൂചിപ്പിച്ച് പറഞ്ഞു: ''അതെടുക്കൂ. '' എടുത്തപ്പോള്‍ കീഴെ കുറച്ച് ദീനാറുണ്ടായിരുന്നു. പിന്നീടിങ്ങനെ കല്‍പ്പിച്ചു. അതെടുത്ത് പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യൂ. എല്ലാം കഴിഞ്ഞ് മഹാസവിധത്തിലെത്തിയപ്പോള്‍ ഇങ്ങനെ അരുളി: ''കുറച്ചു ദിവസം നമ്മുടെ അടുക്കല്‍ വസിക്കൂ. '' ഞാന്‍ പറഞ്ഞു: ''കല്‍പ്പന പോലെ.'' അനുഗ്രഹങ്ങളുടെ ഗുരുസന്നിധിയില്‍ ഹസ്‌റത്ത് ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ), ഖ്വാജ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ ഉറച്ച വിശ്വാസിയും യാത്രയിലും സര്‍വ സമയത്തും ഒരു സേവകനായി കൂടെ തന്നെ കഴിഞ്ഞുപോന്നു. തന്റെ ആത്മീയ ഗുരുവിന്റെ വിരിപ്പും പാഥേയവും വെള്ളപ്പാത്രവും മറ്റു എല്ലാ വസ്തുക്കളും തന്റെ ശിരസ്സിലും തോളിലുമേറ്റി സന്തതസഹചാരിയായി സേവനം ചെയ്തു ഖ്വാജ(റ). ശൈഖിന്റെ പാവന സവിധത്തില്‍ 20ഓളം വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് 'റിയാളക'ളും മുജാഹദകളും വീട്ടി. ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും വഴികള്‍ പിന്നിട്ട് വിലായത്തിന്റെ അസ്‌റാറുകള്‍ മനസ്സിലാക്കി. തന്റെ ശൈഖില്‍നിന്ന് തനിക്ക് അനുഭവപ്പെട്ട ചില കറാമത്തുകളും ഉപദേശങ്ങളും ഖ്വാജ(റ) തങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരം വായിക്കാം: ഒരു പ്രാവശ്യം എന്റെ ശൈഖ് ഹസ്‌റത്ത് ഖ്വാജ ഉസ്മാനുല്‍ ഹാറൂനിയോടൊപ്പം സിയോണിലേക്ക് യാത്ര പോയി. ഒരു മഠത്തിലെത്തിയപ്പോള്‍ അവിടെ ഒരു പുണ്യവാളനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര്‍ സ്വദ്‌റുദ്ദീന്‍ അഹ്മദ് സയൂസ്താനി എന്നായിരുന്നു. വളരെ ത്യാഗിയായ മഹാനായിരുന്നു ഇദ്ദേഹം. തന്റെ സന്നിധിയില്‍ ആര് വന്നാലും ഒന്നും നല്‍കപ്പെടാത്തവരായി ഒരിക്കലും പിരിഞ്ഞുപോകാറില്ല. ഉള്ളില്‍നിന്ന് വല്ലതും കൊണ്ടുവന്ന് നല്‍കിയിട്ട് പറയും: ''എന്റെ ഈമാന്‍ രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിച്ചാലും.'' ഈ മഹാന്‍ ഖബറിലെ ഭീകരതയും മരണാവസ്ഥയും കേട്ടാലുടന്‍ അല്ലാഹുവിലുള്ള ഭയം കൊണ്ട് വിറകൊള്ളുകയും കണ്ണീര്‍ ചാലിട്ടൊഴുകി ഏഴു ദിവസത്തോളം നിരന്തരമായി കരയുകയും ചെയ്യുമായിരുന്നു. ഈ അവസ്ഥയില്‍ മഹാനെ കാണുന്നവര്‍ തന്നെ അറിയാതെ കരഞ്ഞുപോവുമായിരുന്നു. ഈ അവസ്ഥയിലായിരുന്നു ഞാന്‍ മഹാനവര്‍കളുടെ സവിധത്തിലെത്തിയത്. ശാന്തനായപ്പോള്‍ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു: ''പ്രിയരേ, മരണം കണ്‍മുമ്പില്‍ നില്‍ക്കുകയും മലക്കുല്‍ മൗത്തിന്റെ സന്തതസഹചാരിയുമായ വ്യക്തിക്ക് സുഖജീവിതം, ഉറക്കം, കളി എന്നിവ കൊണ്ട് എന്തുകാര്യം.'' പിന്നീടവര്‍ കൂട്ടിച്ചേര്‍ത്തു: ''ഭൂമിക്കടിയിലെ തേളുകള്‍ നിറഞ്ഞ ഖബറിലുറങ്ങുന്നവരുടെ അവസ്ഥകള്‍ നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ഉപ്പ് വെള്ളത്തില്‍ ഉരുകിത്തീരും പോലെ നിങ്ങള്‍ ഉരുകിത്തീരുമായിരുന്നു.'' പിന്നീടിങ്ങനെ തുടര്‍ന്നു: ''30 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവം നിങ്ങളെ ഞാന്‍ കേള്‍പ്പിക്കാം. ബസറായിലെ ശ്മശാനത്തില്‍ ഒരു ഖബറിനരികെ എന്റെ കൂടെ മഹാന്‍ ഇരിക്കുകയായിരുന്നു. ഖബറിനുള്ളില്‍ ഖബറാളി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. കശ്ഫിന്റെ അഹ്‌ലുകാരനായ മഹാന് ഖബറാളിയുടെ അവസ്ഥ വെളിവാക്കപ്പെട്ടപ്പോള്‍ ഉച്ചത്തില്‍ അട്ടഹസിച്ച് നിലംപൊത്തി വീണു. അദ്ദേഹത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആത്മാവ് മറ്റൊരു ലോകത്തിലേക്ക് പാറിക്കഴിഞ്ഞിരുന്നു. ശരീരം ഉപ്പ് ഉരുകുന്നതു പോലെ ഉരുകിയില്ലാതായിരുന്നു. ''ഇദ്ദേഹത്തില്‍ കണ്ടത്ര ഭയം ഒരാളിലും ഇതേവരെ കണ്ടിട്ടില്ല.'' അതിനുശേഷം പതിവുപോലെ രണ്ടു കാരക്ക നല്കിയിട്ട് തിരിച്ചയച്ചു. ഒരു ദിവസം ഹസ്‌റത്ത് ഖ്വാജാ ഉസ്മാന്‍ ഹാറൂനി(റ), ഖ്വാജാ ഗരീബ് നവാസിനോട് ഇങ്ങനെ പറഞ്ഞു: ''നാളെ അന്ത്യദിനത്തില്‍ അമ്പിയാക്കള്‍, ഔലിയാക്കള്‍, സാധാരണക്കാര്‍ ഇവരില്‍ ആരെല്ലാം നിസ്‌കാരത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു രക്ഷപ്പെട്ടോ അവര്‍ രക്ഷപ്പെട്ടു; അര് നിസ്‌കാരം കൃത്യനിഷ്ടയിലാക്കിയില്ലയോ അവര്‍ നരകത്തിലെ വിറകാവുന്നതാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:'' നിസ്‌കാരത്തില്‍ അലസത കാണിക്കുന്നവര്‍ക്കാണ് വൈല്. നരകത്തില്‍ അങ്ങേയറ്റം വേദനാജനകമായ ശിക്ഷ നല്‍കപ്പെടുന്ന ഒരു കിണറുണ്ട്. നിസ്‌കാരത്തെ പിന്തിപ്പിക്കുന്നവര്‍ക്കും യഥാ സമയത്ത് നിര്‍വഹിക്കാത്തവര്‍ക്കുമുള്ളതാണത്. വീണ്ടും വിശദീകരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: ''വൈല്‍ എഴുപതിനായിരം തവണ അല്ലാഹുവിനോട് ചോദിക്കുന്നു. ഈ കഠിന കഠോര ശിക്ഷ ഏതു വിഭാഗത്തിനുള്ളതാണ്? അല്ലാഹുവിന്റെ പ്രത്യുത്തരം ഇങ്ങനെയുണ്ടായി: ''നിസ്‌കാരം യഥാസമയത്ത് നിര്‍വഹിക്കാത്തവര്‍ക്കാണത്.'' ഒരു പ്രാവശ്യം ഞാനും ശൈഖും യാത്ര ചെയ്തു ടൈഗ്രീസ് നദിക്കരയിലെത്തിയപ്പോള്‍ നദി കവിഞ്ഞൊഴുകുകയായിരുന്നു. ഇനി എന്തു ചെയ്യുമെന്ന് മനസ്സില്‍ തോന്നിയപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''കണ്ണടക്കൂ, അല്‍പനേരത്തിനു ശേഷം കണ്ണ് തുറന്നപ്പോള്‍ ഞാനും ശൈഖ് ഹാറൂനി തങ്ങളും ടൈഗ്രീസിന്റെ മറുകരയിലായിരുന്നു. ഞാന്‍ ചോദിച്ചു: ''ഇതെങ്ങനെ സംഭവിച്ചു.'' മഹാന്‍ പ്രതിവചിച്ചു: ''അഞ്ചു പ്രാവശ്യം അല്‍ഹംദു ചൊല്ലി നദി മുറിച്ചുകടന്നു.'' ഒരു പ്രാവശ്യം തന്റെ ശൈഖ് ഖ്വാജാ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ ഖ്വാജ ബഹാഉദ്ദീന്‍(റ)യെ കണ്ടുമുട്ടി. തന്റെ അരികില്‍ വന്ന ഏതൊരാളെയും വെറും കയ്യോടെ മടക്കിവിടാതിരിക്കലായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ആരെങ്കിലും വസ്ത്രമില്ലാതെ വന്നാല്‍ സ്വന്തം വസ്ത്രം ഊരിക്കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോഴേക്കും മലക്കുകള്‍ വന്ന് ഉന്നത വസ്ത്രം നല്‍കുമായിരുന്നു. ഞങ്ങള്‍ അല്‍പദിവസം മഹാന്റെ കൂടെ സഹവസിച്ചു. തിരിച്ചുപോരുമ്പോള്‍ മഹാന്‍ ഇപ്രകാരം ഉപദേശിക്കുകയും ചെയ്തു: ''തനിക്കെന്തു ലഭിച്ചോ അത് അവിടെ തന്നെ സൂക്ഷിച്ചുവയ്ക്കരുത്. മറിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവാക്കുക. എങ്കില്‍ അല്ലാഹുവിന്റെ സാമീപ്യരില്‍ നിങ്ങളുടെ പേരുണ്ടാവും.'' ഒരു പ്രാവശ്യം ദര്‍വേശുമാരുടെ ഒരു സംഘം ഖ്വാജ ഉസ്മാനില്‍ ഹാറൂനി(റ)യുടെ സവിധത്തില്‍ വന്നു. അപ്പോള്‍ ഒരു വയോധികന്‍ വന്ന് സലാം പറയുകയും ഹാറൂനി തങ്ങള്‍ എഴുന്നേറ്റുനിന്ന് സലാം മടക്കി പരിഗണിച്ച് ഇരുത്തുകയും ചെയ്തു. അവര്‍ പറഞ്ഞു: ''30 വര്‍ഷമായി എന്റെ മകന്‍ പിരിഞ്ഞിട്ട്, അവന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അവന്റെ വേര്‍പാടിനാല്‍ ഞാനാകെ തകര്‍ന്നിരിക്കുന്നു. എന്നെ സഹായിച്ചാലും. അവന്റെ തിരിച്ചുവരവിനും രക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി ഫാതിഹയും ഇഖ്‌ലാസും ഓതിയാലും... ഇതു കേട്ടപാടെ ഉസ്മാന്‍ ഹാറൂനി തങ്ങള്‍ മുറാഖബയിലായി തല താഴ്ത്തിയിരുന്നു. ശേഷം തല ഉയര്‍ത്തി ചുറ്റുമുള്ളവരോട് പറഞ്ഞു: ''ഈ വയോധികന്റെ മകന്റെ തിരിച്ചുവരവിന് ഫാതിഹയും ഇഖ്‌ലാസും ഓതുക.'' എല്ലാവരും ഓതിക്കഴിഞ്ഞപ്പോള്‍ ശൈഖ് വയോധികനോട് പറഞ്ഞു: ''നിങ്ങള്‍ക്കു പോവാം, എപ്പോള്‍ നിങ്ങളുടെ മകനെ ലഭിക്കുന്നുവോ അപ്പോള്‍ അവനെ കൂട്ടി എന്നെ കാണാന്‍ വരണം.'' വയോധികന്‍ പുറത്തേക്കിറങ്ങിയ പാടെ തങ്ങളുടെ മകനെ കിട്ടിയെന്ന് ഒരാള്‍ വന്ന് അദ്ദേഹത്തെ വിവരമറിയിച്ചു. വീട്ടിലെത്തിയ ഉടനെ മകനെ മാറോടണച്ച് അവനെയും കൂട്ടി ഖ്വാജാ ഉസ്മാനുല്‍ ഹാറൂനി(റ)യുടെ സവിധത്തിലെത്തി. ശൈഖ് മകനോട് ചോദിച്ചു: ''മോനേ, എവിടെയായിരുന്നു?'' അവന്‍ പറഞ്ഞു: ''സമുദ്രത്തില്‍ ഒരു കപ്പലിലായിരുന്നു. അതിന്റെ ഉടമസ്ഥന്‍ ചങ്ങലകളെക്കൊണ്ട് എന്നെ ബന്ധനസ്ഥനാക്കിയിരുന്നു. ഇന്ന് അങ്ങയുടെ അതേ രൂപത്തിലുള്ള ഒരു ദര്‍വേശ് അല്ല അങ്ങ് തന്നെ എന്റെ അരികില്‍ വരികയും ചങ്ങലപൊട്ടിച്ച് എന്റെ പിരടിയില്‍ ശക്തിയായി പിടിച്ച് തന്റെ മുമ്പില്‍ നിര്‍ത്തിക്കൊണ്ട് ഇങ്ങനെ കല്‍പ്പിച്ചു: ''തന്റെ കാല്‍ എന്റെ കൈയില്‍ വച്ച് കണ്ണ് ചിമ്മുക.'' അല്‍പനേരത്തിനുശേഷം പറഞ്ഞു: ''കണ്ണ് തുറക്കൂ.'' അപ്പോള്‍ ഏകനായി തന്റെ വീട്ടുപടിക്ക് മുമ്പില്‍ എന്നെ കാണാന്‍ കഴിഞ്ഞു. വീണ്ടും പലതും പറയാന്‍ തുനിഞ്ഞപ്പോള്‍ ഹാറൂനി തങ്ങള്‍ നിശ്ശബ്ദനാവാന്‍ ആംഗ്യം കാണിച്ചു. ഇതു കേട്ട വയോധികന്‍ ഹാറൂനി തങ്ങളുടെ കാലില്‍ വീണ് മുത്തം ചെയ്തു. അങ്ങനെ പിതാവും മകനും തിരിച്ചുപോയി. ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ) 20 വര്‍ഷം മുഴുവന്‍ തന്റെ ആത്മീയ ഗുരുവായ ഖ്വാജ ഉസ്മാനുല്‍ ഹാറൂനി തങ്ങള്‍ക്ക് മനസ്സാ വാചാ കര്‍മണാ സേവനത്തില്‍ മുഴുകി. ജീവനു തുല്യം തനിക്ക് സേവനം ചെയ്ത ഖ്വാജക്ക് ശൈഖ് തങ്ങള്‍ അത്യുന്നത പ്രതിഫലവും അനുഗ്രഹവും സമ്പത്തും നല്‍കി. അത് അതിര്‍ വരമ്പുകള്‍ക്കപ്പുറമായിരുന്നു. ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും സര്‍വ വഴികളും പിന്നിട്ടശേഷം മഹാന്‍മാരില്‍ നിന്നും തനിക്കു ലഭിച്ച സര്‍വ മാഹാത്മ്യങ്ങളും തന്റെ ബുദ്ധിമാനായ മുരീദ് ഖ്വാജാ ഗരീബ് നഹസി(റ)വിന് നല്‍കിയിട്ട് ഇങ്ങനെ ഉപദേശിച്ചു: ''മുഈനുദ്ദീന്‍, അല്ലാഹുവിന്റെ സൃഷ്ടികളില്‍നിന്ന് ഒരിക്കലും ഒന്നും ആഗ്രഹിക്കരുത്. ഒരിക്കലും ജനവാസമുള്ളിടത്ത് കഴിയരുത്. ഒരാളോടും ഒന്നും ആവശ്യപ്പെടരുത്.'' ഗരീബ് നവാസ്(റ) പറയുന്നു: ''ശേഷം വന്ദ്യഗുരു ഫാതിഹയോതി എന്റെ കണ്ണും തലയും ചുംബിച്ച് ഇങ്ങനെ അരുളി: ''നിങ്ങളെ അല്ലാഹുവില്‍ സമര്‍പ്പിച്ചു.'' മുഈനുദ്ദീന്‍ സത്യത്തിന്റെ പ്രിയപ്പെട്ടവരാണ്. എനിക്ക് അങ്ങ് ശിഷ്യനായി വന്നതില്‍ വളരെ അഭിമാനമാണ്.'' മഹാത്മാക്കളുടെ തണലില്‍ ഖ്വാജ ഗരീബ് നവാസ്(റ) തന്റെ വന്ദ്യഗുരു ഉസ്മാനുല്‍ ഹാറൂനി(റ) തങ്ങളോട് വിടപറഞ്ഞു ബഗ്ദാദിലേക്ക് തിരിച്ചു. വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടി ഖര്‍ഖാനില്‍ എത്തിച്ചേര്‍ന്നു. ഖര്‍ഖാന്‍ ചെറിയ പ്രദേശമായിരുന്നെങ്കിലും ശൈഖ് അബുല്‍ ഹസന്‍ ഖര്‍ഖാന്‍(റ)യാല്‍ അവിടം ശ്രുതി പെറ്റതായിരുന്നു. അതിനാല്‍ തന്നെ മഹല്‍ വ്യക്തിയില്‍ നിന്നും ആന്തരിക വിഭവങ്ങളും ബറകത്തുകളും കരസ്ഥമാക്കി. അല്‍പദിനം അവിടെ താമസിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. വഴിയില്‍ കണ്ട മഹല്‍ വ്യക്തികളുടെയെല്ലാം മസാറുകള്‍ സന്ദര്‍ശിച്ചു. അവരുടെ ആത്മീയ ജ്ഞാനങ്ങളും ബറകത്തുകളും നേടി അവിടെ അല്‍പദിനം കഴിച്ചുകൂട്ടി നടന്നുനീങ്ങി. പിന്നീട് മാസിന്ദാനിന്റെ അതിര്‍ക്കടുത്തുള്ള അസ്തറാബാദ് എന്ന പ്രസിദ്ധവും ഉന്നതവുമായ പട്ടണത്തിലെത്തിച്ചേര്‍ന്നു. അന്നവിടെ മഹാന്‍മാരില്‍ ഉന്നതസ്ഥാനിയും അല്ലാഹുവിന്റെ ആരിഫുമായ ശൈഖ് നാസ്വിറുദ്ദീന്‍(റ) എന്നിവരുണ്ടായിരുന്നു. വെറും രണ്ടാളിലൂടെ അദ്ദേഹത്തിന്റെ സില്‍സില മഹാനായ ഹസ്‌റത്ത് ശൈഖ് ബാ യസീദില്‍ ബിസ്ഥാമിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഖ്വാജാ ഗരീബ് നവാസ്(റ) ആ മഹാനില്‍ നിന്നും മഅ്‌രിഫത്തിന്റെ വെളിച്ചം സമ്പന്നമാക്കി ഇസ്ഫഹാനിലേക്ക് പോവുകയും അവിടെ പ്രോജ്വലിക്കുകയും ചെയ്തു. ഇസ്ഫഹാന്‍ അന്ന് ലോകത്തെ സുന്ദരവും പ്രസിദ്ധവുമായ പട്ടണങ്ങളിലൊന്നായിരുന്നു. അക്കാലത്ത് ഇസ്ഫഹാന്‍ നഗരം ശൈഖ് മഹ്മൂദ് ഇസ്ഫഹാനിയാല്‍ പ്രഭാപൂരിതമായിരുന്നു. ഖ്വാജാ തങ്ങള്‍ക്ക് അവരെ കണ്ടുമുട്ടാനുള്ള ഭാഗ്യം ലഭിച്ചു. ആ കൂടിക്കാഴ്ചയും അത്യത്ഭുതവും രസാവഹവുമായിരുന്നു. സത്യത്തിന്റെ ഇരു മഹല്‍ വ്യക്തിത്വങ്ങള്‍ പരസ്പരം സംഗമിച്ച ഭാഗ്യമുഹൂര്‍ത്തം. ഇരു ഭാഗത്തു നിന്നും ഇലാഹീ കടാക്ഷത്തിന്റെയും മാഹാത്മ്യങ്ങളുടെയും പേമാരി വര്‍ഷിക്കുന്നു. അല്ലാഹുവിന്റെ വിധി (ഖുദ്‌റത്ത്) നടത്തിപ്പ് നോക്കൂ. ഇതേ കാലത്തു തന്നെ പൂര്‍ണനായ ഗുരുവിന്റെ അന്വേഷണത്തിലായി മഹാനായ ഹസ്‌റത്ത് ഖ്വാജാ ഖുഥുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി(റ) ഇറങ്ങിപ്പുറപ്പെട്ട് ഇസ്ഫഹാനില്‍ നിലയുറപ്പിച്ചിരുന്നു. മിക്ക സമയവും ശൈഖ് മഹ്മൂദ് ഇസ്ഫഹാനി(റ)യുടെ സേവനത്തിലായി മുഴുകുകയും ചെയ്തിരുന്നു. അതിനാല്‍, മഹാനില്‍ വളരെ വിശ്വാസമുള്ളവരും അവരോട് ബൈഅത്ത് ചെയ്യാന്‍ കൊതിച്ചവരുമായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ കണ്ണ് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ വെളിച്ചം വിതറുന്ന തിരുമുഖത്ത് പതിഞ്ഞപ്പോള്‍ ആ ഇലാഹീ ഒളിവിന്റെ പ്രവാഹം കണ്ടപ്പോള്‍ ഉടനടി ഖ്വാജ തങ്ങളുടെ സവിധത്തില്‍ ഹാജറായി തന്റെ മുരീദാവാനുള്ള ആവശ്യം അറിയിക്കുകയും തങ്ങളുമായി ബൈഅത്ത് ചെയ്തു ശിഷ്യരില്‍ ഇടം പിടിക്കുകയും ചെയ്തു. പിന്നീട്, ഖ്വാജ ഗരീബ് നവാസ്(റ) ഇസ്ഫഹാന്‍ വിട്ടു ഹമദാനിലെത്തിച്ചേര്‍ന്നു. അന്ന് അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ആബിദും പരിത്യാഗിയുമായ ഹസ്‌റത്ത് ശൈഖ് യൂസുഫ് ഹമദാനി(റ)യെ കണ്ടുമുട്ടാനും അവരില്‍നിന്ന് മാഹാത്മ്യം കരസ്ഥമാക്കാനും സൗഭാഗ്യം ലഭിച്ചു. ഹമദാനില്‍നിന്ന് യാത്ര തിരിച്ച് തിബ്‌രീസിലെത്തി. അവിടെ ജനതയ്ക്ക് മനസ്സിന്റെ വെളിച്ചം കൈമാറി കഴിഞ്ഞുകൂടി. അന്ന് തിബ്‌രീസില്‍ മഹാനായ ഹസ്‌റത്ത് ശൈഖ് അബൂസഈദ് തിബ്‌രീസി(റ) വളരെ പ്രസിദ്ധനും പ്രശസ്തനുമായിരുന്നു. അതുകൊണ്ട് തന്നെ ഖ്വാജാ(റ) അല്‍പകാലം അവിടെ താമസിച്ച് സുഹൃ ബന്ധം കൈവരിച്ച് മഹാന്റെ പുണ്യം നേടി ബഗ്ദാദിലേക്കു തന്നെ തിരിച്ചു. ഭാഗ്യങ്ങളിലൂടെ ഒരു പ്രയാണം ഹമദാനില്‍ നിന്നു മടങ്ങിയ ഖ്വാജാ തങ്ങള്‍(റ) ബഗ്ദാദില്‍ താമസമാക്കി. അക്കാലത്ത് ബഗ്ദാദ് നഗരം വിജ്ഞാനങ്ങളുടെയും കലകളുടെയും നഗരമായിരുന്നു. വലിയ ഉന്നതസ്ഥാനീയരും, പ്രമുഖരും പ്രസിദ്ധരുമായ പണ്ഡിതരും സൂഫികളും മുത്തഖീങ്ങളും എമ്പാടും അവിടെയുണ്ടായിരുന്നു. അവരുടെ സദസ്സുകള്‍ ആന്തരിക ബാഹ്യ വിജ്ഞാനങ്ങളുടെ താല്‍പര്യക്കാരാല്‍ നിറഞ്ഞതായിരുന്നു. ഖ്വാജ(റ)യും ആ സദസ്സുകളിലെത്തുകയും മാഹാത്മ്യങ്ങളാല്‍ തന്റെ മനസ് നിറയ്ക്കുകയും ചെയ്തു. ബഗ്ദാദിലെത്തിയപ്പോള്‍ അക്കാലത്തെ അതുല്യരായ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ശൈഖ് അബൂ നജീബ് സുഹ്‌റവര്‍ദി(റ)യുടെയും ഖുതുബുല്‍ അഖ്താബ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെയും പ്രശോഭിതമായ മസാറേ ശരീഫില്‍ പോയി ധ്യാനത്തില്‍ കഴിഞ്ഞു. അവരില്‍നിന്നും ബറക്കത്തുകള്‍ നേടുകയും ചെയ്തു. മറ്റു മഹാത്മാക്കളുടെ ദര്‍ഗകളിലും ഹാജരായി. അവരില്‍നിന്ന് ആത്മീയ അനുഗ്രഹങ്ങള്‍ വേണ്ടുവോളം നേടിയെടുത്തു. ബഗ്ദാദില്‍ വച്ച് ഹസ്‌റത്ത് ശൈഖ് ഔഹദുദ്ദീന്‍ കിര്‍മാനി(റ)യെ കാണുകയും അവരില്‍ നിന്നും ബറക്കത്തുകള്‍ നേടുകയുമുണ്ടായി. അദ്ദേഹം അന്ന് ബഗ്ദാദിലെത്തി മഅ്‌രിഫത്തിന്റെ ഗോവണിപ്പടികള്‍ കയറുകയായിരുന്നു. ഇരു മഹാത്മാക്കളും പരസ്പരം മാഹാത്മ്യങ്ങള്‍ കൈമാറുകയും ബറക്കത്ത് നേടുകയും ചെയ്തു. ഖ്വാജ(റ) അല്ലാഹുവിന്റെ ദര്‍ബാറില്‍ ഹസ്‌റത്ത് ഖ്വാജ ഗരീബ് നവാസ്(റ) ഹിജ്‌റ 583ല്‍ വിശുദ്ധ മക്കയിലെത്തുകയും കഅ്ബ സന്ദര്‍ശിക്കുകയും ചെയ്തു. കഅ്ബ ത്വവാഫ് ചെയ്തും ആരാധനയില്‍ മുഴുകിയും എണ്ണമറ്റ സൗഭാഗ്യവും ബറക്കത്തും കൈവരിച്ചു. ഒരുദിവസം കഅ്ബാ ശരീഫില്‍ ആരാധനയില്‍ മുഴുകിയിരിക്കെ ഒരു അശരീരി കേട്ടു. ''മുഈനുദ്ദീന്‍, നിന്നില്‍ ഞാന്‍ സംതൃപ്തനാണ്. എന്താഗ്രഹിക്കുന്നുവോ ചോദിച്ചുകൊള്ളുക.'' ഇതു കേട്ട ഖ്വാജ(റ) അങ്ങേയറ്റം സന്തോഷഭരിതനാവുകയും സുജൂദിലായി കഴിച്ചുകൂട്ടുകയും ചെയ്തു. അങ്ങേയറ്റം ഭവ്യതയോടെ അപേക്ഷിച്ചു: ''അല്ലാഹുവേ! എന്റെ സില്‍സിലയിലുള്ള മുരീദുമാരെ അനുഗ്രഹിച്ചാലും.'' അപ്പോള്‍ മറ്റൊരു അശരീരി കേട്ടു: ''മുഈനുദ്ദീന്‍ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നു. അന്ത്യദിനം വരെ അങ്ങയുടെ സില്‍സിലയിലുള്ളവര്‍ക്ക് ഞാന്‍ നല്‍കുക തന്നെ ചെയ്യും. ഖ്വാജ(റ) പ്രവാചകരുടെ ചാരത്ത് പുണ്യ മക്കയില്‍ നിന്നും യാത്ര തിരിച്ച ഖ്വാജ(റ) മദീനാ ശരീഫിലെത്തി വളരെ വലിയ ബഹുമാനത്തോടെ പ്രവാചക സവിധം ഹാജരായി. നിത്യവും മസ്ജിദുന്നബവിയില്‍ അഞ്ച് വഖ്ത് നിസ്‌കാരം നിര്‍വഹിച്ചു. മിക്ക സമയവും റൗള ശരീഫിന് സമീപം ഹാജരായി സ്വലാത്തും സലാമും ചൊല്ലിയും നിലകൊള്ളുമായിരുന്നു. ഒരു ദിവസം സുബ്ഹി നിസ്‌കാരാനന്തരം വിശുദ്ധ റൗളയുടെ സമീപത്തോടെ എല്ലാവരും സ്വലാത്തും സലാമും ചൊല്ലി ആദരവോടെ പോവുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു: ''മുഈനുദ്ദീനെ വിളിക്കൂ.'' റൗളയുടെ ഖാദിം (ശൈഖുര്‍റൗള) മസ്ജിദിന്റെ മിഹ്‌റാബില്‍ കയറിനിന്ന് വിളിച്ചു ചോദിച്ചു: ''മുഈനുദ്ദീന്‍ സന്നിഹിതനാണോ?'' ''മുഈനുദ്ദീന്‍'' എന്ന പേരുള്ളവരെല്ലാം ശൈഖുര്‍ റൗളയുടെ അടുക്കലെത്തിയപ്പോള്‍ അദ്ദേഹം അമ്പരന്നു. ഏതു മുഈനുദ്ദീനെയാണ് നബി(സ്വ) തങ്ങള്‍ വിളിക്കുന്നത്. അപ്പോള്‍ വീണ്ടും വിളിയാളമുണ്ടായി. ''മുഈനുദ്ദീന്‍ ചിശ്തിയെ ഹാജരാക്കൂ.'' ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി(റ) ഉത്തരം നല്‍കി ക്കൊണ്ട് ശൈഖുര്‍റൗളയുടെ അരികിലെത്തി. അദ്ദേഹം ഖ്വാജ(റ)യെ റൗളാ ശരീഫിനടുത്തെത്തിച്ചിട്ടു പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, മുഈനുദ്ദീന്‍ ചിശ്തി ഹാജരായിരിക്കുന്നു.'' വിശുദ്ധ റൗളയുടെ കവാടം സ്വയം തുറക്കുകയും ഇങ്ങനെ അരുളുകയും ചെയ്തു: ''ഖുതുബുല്‍ മശാഇഖ്, അകത്തേക്ക് വരൂ.'' വന്ദ്യരായ ഖ്വാജാ ഗരീബ് നവാസ്(റ) അനുരാഗത്തില്‍ അലിഞ്ഞ് റൗളാ ശരീഫിന്റെ ഉള്ളില്‍ പ്രവേശിക്കുകയും പ്രവാചകര്‍(സ്വ) തങ്ങളുടെ ഇലാഹീ പ്രഭയില്‍ ഉന്‍മത്തരാവുകയും ചെയ്തു. മനസ് ശാന്തമായപ്പോള്‍ കല്‍പന വന്നു: ''മുഈനുദ്ദീന്‍, നിങ്ങളുടെ നമ്മുടെ മതത്തിന്റെ സഹായിയാണ്. ഇന്ത്യയുടെ ഭരണം നാം അങ്ങേക്ക് നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ പോവുക, അജ്മീരില്‍ താമസിക്കുക. അവിടെ വച്ച് ഇസ്‌ലാമിക പ്രബോധനം നടത്തുക. അല്ലാഹു നിങ്ങള്‍ക്ക് ബറകത്ത് ചെയ്യട്ടെ. ഖ്വാജാ ഗരീബ് നവാസ്(റ) അങ്ങേയറ്റം മര്യാദയോടും ബഹുമാനത്തോടും കൂടി റൗളാ ശരീഫില്‍ നിന്നും പുറത്തുവന്നു. അനുരാഗത്തിലും സന്തോഷത്തിലുമായി മനസ്സിന് സമാധാനം ലഭിച്ചു. പുണ്യറസൂല്‍(സ്വ)യുടെ കല്‍പ്പന ഓര്‍മവന്നപ്പോള്‍ അന്താളിച്ചുകൊണ്ട് പറഞ്ഞു: ''എവിടെയാണ് ഇന്ത്യ? എവിടെയാണ് അജ്മീര്‍?'' പ്രദോഷം വരെ ഈ ചിന്തയിലും ബേജാറിലുമായിരുന്നു. സൂര്യാസ്തമയം കഴിഞ്ഞ് മഗ്‌രിബും ഇശാഉം കഴിഞ്ഞ് കണ്ണ് മാളി ഉറങ്ങിയപ്പോള്‍ ഇന്ത്യയെയും അജ്മീരിനെയും മഹാനവര്‍കള്‍ക്ക് സ്വപ്നത്തില്‍ കാണിക്കപ്പെട്ടു. ഉറക്കില്‍ നിന്നുണര്‍ന്നപ്പോള്‍ ശുക്‌റിന്റെ സുജൂദ് ചെയ്തു. വിശുദ്ധ റൗളയിലെത്തി സലാത്തും സലാമും ചൊല്ലി. ഇന്ത്യയുടെ ഭാഗത്തേക്ക് യാത്ര തിരിച്ചു. ഖ്വാജ ഗരീബ് നവാസ്(റ) തന്റെ യാത്രയ്ക്കിടയില്‍ സിരിയയിലേക്കു പോയി. എന്നാല്‍, തങ്ങള്‍ മടക്കത്തിലാണോ സിറിയയില്‍ പോയത് അതോ ഇന്ത്യയിലേക്ക് പോകുന്ന സമയത്ത് അതിലൂടെ പോയതാണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഖ്വാജ ഗരീബ് നവാസ്(റ) തന്നെ ഈ യാത്ര ഇങ്ങനെ വിശദീകരിക്കുന്നു: ''ഒരിക്കല്‍ സിറിയക്കടുത്തുള്ള ഒരു പട്ടണത്തിലെത്തി. അവിടെ ഒരു മഹാന്‍ ഗുഹയില്‍ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ മാംസമെല്ലാം ഉണങ്ങി ആകെ എല്ലും തോലുമായിരുന്നു. അദ്ദേഹം ഒരു പരുത്തിയുടെ ജുബ്ബയിലിരിക്കുകയും രണ്ട് സിംഹങ്ങള്‍ ഗുഹാ മുഖത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ആ മഹാനുഭാവനെ കാണാന്‍ പോയെങ്കിലും സിംഹം കാരണം ഉള്ളില്‍ പോവാന്‍ ധൈര്യം കൈവന്നില്ല. എന്നെ നോക്കി മഹാനവര്‍കള്‍ പറഞ്ഞു: ''വന്നോളൂ, ഭയപ്പെടേണ്ട.'' ഇതു കേട്ട് ആദരവോടെ അകത്ത് ചെന്ന് ഞാനിരുന്നു. അപ്പോള്‍ അരുളാന്‍ തുടങ്ങി: ''നിങ്ങള്‍ ലക്ഷ്യം വയ്ക്കാത്തതൊന്നും നിങ്ങളെ ലക്ഷ്യം വയ്ക്കില്ല. അല്ലാഹുവിനെ ഭയമുള്ളവനെ സര്‍വരും ഭയപ്പെടും.'' എന്നിട്ട് എന്നോട് ചോദിച്ചു: ''എവിടെ നിന്നു വരുന്നു?'' ഞാന്‍ പറഞ്ഞു: ''ബഗ്ദാദില്‍നിന്ന്.'' അപ്പോള്‍ എന്നോട് പറഞ്ഞു: ''സ്വാഗതം, മഹല്‍ വ്യക്തികള്‍ക്ക് സേവനം ചെയ്തുകൊണ്ടേയിരിക്കുക. എങ്കില്‍ അവരുടെ അഭിരുചി നിങ്ങളിലും നാമ്പെടുക്കും.'' എന്നിട്ട

Hadith

ഓറിയന്റലിസ്റ്റുകളും ഹദീസ് പഠനങ്ങളും

1295ല്‍ നടന്ന വിയന്ന ചര്‍ച്ച് കൗണ്‍സിലോടെയാണ് ആസൂത്രിതമായ ഓറിയന്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. എങ്കിലും 15ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഓറിയന്റലിസ്റ്റുകളുടെ അക്കാദിമ നീക്കങ്ങള്‍ ശക്തിപ്പെട്ടുവരുന്നത്. 1700-1850 കാലഘട്ടങ്ങളില്‍ വിരചിതമായ ഓറിയന്റല്‍ ഗ്രന്ഥങ്ങളാണ് 'എന്‍സൈക്ലോപീഡിക് ഓറിയന്റലിസം' എന്നറിയപ്പെടുന്നത്. ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പ്രഥമവും സുപ്രധാനവുമായ ഒരു ഗ്രന്ഥമാണ് ബാതല്‍മി ഡി ഹെര്‍ബെലോട്ട് (1625-1695) രചിച്ച ബിബ്ലിയോതൈക്യൂ ഓറിയന്റല്‍ (അഥവാ പൗരസ്ത്യ പുസ്തകശാല)

ബാതല്‍മിയുടെ മരണാനന്തരം 1697ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് 'ഓറിയന്റലിസ്റ്റ് കൂടാരങ്ങളില്‍ സങ്കല്‍പങ്ങളും നാടകീയതയും എങ്ങനെയാണ് സമന്വയപ്പെടുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രസിദ്ധ ഗ്രന്ഥകാരന്‍ എഡ്വാര്‍ഡ് സൈദ് അഭിപ്രായപ്പെട്ടത്. യൂറോപ്പിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ട ആദ്യ റഫറന്‍സ് ഗ്രന്ഥമെന്ന ഖ്യാതി നേടിയ പ്രസ്തുത പുസ്തകം ഓറിയന്റലിസ്റ്റുകളുടെ ഹദീസ് പഠനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രഥമ ഗ്രന്ഥം കൂടിയാണ്.

ഓറിയന്റിലിസ്റ്റുകളുടെ ഹദീസ് സമീപനങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ ഇസ്‌ലാം, പ്രവാചകന്റെ ഹദീസ് എന്നിവയെക്കുറിച്ചുള്ള ഡി. ഹെര്‍ബലോട്ടിന്റെ രചനകള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. ഡി. ഹെര്‍ബലോട്ടിനെ സംബന്ധിച്ചടത്തോളം ചരിത്രം രണ്ട് വിധമാണ്. വിശുദ്ധവും അവിശുദ്ധവും. ജൂതരുടെയും ക്രിസ്തീയരുടെയും ചരിത്രം ആദ്യ ഗണത്തില്‍ പെടുത്തിയ അദ്ദേഹം മുസ്‌ലിം ചരിത്രത്തെ അവിശുദ്ധമെന്ന് മുദ്രകുത്തി. ഇസ്‌ലാമിനെ കുറിച്ചെഴുതിയ തന്റെ ലേഖനത്തില്‍ മുഹമ്മദന്‍ എന്ന് നാം വിളിക്കുന്ന 'മതവിരുദ്ധത' എന്നാണ് ഇസ്‌ലാമിനെ ഡി.ഹെര്‍ബലോട്ട് പരിചയപ്പെടുത്തുന്നത്.

'മുഹമ്മദ്' എന്ന ലേഖനത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ വ്യത്യസ്ത നാമങ്ങളെ എണ്ണിപ്പറഞ്ഞ് ഡി.ഹെര്‍ബലോട്ട് എഴുതി: നാം 'മുഹമ്മദന്‍'  എന്ന് വിളിക്കുന്ന മതവിരുദ്ധതയുടെ രചയിതാവും പ്രയോക്താവുമായ പ്രശസ്തനായ മുഹമ്മദ് ഇതാണ്. ദൈവമല്ലെന്ന് ഊന്നിപ്പറയുമ്പോഴും ആര്യന്മാരും പോളീഷ്യന്‍സും മറ്റു മതവിരുദ്ധരും യേശുക്രിസ്തുവിന് ചാര്‍ത്തിക്കൊടുക്കുന്ന ചില സ്തുതിവാക്കുകളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മുഹമ്മദന്‍ നിയമ വിശാരദന്മാരും ഈ കള്ളപ്രവാചകന് ചാര്‍ത്തിക്കൊടുക്കുന്നത്.

ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പടിഞ്ഞാറിന് ലഭ്യമായ ഏറ്റവും 'ആധികാരിക' അവലംബമായ പ്രസ്തുത പഠനത്തില്‍ ഡി.ഹെര്‍ബലോട്ട് ഹദീസിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

'ഒരു മതവിരുദ്ധമായ കഥ, അല്ലെങ്കില്‍ വിവരണമാണ് ഹദീസ് എന്ന് വിളിക്കപ്പെടുന്നത്. തലമുറകളിലൂടെ വാമൊഴിയായി കൈമാറിവന്ന കള്ളപ്രവാചകന്റെ ചെയ്തികളും വിവരണങ്ങളുമാണ് 'റസൂലിന്റെ ഹദീസുകള്‍' (അഹാദീസു റസൂല്‍) എന്നറിയപ്പെടുന്നത്. പ്രധാനമായും ആറ് രചയിതാക്കളാണ് ഈ ആചാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്ന്- മുഹമ്മദിന്റെ ഭാര്യയും അബൂബകറിന്റെ മകളുമായ ഉമ്മുല്‍ മുഅ്മിനീന്‍(വിശ്വാസികളുടെ ഉമ്മ) എന്ന് വിളിക്കപ്പെടുന്ന ആയിശ. മുഹമ്മദിന്റെ സന്തത സഹചാരിയായിരുന്ന അബൂഹുറൈറ, മുഹമ്മദിന്റെ പ്രഥമ മാതുല പുത്രനായിരുന്ന ഇബ്‌നു അബ്ബാസ്, പിന്നെ ഇബ്‌നു ഉമറും. ജുബൈര്‍ ബിന്‍ അബ്ദില്ലയും അനസ് ബ്‌നു മാലികും.'

പ്രവാചകനുചരര്‍ക്ക് ഹദീസുകള്‍ മനഃപാഠമാക്കുന്ന ശീലമുണ്ടായിരുന്നുവെന്നും മറ്റുചിലര്‍ എഴുതിവെക്കാറുണ്ടായിരുന്നുവെന്നും വിവരിച്ച ശേഷം ഡി. ഹെര്‍ബലോട്ട് എഴുതി: ബുഖാരി, തുര്‍മുദി, നസാഇ, അബൂദാവൂദ്, മുസ്‌ലിം, ദാരിമി, മാറവാനി, ഇബ്‌നു മാജ, ബൈഹഖി, സുയൂത്വി എന്നിവരാണ് പ്രധാനപ്പെട്ട ഹദീസ് ക്രോഢീകരണം നടത്തിയത്. ഇവയില്‍ പ്രതിപാദിക്കപ്പെട്ട മിക്ക വിഷയങ്ങളും തല്‍മുദില്‍ നിന്ന് പകര്‍ത്തപ്പെട്ടതാണ്. മുഹമ്മദിന്റെ മതം സ്വീകരിച്ചവരില്‍ നിരവധി കൂടതല്‍ ജൂതന്മാരുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് വളരെ വ്യക്തമാണ്. 

പ്രസ്തുത കൃതിയുടെ 827 ാം പേജില്‍ 'സുന്നത്തി' നെ കുറിച്ച് ഡി.ഹെര്‍ബലോട്ട് വിവരിക്കുന്നത് കാണുക: സുന്ന അല്ലെങ്കില്‍ സുനന്‍ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങളും ഹദീസുകളും കൂടി കലര്‍ത്തപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവലംബനീയമായ ചരിത്ര വ്യക്തതകളില്ലാത്ത സംഭവവിവരണങ്ങളാണ് ഹദീസുകള്‍. എന്നാല്‍, മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ നിയമ-നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന ചില തീരുമാനങ്ങളാണ് സുനന്‍/ സുന്നത്ത് എന്നറിയപ്പെടുന്നത്. പക്ഷേ, ഇസ്‌ലാമിക പഠനങ്ങള്‍ ഇവ രണ്ടും ഒന്നാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ചില ഗ്രന്ഥങ്ങള്‍ക്ക് സുന്നത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടതായി കാണാവുന്നതാണ്. 

ചുരുക്കത്തില്‍ ഡി.ഹെര്‍ബലോട്ടിന്റെ പ്രവാചകനെ സംബന്ധിച്ച വിശകലനങ്ങള്‍ ധാര്‍മികവും ശാസ്ത്രീയവുമായ പരിമിതികളെ കാറ്റില്‍ പറത്തുന്നതും ഹദീസ് ഗ്രന്ഥങ്ങളിലെ പല വിജ്ഞാനങ്ങളും തല്‍മൂദില്‍ നിന്നും കോപ്പിയടിച്ചതാണെന്നും ഹദീസ്-സുനന്‍ എന്നീ ധാരണകള്‍ രണ്ടും വ്യത്യസ്തമാണെന്നും ഹദീസകളുടെ ചരിത്രം വിശ്വസനീയമല്ലെന്നും തുറന്നടിക്കുന്നു. 

 പ്രവാചകനെക്കുറിച്ചുള്ള വിവരണങ്ങള്‍ സങ്കല്‍പങ്ങളുടെയും അജ്ഞതയുടെയും ഫലമാണെന്ന് പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, മുന്‍കാല പഠനങ്ങളൊന്നുമില്ലാതെ 1690 കാലഘട്ടത്തില്‍ ഹദീസ് പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഇത്രയും സമ്പുഷ്ടമായി ഹെര്‍ബലോട്ടിന്റെ നിരീക്ഷണങ്ങള്‍ അതിന് മുമ്പും പടിഞ്ഞാറില്‍ ഹദീസ് പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് അതിശക്തമായ സംശയത്തിന് വിത്ത് പാകുന്നു. 

ഹെര്‍ബലോട്ടിന്റെ മുമ്പോ, അദ്ദേഹത്തിന് ശേഷം ഒരു നൂറ്റാണ്ട് കാലത്തോ നടന്ന ഹദീസ് പഠനങ്ങള്‍ തീര്‍ത്തും അജ്ഞാതമാണ്. പക്ഷേ, 1850 കള്‍ക്ക് ശേഷം തുടങ്ങി ഇത് വരെ നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ ഹദീസ് നിരീക്ഷണങ്ങളത്രയും ഡി. ഹെര്‍ബലോട്ടിന്റെ അടിസ്ഥാന നിരീക്ഷണങ്ങളുടെ തുടര്‍ വിശദീകരണങ്ങളായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്.

ഓറിയന്റലിസ്റ്റുകളും അക്കാദമിക ഹദീസ് പഠനങ്ങളും

 19ാം നൂറ്റാണ്ടില്‍ നടന്ന മിക്ക ഓറിയന്റല്‍ പഠനങ്ങളും ഇസ്‌ലാമിനെ സമീപിച്ചത് ഒരു മതമെന്നതിലുപരി അതിന്റെ അനുയായികള്‍ക്കിടയില്‍ സാമൂഹിക സ്വത്വബോധം രൂപപ്പെടുത്താവുന്ന ഒരു ആശയസമാഹാരമായിട്ടായിരുന്നു. തദടിസ്ഥാനത്തില്‍ ഇക്കാലത്ത് നടന്ന പല അക്കാദമിക ഗവേഷണങ്ങളും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത് മുഹമ്മദ് നബിയുടെ ജീവചരിത്രത്തിലും (സീറ) മുസ്‌ലിം നിയമങ്ങളിലും മുസ്‌ലിം യുദ്ധ-സാഹിത്യങ്ങളി(മഗാസി)ലുമായിരുന്നു. ഇക്കാലത്തെ പ്രമുഖ ഓറിയന്റലിസ്റ്റുകളായിരുന്ന വില്യം മൂര്‍  ( ഠവല ഹശളല ീള ങൗവമാാമറ, 1856), അലായ്‌സ് സ്‌പ്രെണ്ടര്‍ (ഠവല ഹശളല ീള ങൗവമാാമറ ളൃീാ ീൃശഴശിമഹ ീൌൃരല, 1856), വെല്‍ഹോസണ്‍ (ങൗവമാാലറ ശി ങമറശിമ, 1882), ഗ്രിം (ങൗവമാാലറ, 1892), മാര്‍ഗിലോത് (ങീവമാാലറ മിറ വേല ഞശലെ ീള കഹെമാ, 1905) സ്ലാഷര്‍ (ഘല ജൃീയഹലാല റല ങീവമാാലറ, 1929)  മോണ്ട്‌ഗോമറി വാട്ട് (ങീവമാാലറ മ േങലരരമ, 1953 & ങൗവമാാലറ മ േങമറശിമ, 1956) തുടങ്ങി മിക്കവരും പ്രവാചക ജീവിതത്തെ കുറിച്ച് അതിശക്തമായ രചനകള്‍ നടത്തിയവരാണ്.

എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മേല്‍ പ്രതിപാദിക്കപ്പെട്ട മുഴുവന്‍ ഗ്രന്ഥങ്ങളും മുഹമ്മദ് നബിയെ ദിവ്യദൗത്യമേല്‍പ്പിക്കപ്പെട്ട ഒരു പ്രവാചകന്‍ എന്നതിനുപകരം ഇസ്‌ലാമിക സമൂഹത്തെ രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ വിചക്ഷണനായാണ് പരിചയപ്പെടുത്തുന്നത്. തല്‍ശ്രമങ്ങളുടെ ഭാഗമായി മുഹമ്മദ് നബി മുന്നോട്ട് വെച്ച ആശയ സംഹിതയെ 'ഇസ്‌ലാം' എന്നതിനുപകരം 'മുഹമ്മദിനിസം' എന്ന് നാമകരണം ചെയ്തു. മാത്രമല്ല, നൂറ്റാണ്ടുകള്‍ അതിജയിച്ച് തലമുറകളെ ക്രിയാത്മകമായി ഇളക്കി മറിച്ച മുഹമ്മദിനിസത്തിന്റെ ശക്തിയും സ്വാധീനവും ഹദീസുകളായിരുന്നുവെന്നും ഈ ഗ്രന്ഥങ്ങള്‍ ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിന്റെ ഉല്‍ഭവം, വ്യാപനം, ചരിത്രം, വര്‍ത്തമാനം എന്നിവയെ വിശകലനം ചെയ്യാനും മുഹമ്മദ് നബിയുടെ ജീവിതത്തെ വിമര്‍ശനാത്മകമായി വിവരിക്കാന്‍ പോലും ഹദീസ് പഠനങ്ങള്‍ അത്യന്താപേക്ഷിതമായി ഗണിക്കപ്പെട്ടതോടെ 1856-1950 കാലഘട്ടത്തില്‍ ഓറിയന്റലിസ്റ്റുകള്‍ക്കിടയില്‍ ഹദീസ് പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു.

ജര്‍മ്മന്‍ വംശജനായിരുന്ന ഓസ്‌ട്രേലിയക്കാരന്‍ അലോയ്‌സ് സ്‌പ്രെങ്ങര്‍ ആയിരുന്ന ആദ്യമായി ഹദീസിനെ അക്കാദമിക ഗവേഷണങ്ങള്‍ക്ക് വേണ്ടി തെരെഞ്ഞെടുത്തത്. ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഓഫീസറായിരുന്ന സ്‌പ്രെങ്ങര്‍ പ്രവാചകന്റെ ജീവചരിത്ര പഠനങ്ങള്‍ക്കിടയിലാണ് ഹദീസുകളുടെ ചരിത്രപരമായ വിശ്വാസ്യതയില്‍ അദ്ദേഹത്തിന് കൗതുകം തോന്നുന്നത്. പിന്നീട്, ഗോള്‍ഡ് സീഹര്‍ തന്നെ ഉദ്ധരിച്ചത് പോലെ, അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ഹദീസ് പാരമ്പര്യത്തിന് അക്കാദമികമായ വന്‍  വെല്ലുവിളികള്‍ ഉയര്‍ത്തി. ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഹിജ്‌റ 5 ാം നൂറ്റാണ്ടിന് ശേഷം വിരചിതമായ മുഴുവന്‍ ഇസ്‌ലാമിക കൃതികളും അവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ശേഷം ചെറുതല്ലാത്ത മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും തദ്ഫലമായി അവയൊന്നും അവലംബയോഗ്യമല്ലെന്നും അദ്ദേഹം വിധിയെഴുതി. 

ഇക്കാലത്ത് പ്രധാന ഓറിയന്റല്‍ ചിന്തകാരനായിരുന്നു വില്യം മൂര്‍ (1819-1905), റെയ്ന്‍ഹാര്‍ട്ട് ഡോസി (1820-1883) സ്‌നോഷ് ഹര്‍ഗ്രോഞ്ച് (1858-1940), ആര്‍തര്‍ ജോണ്‍ ആര്‍ബെറി (1905-1969) ഹാമില്‍ട്ടന്‍ ഗിബ് (1895-1971) തുടങ്ങിയവര്‍ ഹദീസുകളെ വിശകലനം ചെയ്തത് അവയുടെ ആധികാരകതയെ സംബന്ധിച്ച് തീവ്രമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. 

ഹദീസുകളെ ചരിത്രപരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ പ്രഥമ ഓറിയന്റിലിസ്റ്റായിരുന്നു ഇഗനാസ് ഗോള്‍ഡ് സീഹര്‍ (1850-1921). അല്‍ മുഅ്ജമുല്‍  മുഫഹ്‌റസിലില്‍ ഹദീസുന്നബവി എന്ന സമാഹാരത്തിന്റെ രചനക്ക് നേതൃത്വം നല്‍കിയ ആറെന്റ് ജാന്‍ വിന്‍സിക്ക് (1851-1939), ഇസ്‌നാദുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഓറിയന്റല്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഷാച്റ്റ് (1902-1969) തുടങ്ങിയവര്‍ ഹദീസ് പഠനങ്ങളെ അക്കാദിമകമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ഓറിയന്റലിസ്റ്റുകളാണ്.

പ്രാക്തനമായ പൗരസ്ത്യ നാഗരികതയെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങള്‍, പടിഞ്ഞാറന്‍ പുസ്തകശാലകളിലുള്ള ഇസ്‌ലാമിക കൈയ്യെഴുത്തു ഗ്രന്ഥങ്ങളുടെ സമാഹരണ ശ്രമങ്ങള്‍, കാറ്റ്‌ലോഗ് രചനകള്‍, നിരവധി ഇസ്‌ലാമിക-പൗരസ്ത്യ ക്ലാസിക് ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനേകം മികച്ച സംഭാവനകള്‍ ഓറിയന്റിലിസ്റ്റുകളുടെ അക്കാദമിക ശ്രമങ്ങളുടെ ഭാഗമായി ഇസ്‌ലാമിക ലോകത്തിന് ലഭിച്ചുവെന്നത് വളരെയധികം പ്രശംസനീയമായ സത്യമാണ്.

പ്രധാനമായും ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ ലക്ഷ്യങ്ങള്‍ മതം, വാണിജ്യം, ശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, മതപരമായ പഠനങ്ങള്‍ക്കും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കപ്പെട്ട ഓറിയന്റലിസ്റ്റ് നീക്കങ്ങളുടെ ആദ്യകാലങ്ങളില്‍ ഹദീസ് പഠനങ്ങള്‍ക്ക് ലഭ്യമാകാതിരുന്ന പ്രാധാന്യവും പ്രസക്തിയും പിന്‍കാലത്ത് കടന്നുവന്ന ചൂഷണാത്മകമായ രാഷ്ട്രീയ-വാണിജ്യ നീക്കങ്ങള്‍ക്കിടയില്‍ എന്ത് കൊണ്ട് അധികരിച്ചുവന്നുവെന്നതാണ് നമ്മില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്നത്.

മതപരമായിരുന്നു ഓറിയന്റലിസ്റ്റുകളുടെ ഹദീസ് പഠനങ്ങള്‍ക്ക് പിന്നിലെ മുഖ്യഅജണ്ടയെന്നത് തള്ളിക്കളയാനാവില്ല. ക്രിസ്ത്യന്‍-ജൂതമതങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ ഇകഴ്ത്തിക്കാട്ടാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ആ കാലത്തെ ഓറിയന്റലിസ്റ്റുകള്‍ നടത്തിയ നീക്കങ്ങളത്രയും നിഷ്ഫലമായതോടെ ഇസ്‌ലാമിക തത്വാധിഷ്ഠിത ചര്‍ച്ചകളുടെ  അടിവേരറുക്കാനുള്ള തുടര്‍ശ്രമങ്ങളായിരുന്നു വിശുദ്ധ ഗ്രന്ഥങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതില്‍ കലാശിച്ചത്. ഇസ്‌ലാമിന്റെ അതിശീഘ്രമായ വ്യാപനത്തില്‍ ഹദീസുകള്‍ക്കുണ്ടായിരുന്ന നിര്‍ണായക പങ്ക്, ചോദ്യം ചെയ്യപ്പെടാതെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നുപോന്ന ഹദീസ് പാരമ്പര്യം, പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ലോകത്ത് അരങ്ങേറിയ വിവിധ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഹദീസുകള്‍ ചെലുത്തിയ നിര്‍ണായക സ്വാധീനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഓറിയന്റലിസ്റ്റുകളെ ആഴമേറിയ ഹദീസ് ഗവേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍.

ഖുര്‍ആനും ഹദീസുകളുമാണല്ലോ ഇസ്‌ലാമില്‍ ആധികാരികമായി അംഗീകരിക്കപ്പെട്ടുപ്പോരുന്ന അവലംബങ്ങള്‍. ഇക്കാരണത്താല്‍ തന്നെ ഇസ്‌ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങള്‍  പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് ഖുര്‍ആന്‍-ഹദീസ് പഠനങ്ങളിലായിരുന്നു. ഹദീസ് പഠനങ്ങള്‍ക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതന്മാരെ തേടിയുള്ള യാത്രകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സുവ്യക്തമാണ്. ചുരുക്കത്തില്‍ ഹദീസ് ഗവേഷണപഠനങ്ങള്‍ ഇന്നും മുസ്‌ലിംകള്‍ക്കിടയില്‍ സുപ്രധാനമായി ഗണിക്കപ്പെടുന്നുണ്ട്. 18ാം നൂറ്റാണ്ടിലും തുടര്‍ന്നും മുസ്‌ലിം ലോകത്ത് പിറവിയെടുത്ത പല നവോത്ഥാന പ്രസ്ഥാനങ്ങളും പിറവിയെടുത്തത് ഹദീസുകളെ കേന്ദ്രീകരിച്ചായിരുന്നു.

ഓറിയന്റലിസ്റ്റ് ചിന്തകനായ ജോണ്‍ ഓബര്‍ട്ട് വോള്‍ ഹദീസ് കേന്ദ്രീകൃതമായി ഉത്തരാഫ്രിക്കയിലും മധ്യ-പൗരസ്തദേശത്തും ഇന്ത്യയിലും ഉയര്‍ന്ന് വന്ന പ്രസ്ഥാനങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയില്‍ ശാഹ് വലിയുല്ലാഹി തുടങ്ങി വെച്ച പ്രാസ്ഥാനിക നീക്കങ്ങള്‍. ദഹ്‌ലവിയുടെ ഹദീസ് പഠനങ്ങള്‍ തന്റെ പുത്രന്റെ ശിഷ്യനായിരുന്ന അഹമ്മദ് ബറേല്‍വി (1776-1831)യിലൂടെ രാഷ്ട്രീയ മാനം കൈവരിക്കുകയും 1821ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള വിശുദ്ധയുദ്ധത്തില്‍ (ജിഹാദ്) കലാശിക്കുകയും ചെയ്തുവെന്ന് വോള്‍ അഭിപ്രായപ്പെടുന്നു. ഈജിപ്തിലും സുഡാനിലും പിന്‍കാലത്ത് രൂപപ്പെട്ട ചില പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുര്‍തളാ സബീദി ദഹ്‌ലവിയുടെ ശിഷ്യനായിരുന്നു. തെക്കു കിഴക്കന്‍ ഏഷ്യയിലെ മുസ്‌ലിം അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളും ദഹ്‌ലവിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നുവെന്നും  വോള്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ യൂറോപ്യന്‍ ശക്തികളുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതില്‍ ഹദീസ് കേന്ദ്രീകൃത പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിക്കുകയും ഈ യാഥാര്‍ത്ഥ്യം ഓറിയന്റലിസ്റ്റുകളെ ഹദീസുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിലേക്ക് നയിക്കുകയും ചെയ്തു. 

പ്രവാചകനെക്കുറിച്ചും ഹദീസുകളെക്കുറിച്ചും നിരവധി ഗ്രന്ഥരചന നടത്തിയ പ്രമുഖ ഓറിയന്റലിസ്റ്റ് ആല്‍ഫ്രഡ് ഗില്ലോം (1888-1962), 1924ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ 'ഇസ്‌ലാമിക പാരമ്പര്യം; ഹദീസ് സാഹിത്യ പഠനങ്ങള്‍ക്കൊരു മുഖവുര' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എഴുതി: യുദ്ധത്തിനിടയി്ല്‍ (ഒന്നാം ലോക മഹായുദ്ധം) അറബ് ഭാഗത്തായിരുന്നു ഞാന്‍ നിശ്ചയിക്കപ്പെട്ടത്. ഈ സമയത്താണ് എനിക്ക് ഹദീസുകളുടെ പ്രാധാന്യം ശരിക്കും ഗ്രഹിക്കാന്‍ കഴിഞ്ഞത്. വിശ്വാസം, അധികാരം, പോരാട്ടം, തീവ്രവാദം, ആത്മീയത, സൂഫിസം, സ്വതന്ത്ര്യം, സാഹിത്യം തുടങ്ങി മുസ്‌ലിം ജീവിതത്തിന്റെ സകലമാന മേഖലകളും ഹദീസുകളാല്‍ പ്രോചോദിതമാണ്.

ഗോള്‍ഡ് സീഹര്‍ക്ക് ശേഷം ഏറ്റവും പ്രമുഖനായ ഓറിയന്റലിസ്റ്റായി ഗണിക്കപ്പെടുന്ന ഹോളണ്ടുകാരനായ ആറെന്റ് വെന്‍സില്‍ക് (1882-1932) 'തന്റെ ഇസ്‌ലാമിക പഠനത്തില്‍ പാരമ്പര്യത്തിന്റെ പ്രാധാന്യം' എന്ന ഗ്രന്ഥത്തില്‍ ഹദീസുകളെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ' ഹദീസുകള്‍, ഇന്നും മുസ്‌ലിം ചിന്താധാരയുടെ അടിത്തറയും  ആയുധവുമാണ്.  ഹദീസ് എന്നാല്‍ കേവലം പ്രവാചക പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളല്ല. മറിച്ച്, ഒരു ചരിത്ര വിവരണമെന്നതിലുപരി മുസ്‌ലിം ജീവിതത്തിന്റെ മൊത്തം സമാഹാരമാണ്. ആരാധനാ കര്‍മ്മങ്ങള്‍, സിവില്‍ നിയമങ്ങള്‍, ശിക്ഷാ നിയമങ്ങള്‍, നിയമവ്യവസ്ഥിതി, ഇതര നിയമ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ഇസ്‌ലാമിക ജീവിത വ്യവസ്ഥിതി നിര്‍ണ്ണയിക്കപ്പെട്ടത് തീര്‍ത്തും ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്.'

പ്രമുഖ ഓറിയന്റലിസ്റ്റ്  ചിന്തകനായ ടസ്‌നോഷ് ഹര്‍ക്രാഞ്ചെ, എഴുതി: എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം മക്കയിലും മദീനയിലും ഉത്തരേഷ്യയിലും ജാവയിലും തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിലകൊള്ളുന്ന മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ-സാംസ്‌കാരിക-മാനസിക ഏകത്വമാണ്. ഹദീസുകളുടെ സ്വാധീനമാണ്  ഈയൊരു ആശ്ചര്യകരമായ ഏകത്വത്തിന്റെ അടിസ്ഥാന ഘടകം.

ഹെവാര്‍ഡ് എം. ഫെഡറസ്പിയന്‍ തന്റെ ഡോക്ടറേറ്റ് ഗവേഷണത്തില്‍ ഇസ്‌ലാമിക ചരിത്രത്തെ മൂന്നായി തരം തിരിച്ചു; 1. പ്രവാചകന്‍ വിശ്വാസകാര്യങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞ മക്കാ കാലഘട്ടം 2. മുഹമ്മദ് നബി(സ്വ) ഒരു ഇസ്‌ലാമിക സമൂഹത്തെയും തുടര്‍ന്ന് രാഷ്ട്രത്തെയും കെട്ടിപ്പടുത്ത മദീനാ കാലഘട്ടം. 3. പ്രവാചകന് ശേഷമുള്ള കാലഘട്ടം. ഇക്കാലത്ത് ഇസ്‌ലാം ഉത്തരാഫ്രിക്കയിലും പടിഞ്ഞാറിലേക്കും ദക്ഷിണേഷ്യയിലും പടര്‍ന്നു പന്തലിച്ചു. സമൂഹത്തില്‍ ഈയിടെ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാകാതെ വന്നപ്പോഴാണ് ഹദീസുകളുടെ പ്രാധാന്യം ഗണ്യമായി വര്‍ധിച്ചത്.

ചുരുക്കത്തില്‍, ഇസ്‌ലാമിക സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യവസ്ഥകളുടെ അടിസ്ഥാനം രൂപപ്പെടുത്തപ്പെടുന്നത് ഹദീസുകളുടെ പിന്‍ബലത്തിലാണ്. മുസ്‌ലിം ചരിത്രത്തെ വിശദമായി മനസ്സിലാക്കാനും ഇസ്‌ലാമിക തത്വശാസ്ത്രത്തെ വിമര്‍ശനാത്മകമായിട്ടാണെങ്കില്‍ പോലും വിശകലനം ചെയ്യാനും ഹദീസ് പഠനങ്ങള്‍ വളരെ അത്യന്താപേക്ഷിതമാണ്. വിശ്വാസ കാര്യങ്ങളിലും ഭൗതിക കാര്യങ്ങളിലും ഇസ്‌ലാമിക സ്വത്വത്തെ ഏകീകരിക്കുന്നതില്‍ ഹദീസ് പഠനത്തോളം പങ്ക് വഹിച്ച മറ്റൊന്നില്ല. ഓറിയന്റലിസ്റ്റുകളെ സംബന്ധിച്ചടത്തോളം വിമര്‍ശനാത്മകമായി ഇസ്‌ലാമിനെ നേരിടാനും തല്ലിത്തകര്‍ക്കാനും ഹദീസുകളുടെ പഠനം വളരെ അനിവാര്യമായിരുന്നു. തീവ്രമതകീയ ലക്ഷ്യങ്ങളില്‍ നിന്ന് മാറി വാണിജ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കുള്ള ഓറിയന്റലിസ്റ്റുകളുടെ  പരിവര്‍ത്തനത്തിന് പിന്നാലെ ഹദീസ് പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍ രണ്ടെണ്ണമാണ്. ഹദീസുകളുടെ ചരിത്രപരമായ മൂല്യമാണ് ഒന്നാമത്തേത്. അനിവാര്യമായ സംസ്‌കാരിക മാറ്റങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ത്ത് ഇസ്‌ലാമിക സംസ്‌കൃതിയെയും സാമൂഹികമായ ഏകത്വ മനോഭാവത്തെയും സ്വത്വബോധത്തെയും കാലാതീതമായി സംരക്ഷിച്ചു നിര്‍ത്തിയ ഒരേയൊരു ഘടകം ഹദീസുകളായിരുന്നു. 18,19 നൂറ്റാണ്ടുകളിലുണ്ടായിരുന്ന പ്രത്യേക സാഹചര്യങ്ങളായിരുന്നു രണ്ടാമത്തെ ഘടകം. കിഴക്കും പടിഞ്ഞാറും നേര്‍ക്കുനേര്‍ മത, രാഷ്ട്രീയ സാംസ്‌കാരിക സംഘട്ടനങ്ങളിലേര്‍പ്പെട്ട ഈ കാലത്താണ് തീവ്ര മിലിറ്റന്റ് മൗലികവാദം, നവോത്ഥാനം തുടങ്ങി വിവിധ ദിശകളിലേക്ക് മുസ്‌ലിം ലോകം ചേക്കേറുന്നതും ചേര്‍ക്കപ്പെടുന്നതും. യഥാര്‍ത്ഥത്തില്‍ തീവ്ര മൗലികവാദ മതത്തിനും, സൈനിക പോരാട്ടങ്ങള്‍ക്കും നവോത്ഥാന നീക്കങ്ങള്‍ക്കും വെള്ളവും വളവും നല്‍കിയത് ഹദീസുകളായിരുന്നു. മാത്രമല്ല, ഇസ്‌ലാമിക ലോകത്തെ കീഴടക്കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ച സകലമാന ആശയാദര്‍ശങ്ങളുടെയും അടിസ്ഥാനം ഹദീസുകളില്‍ നിന്നായിരുന്നു രൂപപ്പെട്ടത് എന്നും ഓറിയന്റലിസ്റ്റുകള്‍ വിധിയെഴുതി. തത്ഫലമായി ഇസ്‌ലാമിന്റെ സ്വാധീനവും പ്രചോദനവും ക്ഷയിപ്പിക്കാനുള്ള പടിഞ്ഞാറിന്റെ തീവ്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു മുഴുവന്‍ ഓറിയന്റലിസ്റ്റ് ഹദീസ് പഠനങ്ങളുടെ അണിയറ ലക്ഷ്യങ്ങള്‍.

വിവ: ഇര്‍ശാദ് പുല്‍പ്പറ്റ

ഹദീസ്: ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെ ഉറവിടം
ഗ്രീക്ക് അലക്‌സാണ്ട്രിയന്‍ തത്വശാസ്ത്രത്തിന്റെ അറേബ്യന്‍ പതിപ്പാണ് ഇസ്ലാമിക തത്വശാസ്ത്രം എന്നാണ് പാശ്ചാത്യ ചിന്താധാരയുടെ വെപ്പ്. എന്നാല്‍, പന്ത്രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രവും, ചലനാത്മക വര്‍ത്തമാനവുമുള്ള ഇാസ്‌ലാമിക തത്വശാസ്ത്രം പരിശോധനാവിധേയമാക്കുമ്പോള്‍, വെളിപ്പെടുന്നത് മറ്റു ചിലതാണ്.ഇസ്‌ലാമികമെന്നു വിളിക്കാവുന്ന മറ്റെന്തിനെ പോലെ തന്നെയും, ഇസ്‌ലാമിക് ഫിലോസഫിയുടെ ഉത്ഭവവും ഖുര്‍ആന്‍ ഹദീസില്‍ നിന്നാണെന്നതാണ് സത്യം. ഇസ്‌ലാമിക് ഫിലോസഫിയുടെ വക്താക്കളെല്ലാം മുസ്‌ലിം നാമധാരികളാണ് എന്ന ബന്ധത്തിനപ്പുറം, മുസ്‌ലിമതയുടെ വേരായ ദിവ്യവെളിപാടില്‍(വഹ്‌യ്) നിന്നും ഉയിര്‍ കൊണ്ടതാണീ തത്വദീക്ഷ. അല്‍ കിന്‍ദി മുതല്‍ അല്ലാമാ ത്വബതാബി വരെയുള്ള മുഴുവന്‍ മുസ്‌ലിം തത്വചിന്തകരും വിശ്വാസത്തിലെന്ന പോലെ കര്‍മത്തിലും ശരീഅത്തിനോട് ചേര്‍ന്ന് നിന്നവരായിരുന്നു. ഇക്കൂട്ടത്തില്‍ പ്രമുഖരായ ഇബ്‌നു സീനയും (അവിസന്ന), ഇബ്‌നു റുശ്ദും (അവിറോഷ്) എടുത്തുപറയപ്പെടെണ്ടവര്‍ തന്നെയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇബ്‌നു സീന പള്ളികളില്‍ പ്രാര്‍ഥനാ നിമഗ്‌നനാവാറുണ്ടായിരുന്നെന്നും, ഇബ്‌നു റുശ്ദ് കൊറൊഡോബയിലെ ചീഫ് ഖാസി ആയിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇസ്‌ലാമിക നിയമ പാലനത്തിന്റെ മൂര്‍ത്തരൂപമായിരുന്ന ഇദ്ദേഹം തന്നെ, പില്‍കാലത്ത് യൂറോപ്യന്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ യുക്തിവാദിയായി ചിത്രീകരിക്കപ്പെട്ടത് വിരോധാഭാസമായിരിക്കാം. ഇസ്‌ലാമിക് ഫിലോസഫിയുടെ കാഴ്ച്ചപ്പാടില്‍ ഖുര്‍ആനിന്റെ ആത്യന്തിക സാന്നിധ്യവും, വഹ്‌യിന്റെ ആവിര്‍ഭാവവുമെല്ലാം പ്രപഞ്ചത്തെയാകെ മൗലികമായി പ്രവാചക തത്ത്വശാസ്ത്രത്തിലേക്ക് പരിവര്‍ത്തിച്ചെടുക്കാനായിരുന്നു. ഖുര്‍ആന്‍ എന്ന മൗലിക യാഥാര്‍ഥ്യവും, ആ യാഥാര്‍ഥ്യം മനുഷ്യകുലത്തിനു പ്രാപ്യമാക്കി നല്‍കിയ വഹ്‌യും, വിജ്ഞാനത്തിന്റെ ആധികാരിക സ്രോതസ്സായി പരിഗണിച്ചു വേണം ഇസ്‌ലാമിക തത്വശാസ്ത്രം പഠിച്ചു തുടങ്ങാന്‍. എങ്ങനെയാണ് ഒരു സാധാരണ മനുഷ്യന്റെ ധിഷണാപരിസരങ്ങളില്‍ അമാനുഷിക ജ്ഞാനങ്ങള്‍ ഇടം കണ്ടെത്തിയത്..? വെളിപാടിന്റെ ദിവ്യപ്രകാശത്താല്‍ ഒരു ഹൃദയമെങ്ങനെയാണ് ദീപ്തമാകുന്നത്..? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍, വഹ്‌യാണ് ആത്യന്തിക വിജ്ഞാനത്തിന്റെ സ്രോതസെന്നു തെളിയിച്ച പൂര്‍വികരായ മുസ്‌ലിം തത്വജ്ഞാനികളുടെ ഗ്രന്ഥങ്ങളിലേക്ക് തിരിച്ചു നടക്കേണ്ടിവരും. ഇവിടെ ആദ്യമായി നാം തിരുത്തേണ്ടിയിരിക്കുന്നത്, ഇസ്‌ലാമിക തത്ത്വശാസ്ത്ര പണ്ഡിതര്‍ പുലര്‍ത്തിപ്പോന്നത് അരിസ്‌ടോട്ടില്‍ വിഭാവനം ചെയ്ത സൈദ്ധാന്തിക ധിഷണയാണെന്ന(അല്‍ അഖ്‌ല് അല്‍ നോരി) മിഥ്യാധാരണയാണ്.ഇസ്‌ലാമീകരിക്കപ്പെട്ട ധിഷണാപരിജ്ഞാനം സുതരാം വ്യക്തമാവണമെങ്കില്‍ മുല്ല സദ്രയെ പോലുള്ള പണ്ഡിതര്‍ കുലൈനിയുടെ ശിയീ ഹദീസുകളുടെ സമാഹാരമായ ഉസൂല്‍ അല്‍ കാഫിക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ പഠിക്കുന്നത് നന്നാകും. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പ്രധാനമായും രണ്ടു തരം അര്‍ഥങ്ങളാണുള്ളത്. ബാഹ്യാര്‍ഥവും( സാഹിര്‍), ആന്തരികാര്‍ഥവും(ബാതിന്‍) ആണവ. ആന്തരികാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് പലപ്പോഴും ഹദീസുകള്‍ ആശ്രയിക്കേണ്ടി വരും.ഇതില്‍, ഇസ്‌ലാമിക തത്ത്വശാസ്ത്രീ ഏറിയും ബന്ധപ്പെട്ടു കിടക്കുന്നത് ഖുര്‍ആന്റെ ആന്തരികാര്‍ഥങ്ങളുമായാണ്. അതേ സമയം ഇസ്‌ലാമിന്റെ ബാഹ്യ ഘടനയായ ശരീഅത്തുമായും ആന്തരിക സത്തയായ ഹഖീഖതുമായും ഇസ്‌ലാമിക തത്വശാസ്ത്രത്തിനു തുല്യമായ ബന്ധമാണുള്ളത്. ശരീഅത്തിന്റെ വക്താക്കളായ ചില മുന്‍കാല പണ്ഡിതര്‍ ഫിലോസഫിയെ വിമര്‍ശികുന്നുണ്ടെങ്കിലും, ഇബ്‌നു രുശ്ദും, മീര്‍ ദാമാദും, ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയും പോലെയുള്ള അഗ്രേസരരായ ശരീഅ പണ്ഡിതര്‍ തന്നെയാണ് ഇസ്‌ലാമിക തത്ത്വശാസ്ത്ര സംഹിതകള്‍ക്ക് അസ്ഥിവാരമിട്ടത്. ഹഖീഖത് എന്നാല്‍ സത്യം, യാഥാര്‍ഥ്യം എന്നിങ്ങനെയാണര്‍ഥം. പരമ സത്യമായ ഏക ദൈവത്തില്‍ തന്നെയാണ് ഓരോ ഇസ്‌ലാമിക് ഫിലോസഫിയുടെ വഴികളും ചെന്നവസാനിക്കുന്നത്. ഈ ദൈവിക സത്യം കുടികൊള്ളുന്നത് ഖുര്‍ആനിന്റെ അന്തരാര്‍ഥങ്ങളിലാണ്. അത് കൊണ്ടാണ് മിക്ക മുസ്‌ലിം തത്വജ്ഞാനികളും ഫല്‌സഫയും, ഹിക്മതും ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുന്നത്. നാസിര്‍ ഖുസ്രോ (5/11നൂറ്റാണ്ട്), മുല്ല സദ്ര(10/16നൂറ്റാണ്ട്) എന്നിവര്‍ ഖുര്‍ആനിന്റെ ഹൃദയാന്തരങ്ങളിലുള്ള ആത്മീയതയെ വ്യഖ്യാനിച്ചാണ് ഫിലോസഫി വിശദീകരിക്കുന്നതെങ്കില്‍, പേര്‍ഷ്യന്‍ ഫിലോസഫര്‍ ജാഫര്‍ കാഷിഫി(13/19 നൂറ്റാണ്ട്) ഒരു പടി കൂടി മുന്നോട്ട് കടന്ന് ഖുര്‍ആന്‍ വിവിധ തത്ത്വശാസ്ത്ര ചിന്താധാരകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം തത്വശാസ്ത്രത്തിന്റെ ചരിത്രം ചെന്നെത്തുന്നത് തത്വജ്ഞാനികളുടെ പിതാവായ പ്രവാചന്‍ ഇദ്രീസി(അ)ലേക്കാണ്.അതിനാല്‍ തന്നെ മുസ്‌ലിം തത്വജ്ഞാനത്തില്‍ പ്രവാചകത്വത്തിനു വലിയ പങ്കുണ്ട്. പ്രവാചകത്വത്തിന്റെ വിളക്കുമാടങ്ങളില്‍ നിന്നാണ് തത്വജ്ഞാനം ഉറവിടുന്നത് എന്ന അറേബ്യന്‍ പഴമൊഴി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അദ്ധ്യായമായ സൂറത്ത് ലുഖ്മാന്‍ ഇസ്‌ലാമിലെ തത്ത്വശാസ്ത്രത്തിന്റെ പ്രാധാന്യം വിളിചോതുന്നുണ്ട് എന്നാണ് പണ്ഡിത മതം. '-'അലിഫ്, ലാം, മീം. തത്വസമ്പൂര്‍ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ'' എന്ന സൂക്തവുമായി ആരംഭിക്കുന്ന ഈ സൂറത്ത് പന്ത്രണ്ടാം സൂക്തത്തില്‍ എത്തി നില്‍കുമ്പോള്‍ പറയുന്നത് കാണുക. 'ലുഖ്മാന് നാം തത്ത്വജ്ഞാനം നല്‍കുകയുണ്ടായി. നീ അല്ലാഹുവിനോട് നന്ദി കാണിക്കുക.ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്.വല്ലവനും നന്ദികേടു കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അള്ളാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.(എന്ന് അദ്ദേഹത്തോടു നാം അനുശാസിച്ചു). ഇവിടെ, തത്വജ്ഞാനം അല്ലാഹു തന്റെ വലിയ ഒരനുഗ്രഹമായി കണക്കാക്കുകയും അതിനു നന്ദിചെയ്യാന്‍ കല്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു അടിവരയിടുന്നതാണ് സൂറത്തുല്‍ ബഖറയിലെ 269ാമത്തെ സൂക്തം. താനുദേശിക്കുന്നവര്‍ക്ക് അള്ളാഹു യഥാര്‍ഥ ജ്ഞാനം നല്‍കുന്നു.ഏതൊരുവനു യഥാര്‍ത്ഥ ജ്ഞാനം നല്‍കപ്പെടുന്നുവോ, അവനു അതുവഴി അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. അള്ളാഹു ലുഖ്മാനുല്‍ ഹകീമിനോട് പ്രവാചകത്വമാണോ തത്വജ്ഞാനമാണോവേണ്ടെതെന്ന് ചോദിക്കുകയും, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരംനല്‍കുകയും ചെയ്തു എന്ന് ഒരു ഹദീസ് വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ അദ്ദേഹം തത്വജ്ഞാനം തിരഞ്ഞെടുക്കുകയായിരുന്നു. സൂറത്ത് ആലു ഇമ്രാനില്‍ 48, 81, സൂക്തങ്ങളിലെന്ന പോലെ കിതാബ്(ഖുര്‍ആന്‍), ഹിക്മത്ത്(തത്വജ്ഞാനം) എന്നീ വാക്കുകള്‍ അടുത്തടുത്തായി ഖുര്‍ആനില്‍ പലതവണ വന്നിട്ടുണ്ട്. ഈ പദ പ്രയോഗങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഖുര്‍ആന്‍ തന്നെയാണ് ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ ഉറവിടമെന്ന സത്യത്തിലേക്കാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച തത്ത്വശാസ്ത്രാധിഷഠിതമായ ഖുര്‍ആന്‍ വ്യഖ്യാനം മുല്ല സദ്‌റയുടെ അസ്‌റാറുല്‍ ആയത് വ മഫാതീഹുല്‍ ഗൈബ് തന്നെയാണ്. എന്നാല്‍ പാശ്ചാത്യ തത്ത്വശാസ്ത്ര പരിസരങ്ങളില്‍ ഈ ഗ്രന്ഥം തീരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തന്നെ പറയാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പേര്‍ഷ്യയിലെ ഖോമില്‍ ഇസ്‌ലാമിക് ഫിലോസഫിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച അല്ലാമാ ത്വബതാബിയുടെ അല്‍ മിസ്ദന്‍ ആണ് ഇവ്വിഷയത്തില്‍ വിരചിതമായ സമഗ്ര ഗ്രന്ഥം. ഈ നൂറ്റാണ്ടിന്റെ തന്നെ തത്ത്വശാസ്ത്ര പണ്ഡിതനായ അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഈയിടെയായി തത്ത്വശാസ്ത്ര മേഖലയില്‍ ചര്‍ച്ചാവിധേയമായി തീര്‍ന്നിട്ടുണ്ട്. ഇസ്‌ലാമിക് ഫിലോസഫിയുടെ ചരിത്രത്തിലുടനീളം വിശിഷ്യാ, ഫിലോസഫി ഒരു തിയോസഫി(ബ്രഹ്മശാസ്ത്രം) ആയി മാറിയ ശേഷം ചില പ്രത്യേക ഖുര്‍ആനികാധ്യാപാനങ്ങള്‍ ഏറെ പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ദൈവ സങ്കല്‍പ്പത്തിലെ മൗലിക തത്വമായ തൗഹീദാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഏക ദൈവ വിശ്വാസ സങ്കല്‍പങ്ങളും, ഗ്രീക്ക് ഫിലോസഫിയിലെ ഏകതാസങ്കല്പങ്ങളും തമ്മിലുള്ള അന്തരമായിരുന്നു ഇവിടെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. അല്‍ കിന്‍ദിയും, മുല്ല അലി സുനൂസിയും, ഹോള്‍ മുല്ല ഹാദി സാബ്‌സിവാരിയുമെല്ലാം ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന തൗഹീദ് പ്രമാണമാക്കി രചിച്ച ഗ്രന്ഥങ്ങളായിരുന്നു ഇവിടെ ഇസ്‌ലാമിക് ഫിലോസഫിയെ പ്രതിരോധിച്ചു നിര്‍ത്തിയത്. ഐഹിക കാര്യങ്ങളിലെ ദൈവത്തിന്റെ ജ്ഞാനപരിധി ആയിരുന്നു നിരീശ്വരവാദികളും മുസ്‌ലിം തത്വജ്ഞാനികളും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്ന മറ്റൊരു വിഷയം. അല്‍ഫാറാബി, ഇബ്‌നുസീന, സുഹ്രവര്‍ദി, ഇബ്‌നുറുശ്ദ്, മുല്ല സദ്‌റ പോലെയുള്ള മുസ്‌ലിം തത്വശാസ്ത്ര പണ്ഡിതര്‍ ഇവ്വിഷയത്തില്‍ നിര്‍മത വാദികളുമായി ഏറെ സംവാദങ്ങളിലേര്‍പ്പെട്ടതാണ്. ഇതിനു പുറമേ വഹയ്, പ്രപഞ്ച ഘടനാശാസ്ത്രം, യുഗാന്ത ശാസ്ത്രം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, തുടങ്ങിയ വിഷയങ്ങളിലും ഇസ്‌ലാമിക തത്ത്വശാസ്ത്രം ഇതര തത്ത്വശാസ്ത്രങ്ങളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്കെല്ലാം ഹേതുവായി വര്‍ത്തിക്കുന്ന ഘടകം ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ വേരുകളായ ഖുര്‍ആനും ഹദീസുമാണെന്ന് സംശയലേശമന്യേ നമുക്ക് പറയാനാകും. Notes; The writings of H. Corbin M. Abdul Haq, 'Ibn Sima's Interpretation of the Qur'an', The Islamic Quarterly, 32(1) (1988) I. Netton, Allah Transcendent (London, 1989) E. Gilson, Avicenne et le point de depart de Duns Scot, Etxrait des archives d'histoire dotcrinale et litteraire du Moyen Age (Paris, 1927); and A. M. Goichon, 'L'Unite de la pensEe avicennienne', Archives Internationale dHsstoire des Sciences, 20-1 (1952): 290ff. Nsar, An Itnroduction to Islamic Cosmological Dotcrines,
ഹിജ്‌റ: ചിന്തയും പാഠവും

പ്രപഞ്ചത്തിലെ സകല പദാര്‍ഥങ്ങളും സൃഷ്ടിപ്പും മുഹര്‍റവുമായി ബന്ധപ്പെട്ടിരിക്കുന്നു. മെറ്റീരിയലുകളെ പടക്കുന്നതിന് മുന്‍പ് തന്നെ കാലഗണന നിര്‍ണയിക്കപ്പെട്ടതായാണ് മനസിലാകുന്നത്. അര്‍ശും കുര്‍സിയ്യും ലൗഹും

ശഫാഅത്തും മഖാമുന്‍ മഹ്മൂദും

അല്ലാഹു പ്രവാചകന്‍(സ്വ)ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ശഫാഅത്തും മഖാമുന്‍ മഹ്മൂദും. മറ്റു പ്രവാചകന്മാരില്‍നിന്നും റസൂല്‍(സ്വ)യെ വേറിട്ട് നിറുത്തിയ പ്രധാനപ്പെട്ട ഘടകമായിരുന

പ്രവാചകരുടെ സ്തുതിക്കപ്പെട്ട സ്വഭാവങ്ങള്‍

മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. എന്നാല്‍ അവരില്‍ തന്നെ പദവികളില്‍ ഏറ്റവ്യത്യാസം കാണാവുന്നതാണ്. അല്ലാഹു പറയുന്നത് കാണുക: ''ആ ദൂതന്മാരില്‍ ചിലര്‍ക്കു നാം മറ്റുചിലരെക്കാള്‍ ശ്രേഷ്ഠത

നുബുവ്വത്തും ദഅ്‌വത്തും: തിരു ജീവിതം ഒറ്റനോട്ടത്തില്‍

അല്ലാഹു പ്രവാചകന്‍(സ്വ)ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ശഫാഅത്തും മഖാമുന്‍ മഹ്മൂദും. മറ്റു പ്രവാചകന്മാരില്‍നിന്നും റസൂല്‍(സ്വ)യെ വേറിട്ട് നിറുത്തിയ പ്രധാനപ്പെട്ട ഘടകമായിരുന

കുഞ്ഞാണി മുസ് ലിയാര്‍: പാണ്ഡിത്യത്തിന്റെ വിനയ മുഖം

നിറഞ്ഞ പാണ്ഡിത്യം, അപാരമായ ബുദ്ധിശക്തി, വിനയാന്വിതമായ പെരുമാറ്റം, ജീവിതത്തില്‍ പുലര്‍ത്തുന്ന അതീവ സൂക്ഷ്മത, വലിയ സമ്പത്തിനുടമയാണെങ്കിലും ലളിതമായ ജീവിതം. വിജ്ഞാനപ്രചരണം ഒരു തപസ്യയാക്കി മാറ്റിയ ജീവിതം.

പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാര്‍: ചരിത്രം വിസ്മരിച്ച സ്വാതന്ത്ര്യസമര സേനാനി

രാജ്യം സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങള്‍ക്കുമുണ്ട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി ജീവന്‍ ത്യജിക്കേണ്ടിവന്ന അനവധി രക്തസാക്ഷികളുടെ

മമ്പുറം തങ്ങള്‍: അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ ഖുഥ്ബുസ്സമാന്‍

. മമ്പുറം തങ്ങളെയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന നാമം ഖുതുബുസ്സമാന്‍ എന്നതാണ്. ഖുതുബ് എന്നാല്‍ അച്ചുതണ്ട് എന്നും സമാന്‍ എന്നാല്‍ കാലം എന്നുമാണര്‍ഥം. അതായത് ഒരു കാലഘട്ടത്തെ ആധ്യാത്മിക ലോകത

ഹിജ്‌റ കലണ്ടര്‍: ചരിത്രവും പ്രസക്തിയും

മക്കയില്‍ നിന്നും യസ്‌രിബിലേക്കുള്ള പ്രവാചകര്‍(സ)യുടെ പാലായനത്തിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഉമറുബ്‌നുല്‍ ഖത്താബ് (റ)ന്റെ ഭരണ കാലത്താണ് 'ഹിജ്‌റ കലണ്ടര്‍' എന്ന പേരില്‍ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള

റമദാന്‍: സ്‌കൂള്‍ ഓഫ് തേര്‍ട്ടി ഡെയ്‌സ്

നോമ്പിന്റെ ഫിലോസഫി സമഗ്രമായി പ്രതിപാദിക്കുന്ന വായന ഇതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശാരീരികേച്ഛകള്‍ നിയന്ത്രിക്കുന്നതിലെ നോമ്പിന്റെ രാഷ്ട്രീയവും ആരോഗ്യവശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്

നോമ്പുകാലത്ത് അറിയാതെ നഷ്ടപ്പെടുന്ന ചില പുണ്യങ്ങള്‍

നോമ്പ് കാലത്ത് അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓര്‍മപ്പെടുത്തുകയാണിവിടെ...

വറുതിക്കാലങ്ങളോട് പടപൊരുതാന്‍ റമദാനില്‍ ഉറുദിക്കുപോകുന്നവര്‍

പാനൂരിനടുത്തൊരു പള്ളിയില്‍ ളുഹ്‌റ്‌നമസ്‌കാരം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു നാടന്‍ മുസ്ലിയാര്‍ അടുത്തുവന്നിരുന്നു. സലാം പറഞ്ഞുതുടങ്ങിയ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.

നോമ്പുകാലത്തെ വിയറ്റ്‌നാം വര്‍ത്തമാനങ്ങള്‍

മുസ്‍ലിംകള്‍ നന്നേ ചെറിയ ന്യൂനപക്ഷമായൊരു രാജ്യത്ത് റമദാന്‍ വ്രതാനുഷ്ഠാനം വേറിട്ടൊരു അനുഭവമായിരിക്കും. മുസ്‍ലിം ജനസംഖ്യ 0.1 ശതമാനം മാത്രമുള്ള വിയറ്റ്നാമിലെ നോമ്പനുഭവങ്ങള്‍ അവിസ്മരണീയമാകുന്നത് ഈയര്‍ഥത്ത

ഇബ്‌റാഹീം നബിയുടെ ജീവിതസന്ദേശമാണ് ബലിപെരുന്നാള്‍

ഇബ്‌റാഹീം നബി (അ)യുടെ ജീവിതസന്ദേശമാണു ബലിപെരുന്നാളും ഹജ്ജും. വിശ്വാസി ജീവിതത്തില്‍ സ്വീകരിക്കേണ്ട സര്‍വമാതൃകകളും ഇബ്‌റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്കു ദിവ്യബോധനങ്

ഉള്ഹിയ്യത്ത്; ഒരു കര്‍മ്മശാസ്ത്ര വായന

മുസ്‌ലിം ലോകം ഇന്ന് സന്തോഷത്തിലാണ്. ഒരു അതിഥിയെ സല്‍ക്കരിക്കുന്ന ഒരുക്കത്തിലുമാണ്. പരിശുദ്ധ റമളാനിന്റെ വിടപറയലിന്ന് ശേഷം ദുല്‍ഹിജ്ജയുടെ നിലാവെളിച്ചം മാനത്ത് കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിശ

ഹജ്ജ്: കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോള്‍

ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയ

ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്ത സ്മരണകള്‍ പങ്കുവെക്കുന്നതാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാ