നമുക്ക് റോഹിങ്ക്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം

+ -
image

റോഹിങ്ക്യകളെ സപ്പോര്‍ട്ട് ചെയ്യാന്‍ 6 വഴികള്‍

 

 

ഫൈസ്വല്‍ നിയാസ് ഹുദവി

 

ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമെന്നാണ് മ്യാന്മാറിലെ ന്യൂനപക്ഷമായ റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ അറിയപ്പെടുന്നത്. വംശഹത്യയും കൂട്ടബലാത്സംഗവും ഉള്‍പ്പെടെ മനുഷ്യത്വത്തിനെതിരായ കുറ്റകൃങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുന്ന ആ പാവപ്പെട്ട ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍.

 

1. ബര്‍മീസ് (മ്യാന്മാര്‍) വംശീയ സര്‍ക്കാരിനെതിരെ അന്തരാഷ്ട്രതലത്തില്‍ പൊതുജനഅഭിപ്രായം രൂപപ്പെടുത്തുന്നതില്‍ പങ്കാളികളാവുക. അതിനു വേണ്ടി സാധ്യമായ മീഡിയകള്‍ (സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ) വഴി അവര്‍ക്ക് വേണ്ടി പറയുകയും ഏഴുതുകയും ചെയ്യുക. #RohingyaGenocide  #RohingyaMuslims    #Rohingya തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗപ്പെടുത്തുക. 

 

2. ഇന്ത്യന്‍ സര്‍ക്കാറിനെയും മറ്റു ലോക ശക്തികളെയും മ്യാന്‍മറിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുക. അതിനു ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഓഫീസുകളുമായി ഫോണ്‍ മുഖേനയോ സോഷ്യല്‍ മീഡിയകള്‍ മുഖേനയോ  സന്ദേശം എത്തിക്കുക. ചില പ്രധാന അഡ്രസ്സുകള്‍ താഴെ. 

 

 

  • Indian External Affairs Minister SUSHMA SWARAJ

23011127, 23011165 (O) Phone

23011463, 23013254 Fax

eam@mea.gov.in

Twitter: @SushamaSwaraj

 

 

 

  • US Secretary of State Rex Tillerson

Department of State, 2201 C Street NW

Washington DC 20520

Twitter: @StateDept

Main Switchboard 202-647-2663

 

 

  • British Foreign Minister Boris Johnson

Secretary of State for Foreign and Commonwealth Affairs

King Charles Street London SW1A 2AH

Twitter: @BorisJohnson

Facebook: click here

 

 

  • Canadian Foreign Minister

The Honourable Chrystia Freeland MP:

Phone: 613-996-5789

Twitter: @MinCanadaFA and @cafreeland. 

Global Affairs Facebook: click here.

mina10@international.gc.ca

 

 

UN Human Rights Council

Tel: +41 22 917 9220.

Email: civilsociety@ohchr.org

Facebook: click here.

Twitter: click here.

 

3. മ്യന്മാറിനെതിരെ ശക്തമായി പ്രതികരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുസ്ലിംരാഷ്ട്ര തലവന്മാരോട് ആവശ്യപ്പെടുകയും ബംഗ്ലാദേശിനോട് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക. ചില ട്വിറ്റര്‍ അക്കൌണ്ടുകള്‍:

 

  • ഉര്‍ദുഗാന്‍: @RT_Erdogan
  • കിംഗ് സല്‍മാന്‍: @KingSalman

 

4. റോഹിന്‍ങ്ക്യന്‍ മുസ്ലിംകള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. ചില സംഘടനകള്‍:

 

 

  • ബര്‍മ്മ ടാസ്‌ക് ഫൊഴ്‌സ്, അമേരിക്ക; 

https://www.burmamuslims.org/civicrm/contribute/

 

 

  • IHH, തുര്‍ക്കി

https://www.ihh.org.tr/en/news/ihh-urges-arakan-to-give-emergency-help

 

 

  • മുസ്ലിം എയ്ഡ്, യുകെ  https://www.muslimaid.org/donate/

 

 

  • ഹ്യുമന്‍ അപ്പീല്‍  

https://donate.humanappeal.org.uk/donate/myanmar-emergency-appeal

 

5. റോഹിന്‍ങ്ക്യന്‍ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഏകപക്ഷീയമായി നാടുകടത്താനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ചും നിയമ വിധേയമായി ബഹുജനസംഗമങ്ങള്‍/റാലികള്‍ സംഘടിപ്പിക്കുക്ക.

 

6. അവസാനമായി, എന്നാല്‍ വളരെ പ്രധാനമായി, പീഡിതരായ ഈ ജനതക്ക് വേണ്ടി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക.    

നിങ്ങള്‍ക്കറിയുന്ന മറ്റു മാര്‍ഗങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുക.