ഈ സംഘ്പരിവാര്‍ പീഡന കേന്ദ്രങ്ങള്‍ക്കെതിരേയുള്ള മൗനം അപകടമല്ലേ?

+ -
image

അഫ്‌സല്‍ റഹ്മാന്‍ സി.എ

പറഞ്ഞു വരുന്നത് ആയിഷയെ കുറിച്ചാണ്. ആയിഷ ആതിരയാവേണ്ടി വന്ന കൊടിയ പീഡനങ്ങളെ കുറിച്ചാണ്. ശ്വേതയെക്കുറിച്ചാണ്. ശ്വേതയും ജീവഭയത്താല്‍ പേര് പോലും പറയാതെ തങ്ങളനുഭവിച്ച കൊടിയ മര്‍ദനങ്ങള്‍ പുറം ലോകത്തെ അറിയിച്ച ആ പെണ്‍കുട്ടികളെ കുറിച്ചാണ്. സംഘ പരിവാര്‍ ഭീഷണിയുടെ വാള്‍മുനയില്‍ നില്‍ക്കുന്ന മറ്റനേകം പെണ്‍കുട്ടികളെ കുറിച്ചുമാണ്.

1.കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഇംഗ്ലീഷ് മാസികയായ ഔട്ട്ലുക്കില്‍ കേരളത്തിലെ ഐസിസ് തിരക്കഥകളെ ഹാദിയ കേസുമായി ബന്ധപ്പെടുത്തുന്ന ഒരു ലേഖനം (https://www.outlookindia.com/.../isis-whispers-in-gods.../298986) വന്നിരുന്നു. ടീം ഔട്ട്ലുക്ക് എന്ന പേരില്‍ എഴുതപ്പെട്ട ആ നാഥനില്ലാ ലേഖനത്തിന്റെ രാഷ്ട്രീയത്തെ പറ്റി പിന്നീട് പറയാം.ആ ലേഖനത്തില്‍ യോഗ കേന്ദ്രമെന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ഷ വിദ്യാ സമാജത്തിന്റെ അധ്യക്ഷന്‍ ഗുരുജി മനോജ് നിരത്തുന്ന കണക്കുകളുണ്ട്.

//''Since 2009, at least 3,000 people who had converted to Islam or Christianity have come to us. We gradually bring them back to the Hindu fold. They are usually well-versed in their new religion, os we need to know those religions well in order to debate with them. I have studied comparative religion and our staff are competent at pointing out fallacies in other religions.'// 

അതായത് 2009 നു ശേഷം ഏതാണ്ട് മൂവായിരത്തോളം പെണ്‍കുട്ടികള്‍ അവിടെ എത്തപ്പെട്ടു എന്നു ഗുരുജി തന്നെ പറയുന്നു. ഈ പെണ്‍കുട്ടികള്‍ അവിടെ എങ്ങനെ എത്തുന്നു എന്നും അവിടെ എന്താണ് നടക്കുന്നതെന്നുമുള്ളതെന്നും അവിടെ നിന്നും രക്ഷപ്പെട്ടവരുടെ വാക്കുകളിലൂടെ നമ്മള്‍ കേട്ട്. ഇതു രണ്ടും കൂട്ടി വായിച്ചാല്‍ തന്നെ കിട്ടുന്നതു കോണ്‍സന്ട്രേഷന്‍ ക്യാമ്പ് കണക്കെയുള്ള ഒരു കേന്ദ്രത്തിന്റെ നിഗൂഡമായ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്.

ഇത്രയും ഗൌരവപ്പെട്ട ഒരു കേസില്‍ മുഖ്യപ്രതിയുടെ (നിയമഭാഷയില്‍ കുറ്റാരോപിതന്റെ) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‌ത്തൊരു വാക്കുപോലും പറഞ്ഞില്ല? ആരാലും അറിയാതെ പോകേണ്ട ഒരു വിഷയം പുറം ലോകതെത്തിക്കാന്‍ ധൈര്യം കാണിച്ച മാധ്യമ സ്ഥാപനത്തെയും മാധ്യമ പ്രവര്‍ത്തകയെയും അഭിനന്ദിക്കുന്നതിനു പകരം ആ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വന്നു ആ സ്ഥാപനത്തിന്റെ താല്‍പര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു ഭരണപക്ഷത്തെ ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നു?? ഇരട്ടച്ചങ്കന്റെ ആഭ്യന്തര വകുപ്പ് ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്?

2. ഔട്ട്ലുക്കില്‍ വന്ന ആ ലേഖനത്തിന് ശേഷം ആര്‍ഷ വിദ്യാ സമാജത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിച്ചിരുന്നു. ഫേസ്ബുക്കിലെ അവരുടെ പേജില്‍ വന്ന പോസ്റ്റുകളില്‍ നിന്നാണ് പ്രതീഷ് വിശ്വനാഥനെ(Pratheesh Viswanath) കുറിച്ചറിയുന്നത്. ഹിന്ദു സൈനികനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ഹിന്ദു ഹെല്‍പ് ലൈനിന്റെ (Kerala Hindu Helpline) കേരളത്തിലെ കോഓര്ഡിനേറ്ററാണ്.

ഹിന്ദു ഹെല്പ് ലൈന്‍ ആണ് തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിന്റെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി ആയി പ്രവര്‍ത്തിക്കുന്നതെന്ന അവിടത്തെ യോഗ ഇസ്ട്രക്ടറുടെ വെളിപ്പെടുത്തല്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.ഈ പറഞ്ഞ ഹെല്‍പ് ലൈനിനോ സമാജത്തിനോ സംഘ പരിവാര്‍ സംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു കേട്ടിരുന്നു.ഈ വിഷയത്തില്‍ സംശയമുള്ളവര്‍ ഇപ്പോഴും സജീവമായ പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ കയറി നോക്കുന്നത് നന്നായിരിക്കും.ആര്‍.എസ്.എസ്. നേതാവ് പ്രവീണ്‍ തൊഗാടിയയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യ മൊത്തം വ്യാപിച്ചു കിടക്കുന്ന നിഗൂഡമായ ഒരു നെറ്റ്വര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു ഹെല്പ് ലൈന്‍.(http://www.hinduhelpline.com/) 

സാമൂഹിക ജാഗൃത കൂടുതലുണ്ടെന്നു മേനി നടക്കുന്ന മതേതര സ്വര്‍ഗ്ഗ രാജ്യമായ കേരളത്തില്‍ ഇതു നടക്കുമെങ്കില്‍ പിന്നെ വര്‍ഗീയമായി ചേരി തിരിക്കപ്പെട്ട ഇന്ത്യയുടെ മറ്റു ഭാഗങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഊഹിക്കാവുന്നതിലും ഭീകരമാവാനേ തരമുള്ളൂ.വെളിപ്പെടുത്തലുകള്‍ക്ക് പിറകെ വെളിപ്പെടുത്തലുകള്‍ വരുമ്പോഴും വെളിപ്പെടുത്തുന്നവരെ പരോക്ഷമായി ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ ഇയാള്‍ നിരന്തരം പോസ്റ്റിടുന്നത് ആര് നല്‍കുന്ന ധൈര്യത്തിലാണ്?? എന്ത് കൊണ്ട് ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല??

ഇത്ര നിഗൂഡമായ ഒരു ഭീകര കേന്ദ്രത്തെ കുറിച്ച , സാമാന്യ തരത്തില്‍ ആരെയും ഞെട്ടിക്കേണ്ട വാര്‍ത്ത പുറത്തു വന്നിട്ടും കേരള പൊതു സമൂഹം തുടരുന്ന മൗനം ഭീകരമാണ്.
'സാക്ഷര സമത്വ സുന്ദര മതേതര കേരളം' ഏറെ ഭയപ്പെടുത്തുന്നു..

SHARE US ON