അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ടാല്‍ക് (talc) ശുദ്ധിയുള്ള പദാര്‍ത്ഥങ്ങളില്‍ നിന്ന് രൂപപ്പെടുന്നത് തന്നെയാണ്. സുഗന്ധത്തിനും ശരീരത്തിലെ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചര്‍മ്മം മൃദുലമാക്കുന്നതിനുമാണല്ലോ പൌഡര്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനു വിരോധമില്ല. മുഖം വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന اسفيذاج ഉപയോഗിക്കാമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. അത് പോലെത്തന്നെയാണ് ഇന്നുപയോഗിക്കപ്പെടുന്ന പൌഡറുകളും. സ്ത്രീകള്‍ അത്തരം സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് തന്റെ ഭര്‍ത്താവിന് വേണ്ടിയായിരിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.