ബദ്‌രീങ്ങള്‍: കുടുംബവും ദേശവും (ഭാഗം രണ്ട്)


115) സിയാദുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. 
116) സിയാദുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രം. ഉപനാമം  അബൂ ബസ്ബസത്ത്. ബദ്‌റില്‍ പങ്കെടുത്തു. 
117) സിയാദുബ്‌നു ലബീദ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീബയാള ശാഖയില്‍ പെടുന്നു. ഉപനാമം അബൂ അബ്ദുല്ലാഹ്. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
118) സൈദുബ്‌നു അസ്‌ലം(റ): ഔസ് ഗോത്രം. അന്‍സിരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
119) സൈദബ്‌നു ഹാരിസത്ത്(റ): മുഹാജിര്‍. ഖുളാഈ ഗോത്രം. ഉപനാമം അബൂസൈദ്. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് 75ാം വയസ്സില്‍ മുഅ്തത്ത്  യുദ്ധത്തില്‍ ശഹീദായി. നബി(സ്വ)യുടെ വളര്‍ത്തുപുത്രന്‍. 
120) സൈദുബ്‌നുല്‍ ഖത്താബ്(റ): മുഹാജിര്‍ ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്ദിറഹ്മാന്‍. ബദ്‌റിലും ബൈത്തു രിള്‌വാനിലും മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ വഫാത്തായി.
121) സൈദുബ്‌നു മുസയ്യന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. റജീഅ് ദിനത്തില്‍ തടവുകാരനായി പിടിക്കപ്പെടുകയും ഹിജ്‌റ മൂന്നിന് വഫാത്താവുകയും ചെയ്തു. അന്‍സാരിയാണ്. 
122) സൈദുബ്‌നു വദീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഹബ്‌ലാ ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
123) സൈദ്ബ്‌നുല്‍ മുഅല്ലാ(റ) ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു. അദ്ദേഹവും സഹോരങ്ങള്‍ റാഫിഅ്, ഉബൈദ്, അബൂഖൈസ് എന്നിവരും ബദ്‌റില്‍ ശഹീദായി. 
124) സാലിമുബ്‌നു ഉമൈര്‍(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
125) സാലിം മൗലാ അബീ ഹുദൈഫ(റ): മുഹാജിര്‍. പിതാവ് മഅ്ഖില്‍. ഉപനാമം അബൂ അബ്ദില്ലാഹ്. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. 
126) സബ്‌റത്തുബ്‌നു ഫാതിക്(റ): മുഹാജിര്‍. ഔസ് ഗോത്രം. ഉപനാമം: അഖൂഖുറൈം. ബദ്‌റില്‍ പങ്കെടുത്തു. 
127) സാഇബ് ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ബനീ ജുംഹ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുപ്പതില്‍പരം വയസ്സുള്ളപ്പോള്‍ യമാമ യുദ്ധത്തില്‍ ശഹീദായി. യമാമയിലാണ് ഖബര്‍.
128) സുറാഖത്തുബ്‌നു അംറ്: ഔസ് ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും പങ്കെടുത്തു. മുഅ്തത്തില്‍ ശഹീദായി. 
129) സുറാഖത്ത് ബ്‌നു കഅ്ബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ല്‍ യമാമ യുദ്ധത്തില്‍ ശഹീദായി. 
130) സഅ്ദ് ബ്‌നു ഖൗലത്ത്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹജ്ജത്തുല്‍ വദാഇല്‍ വഫാത്തായി. 
131) സഅദുബ്‌നു സൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹുല്‍ ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
132) സഅ്ദുബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
133) സഅദ്ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
134) സഅ്ദുബ്‌നു സഹ്ല്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീദിയാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
135) സഅദുബ്‌നു ഉബാദത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസാബിത്ത്. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 15ല്‍ ഹൗറാന്‍ എന്ന സ്ഥലത്ത് വഫാത്തായി. 
136) സഅദുബ്‌നു ഉബൈദ്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ സൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 16ന് തന്റെ 64ാം വയസ്സില്‍ ഖാദിസിയ്യയില്‍ ശഹീദായി. 
137) സഅദ്ബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ഉപനാമം: അബൂ ഉബാദ. ബദ്‌റില്‍ പങ്കെടുത്തു. 80ാം വയസ്സില്‍ വഫാത്തായി. 
138) സഅദുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുന്നുഅ്മാന്‍. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഖന്തഖ് യുദ്ധത്തിലേറ്റ മുറിവിനാല്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. വയസ്: 37. 
139) സഅദുബ്‌നു മൗല, ഹാത്വിബ്(റ): മുഹാജിര്‍. ബനീ അസദ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
140) സുഫ്‌യാന്‍ ബ്‌നു നസ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
141) സലമത്ത് ബ്‌നു അസ്‌ലം(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് തന്റെ 33ാം വയസ്സില്‍ വഫാത്തായി. 
142) സലമത്ത്ബ്‌നു സലാമ(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഔഫ്. അഖബകളിലും ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 45ല്‍ തന്റെ 74ാം വയസ്സില്‍ മദീനയില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. 
143) സലീത് ബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 14ന് ജിസ്ര്‍ ദിനത്തില്‍ ശഹീദായി. 
144) സലമത്തുബ്‌നു സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. 
145) സുലൈം ബ്‌നു ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂകബ്ശ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെയാണ് അന്ത്യവിശ്രമം.
146) സുലൈം ബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. അഖബയിലും ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
147) സുലൈം ബ്‌നു ഖൈസ്(റ). ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
148) സുലൈം ബ്‌നു മില്‍ഹാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹറാം ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ബിഅ്ര്‍ മഊനയില്‍ ശഹീദായി. 
149) സിമാക് ബ്‌നു സഅ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
150) സിനാനു ബ്‌നു സ്വയ്ഫിയ്യ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂസിനാന്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
151) സിനാനുബ്‌നു അബീ സിനാന്‍(റ): മുഹാജിര്‍. ബനീ അബ്ദുശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ വഫാത്തായി. 
152 സഹ്‌ലുബ്‌നു ഹുനൈഫ്(റ): ഔസ് ഗോത്രം. ഉപനാമം അബൂസഈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 38ല്‍ കൂഫയില്‍ വഫാത്തായി. 40 ഹദീസുകള്‍ നബി(സ്വ)യില്‍നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്. 
153) സഹ്‌ലുബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ സുഹൈല്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
154) സഹ്‌ലുബ്‌നു അതീക്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. 
155) സഹ്‌ലുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്ന് ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
156) സുഹൈല്‍ ബ്‌നു വഹബ്(റ): മുഹാജിര്‍. ഖുറൈശിയിലെ ഫിഹ്‌രി ശാഖ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ)യുടെ കാലത്ത് ഹിജ്‌റ ഒമ്പതിന് മദീനയില്‍ വഫാത്തായി. ബഖീഇലാണ് അന്ത്യവിശ്രമം. 
157) സുഹൈല്‍ ബ്‌നു റാഫിഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തഖിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. 
158) സവാദ് ബ്‌നു റസീന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും     പങ്കെടുത്തു. 
159) സവാദുബ്‌നു ഗസിയ്യത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
160) സുവൈബിത്വ് ബ്‌നു ഹര്‍മലത്ത്(റ): മുഹാജിര്‍. ബനീ അബ്ദിദ്ദാര്‍ ഖബീല. ഹബ്ശയിലേക്ക് ഹിജ്‌റ പോയി ബദ്‌റില്‍ പങ്കെടുത്തു. 
161) ശമ്മാത്ത്ബ്‌നു ഉസ്മാന്‍(റ): മുഹാജിര്‍. ഖുറൈശി  ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഉഹ്ദില്‍ ശഹീദായി. 
162) ശുജാഅ് ബ്‌നു വഹബ്(റ): മുഹാജിര്‍. മദീനയിലേക്കും ഹബ്ശയിലേക്കും ഹിജ്‌റ പോയി. ബനീ അബ്ദിശ്ശംസ് ഗോത്രം. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി. 
163) ശരീക്ക് ബ്‌നു അനസ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
164) സ്വബീഹ് മൗലാ, അബില്‍ ആസ്വ്(റ): മുഹാജിര്‍. ബനീ അബ്ദുശ്ശംസ് ഗോത്രം. ബദ്‌റിലും  മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
165) സ്വയ്ഫിയ്യ ബ്‌നു സവാദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും രണ്ടാം അഖബയിലും പങ്കെടുത്തു. 
166) സുഹൈബ്ബ്‌നു സിനാന്‍(റ): മുഹാജിര്‍. ബനീ തൈം ഖബീല. ഉപനാമം അബൂയഹ്‌യ. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. 
167) ളഹാഖ് ബ്‌നു ഹാരിസത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. 
168) ളഹാഖ് ബ്‌നു അബ്ദി അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
169) ളംറത്ത് ബ്‌നു അംറ്(റ):  ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്യപ്പെട്ടു. 
170) തുഫൈല്‍ ബ്‌നു ഹാരിസ്(റ): മുഹാജിര്‍. ബനില്‍ മുത്തലിബ് ഗോത്രം. ഉപനാമം അബൂ ഉബൈദ. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 33ല്‍ വഫാത്തായി. 
171) തുഫൈല്‍ ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി. 
172) തുഫൈല്‍ ബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ ആറിന് ഖന്തക്കില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്യപ്പെട്ടു. 
173) തുലൈബ് ബ്‌നു ഉമൈര്‍(റ): മുഹാജിര്‍. ബനീ അബ്ദു ബ്‌നു ഖുസ്വയ്യ് ഖബീല. ഉപനാമം അബൂ അദിയ്യ്. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ബദ്ര്‍, ഉഹ്ദ്, യര്‍മൂക്ക് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 13ന് യര്‍മൂക്ക് യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു. 
174)ആസ്വിമുബ്‌നു  സാബിത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസുലൈമാന്‍. 
175) ആസ്വിമുബ്‌നു അദിയ്യ്(റ): ഔസ് ഗോത്രം. ഉപനാമം അബൂ   മുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 120ാം വയസ്സില്‍ ഹിജ്‌റ 45ല്‍ വഫാത്തായി. 
176) ആസ്വിമുബ്‌നു ഉകൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹബ്‌ലാ ശാഖയില്‍ പെടുന്നു. 
177) ആസ്വിമുബ്‌നു ഖൈസ്(റ): ഔസ് ഗോത്രത്തിലെ ബനീ സഅ്‌ലബശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
178) ആമിര്‍ ബ്‌നു റബീഅ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ ശാഖയില്‍ പെടുന്നു. മുഹാജിറാണ്. ഉപനാമം അബൂ അബ്ദുല്ലാഹ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. ഹിജ്‌റ 36ന് വഫാത്തായി. 
179) ആമിര്‍ ബ്‌നു ഉമയ്യത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ഉപനാമം: അബ്ദുഹിശാം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ റവ് ചെയ്തു. 
180) ആമിര്‍ ബ്‌നു ബുകൈര്‍(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖ. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. 
181) ആമിര്‍ ബ്‌നു സഅദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീമബ്ദുല്‍ ശാഖയില്‍ പെടുന്നു. 
182) ആമിറുബ്‌നു സലമത്ത്(റ): ഖസ്‌റജി ഗോത്രം. ബദ്‌റില്‍ പങ്കെടുത്തു. 
183) ആമിര്‍ ബ്‌നു ഫുഹൈറത്ത്(റ): മുഹാജിര്‍. തൈമ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ നാലില്‍ ബിഅ്‌റ് മഊനയില്‍ വഫാത്തായി. 
184) ആമിറുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
185) ആമിറുബ്‌നുസ്സകന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി.
186) അബ്ബാദ് ബ്‌നു ബിശ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ ബിശ്ര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 45ാം വയസ്സില്‍ യമായ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
187) അബ്ബാദുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ്, അഖബ എന്നിവയില്‍ പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
188) ഉബാദത്തുബ്‌നു സ്വാമിത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ഉപനാമം അബുല്‍ വലീദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും മൂന്ന് അഖബകളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ തന്റെ 72ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 181 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
189) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീസുറൈഖ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
190) അബ്ദുല്ലാഹിബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ഹിജ്‌റ 89നു തന്റെ 93ാം വയസ്സില്‍ വഫാത്തായി.
191) അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ): ഔസ് ഗോത്രത്തിലെ   ബനീ സഅ്‌ലബത്ത് ശാഖയില്‍ പെടുന്നു. ഉപനാമം അഖൂബനീ അംറ്. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
192) അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ): മുഹാജിര്‍. ഉപനാമം അബൂഅഹ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 40ാം  വയസ്സില്‍ ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
193) അബ്ദുല്ലാഹിബ്‌നുല്‍ ജദ്ദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
194) അബ്ദുല്ലാഹിബ്‌നു ഹുമയ്യിര്‍(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
195) അബ്ദുല്ലാഹിബ്‌നു റബീഅ്(റ): ഖസ്‌റജി ഗോത്രം. ബ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
196) അബ്ദുല്ലാഹിബ്‌നു റവാഹ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഹാരിസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. ഹിജ്‌റ എട്ടിന് മുഅ്തത്ത് യുദ്ധത്തില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
197) അബ്ദുല്ലാഹിബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സൈദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂമുഹമ്മദ് ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 32ല്‍ 64ാം വയസ്സില്‍ വഫാത്തായി. 
198) അബ്ദുല്ലാഹിബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
199) അബ്ദുല്ലാഹിബ്‌നു സഹ്ല്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തഖിലും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി. മദീനയില്‍ മറവ് ചെയ്തു. 
200) അബ്ദുല്ലാഹിബ്‌നു സുഹൈല്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂസുഹൈല്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. വയസ് 38.
201) അബ്ദുല്ലാഹിബ്‌നു സലമത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ മൂന്നിന് ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു.
202) അബ്ദുല്ലാഹിബ്‌നു ശരീക്ക്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദില്‍ അശ്ഹല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
203) അബ്ദുല്ലാഹിബ്‌നു താരീഖ്(റ): ഔസ് ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
204) അബ്ദുല്ലാഹിബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രം. പിതാവ് ആമിര്‍. 
205) അബ്ദുല്ലാഹിബ്‌നു അബ്ദുമനാഫ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
206) അബ്ദുല്ലാഹിബ്‌നു ഉര്‍ഫുത്വ(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. ജഹ്ഫറുബ്‌നു അബീത്വാലിബിന്റെ കൂടെ ഹബ്ശയിലേക്ക് ഹിജ്‌റ പോയി. 
207) അബ്ദുല്ലാഹിബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ഉപനാമം അബൂജാബിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
208) അബ്ദുല്ലാഹിബ്‌നു ഉമൈര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഔഫ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
209) അബ്ദുല്ലാഹിബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ റബീഅ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
210) അബ്ദുല്ലാഹിബ്‌നു കഅബ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂയഹ്‌യാ. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. വഫാത്ത് ഹിജ്‌റ 30ല്‍ മദീനയില്‍. 
211) അബ്ദുല്ലാഹിബ്‌നു മഖ്‌റുമത്ത്(റ): മുഹാജിര്‍. ബനീ ആമിര്‍ ഗോത്രം. ഉപനാമം അബൂമുഹമ്മദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 12ന് 41ാം വയസ്സില്‍ യമാമ യുദ്ധത്തില്‍ ശഹീദായി. 
212) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ): മുഹാജിര്‍. ഉപനാമം. അബീ അബ്ദുറഹ്മാന്‍.  ബദ്‌റിലും മറ്റുയുദ്ധങ്ങളിലും  ഹുദൈബിയ്യയിലും പങ്കെടുത്തു. പ്രസിദ്ധരായ നാലു ഖാരിഉകളില്‍ ഒരാള്‍. രണ്ടു തവണ ഹിജ്‌റ പോയി. ഹിജ്‌റ 32ന് 60ാം വയസ്സില്‍ വഫാത്തായി. ബഖീഇലാണ് ഖബര്‍. 848 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 
213 അബ്ദുല്ലാഹിബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജഹ് ഗോത്രം. ഉപനാമം അബൂ മുഹമ്മദ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30ന് 60ാം വയസ്സില്‍ വഫാത്തായി. 
214) അബ്ദുല്ലാഹിബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഖനാസ് ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
215) അബ്ദുറഹ്മാന്‍ ബ്‌നു ജബ്ര്‍(റ): ഔസ് ഗോത്രത്തിലെ ബനീ ഹാരിസ ശാഖയില്‍ പെടുന്നു. ഉപനാമം അബൂഅബ്‌സ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 34ല്‍ 70ാം വയസ്സില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്തു. നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
216)  അബ്ദുറബ്ബിഹ് ബ്‌നു ഹിഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ത്വരീഫ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
217) അബ്ദത്തുബ്‌നു ഹസ്ഹാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
218) അബ്‌സുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. 
219) ആഇദുബ്‌നു മാഇസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. യമാമ യുദ്ധത്തില്‍ ശഹീദായി. ഉഹ്ദില്‍ മറവ് ചെയ്തു. 
220) ഉബൈദുബ്‌നു ഔസ്(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍ പെടുന്നു. ഉപനാമം അബൂനുഅ്മാന്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
221) ഉബൈദുബ്‌നു തയ്യിഹാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്തു. 
222) ഉബൈദുബ്‌നു അബീ ഉബൈദ്(റ):  ഔസ് ഗോത്രത്തിലെ ബനീ ഉമയ്യ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും ഖന്തഖിലും പങ്കെടുത്തു. 
223) ഉബൈദുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
224) ഇത്ബ്‌നു ബ്‌നു മാലിക്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
225) ഉത്ബത്തുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദര്‍, യര്‍മൂക് യുദ്ധങ്ങളില്‍ പങ്കെടുത്തു. 
226) ഉത്ബത്തുബ്‌നു അബ്ദില്ലാഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഉബൈദ് ശാഖയില്‍പെടുന്നു ബദ്‌റില്‍ പങ്കെടുത്തു. 
227) ഉത്ബതുബ്‌നു ഗസ്‌വാന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ബനീ നൗഫല്‍ ഗോത്രം. ഹിജ്‌റ 17ന് തന്റെ 57ാം വയസ്സില്‍ വഫാത്തായി. 
228) ഉസ്മാനുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഗോത്രം. ഉപനാമം അബൂസായിബ്. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. മുഹാജിറുകളില്‍ മദീനയില്‍ വച്ച് ആദ്യം വഫാത്തായ ആള്‍. നബി(സ്വ)യുടെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍. ഹിജ്‌റ രണ്ടാം വര്‍ഷത്തിനു ശേഷം ശഅ്ബാനില്‍ വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടത് ഇത് ഇദ്ദേഹത്തിന്റെ ജനാസയാണ്. 
229) അജ്‌ലാനുബ്‌നു നുഅ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍ പെടുന്നു. 
230) അദിയ്യുബ്‌നു അബിസ്സഗ്ബാഅ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ മബ്ദൂല്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഖന്തക്കിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
231) ഇസ്മത്തുബ്‌നു ഹുസൈന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ഗനം ശാഖയില്‍ പെടുന്നു. 
232) ഉസൈമത്ത്ബ്‌നുല്‍ അശ്ജഇ(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. മുആവിയ(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
223) അതിയ്യത്തുബ്‌നു നുവൈറത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
234) ഉഖ്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും ഒന്നാം അഖബയിലും പങ്കെടുത്തു. ഹിജ്‌റ 12ന് യമാമ യുദ്ധത്തില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
235) ഉഖ്ബത്തുബ്‌നു ഉസ്മാന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
236) ഉഖ്ബത്തുബ്‌നു വഹബ്(റ): ഖസ്‌റജി ഗോത്രം. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ട് അഖബയിലും പങ്കെടുത്തു. 
237) ഉഖ്ബത്തുബ്‌നു വഹബ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു. 
238) ഉക്കാശത്തുബ്‌നു മിഹ്‌സന്‍(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 11ല്‍ 45ാം വയസ്സില്‍ വഫാത്തായി. 
239) അമ്മാറുബ്‌നു യാസിര്‍(റ): മുഹാജിര്‍. ഉപനാമം അബുല്‍ യഖ്‌ളാന്‍. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി ഹിജ്‌റ 37ല്‍ 90ാം വയസ്സില്‍ സ്വിഫീന്‍ യുദ്ധത്തില്‍ ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു.
240) ഉമാറത്തുബ്‌നു സിയാദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ മറവ് ചെയ്യപ്പെട്ടു. 
241) ഉമാറത്തുബ്‌നു ഹസ്മ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. യമാമ യുദ്ധത്തിലും ശഹീദായി. അവിടെത്തന്നെ മറവ് ചെയ്തു. 
242) അംറുബ്‌നു ഇയാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. യമന്‍കാരാണ്. 
243) അംറുബ്‌നുല്‍ ജമൂഹ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും അഖബയിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
244) അംറുബ്‌നുല്‍ ഹാരിസ്(റ): മുഹാജിര്‍. ബനില്‍ ഹാരിസ് ഖബീല. ഉപനാമം അബൂനാഫിഅ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. 
245)  അംറുബ്‌നുല്‍ ഹാരിസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍ പെടുന്നു. അന്‍സാരിയാണ്. ബദ്‌റിലും ഉഹ്ദിലും രണ്ടാം അഖബയിലും പങ്കെടുത്തു. 
246) അംറുബ്‌നു സുറാഖത്ത്(റ): മുഹാജിര്‍. ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി.  
247) അംറുബ്‌നു അബീ സര്‍ഹ്(റ): മുഹാജിര്‍. ബനില്‍ഹാരിസ് ഖബീല. ഉപനാമം അബൂസഈദ്. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 30ല്‍ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. ബഖീഇല്‍ മറവ് ചെയ്യപ്പെട്ടു. 
247) അംറുബ്‌നുല്‍ ത്വല്‍ഖ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സിനാന്‍ ശാഖയില്‍ പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
249) അംറുബ്‌നുല്‍ ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂ ഖാരിജ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. 
250) അംറുബ്‌നു മഅ്ബത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ അംറുബ്‌നു ഔഫ് ശാഖയില്‍ പെടുന്നു. 
251) അംറുബ്‌നു മുആദ്(റ): ഔസ് ഗോത്രത്തിലെ ബനീ അബ്ദുല്‍ അശ്ഹല്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. വയസ് 32.
252) അംറുബ്‌നു സഅ്‌ലബത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ അദിയ്യ് ശാഖയില്‍പെടുന്നു. ഉപനാമം അബൂഹക്കീമ. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു.
253) ഉമൈറുബ്‌നു ഹറാം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
254) ഉമൈറുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സലമ ശാഖയില്‍പെടുന്നു. ഉപനാമം അബൂദാവൂദ്. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഹിജ്‌റ 12ന് വഫാത്തായി. യമാമയില്‍ മറവ് ചെയ്യപ്പെട്ടു. 
255) ഉമൈറുബ്‌നു ഔഫ്(റ): മുഹാജിര്‍. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മദീനയില്‍ വഫാത്തായി. അവിടെത്തന്നെമറവ് ചെയ്യപ്പെട്ടു. 
256) ഉമൈറുബ്‌നു അബീ വഖാസ്(റ): മുഹാജിര്‍. ബദ്‌റില്‍ ശഹീദായി. 
257) ഉവൈം ബ്‌നു സാഇദത്ത്(റ): ഔസ് ഗോത്രത്തിലെ ബനീ ഉമയ്യത്ത് ശാഖയില്‍പെടുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്തഖ് എന്നിവയിലും രണ്ട് അഖബകളിലും പങ്കെടുത്തു. 65ാം വയസ്സില്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
258) ഇയാളുബ്‌നു സുഹൈര്‍(റ): മുഹാജിര്‍. ബനീ ആമിര്‍ ഖബീല. ബദ്‌റില്‍ പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 30നു ശാമില്‍ വഫാത്തായി. 
259) ഗന്നാമുബ്‌നു ഔസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
260) ഫര്‍വത്തുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ബയാള ശാഖയില്‍ പെടുന്നു. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബയിലും പങ്കെടുത്തു. 
261) ഫാഖിഹ് ബ്‌നു ബിശ്ര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. 
262) ഖതാദത്തുബ്‌നു നുഅ്മാന്‍(റ): ഔസ് ഗോത്രത്തിലെ ബനീ ളഫ്ര്‍ ശാഖയില്‍പെടുന്നു. ഉപനാമം അബൂഅംറ്. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 23ന് 65ാം വയസ്സില്‍ വഫാത്തായി. 
263) ഖുദാമത്തുബ്‌നു മള്ഊന്‍(റ): മുഹാജിര്‍. ബനീ ജംഹ് ഖബീല. ഉപനാമം അബൂഅംറ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹബ്ശയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റ 36ല്‍ തന്റെ 68ാം വയസ്സില്‍ വഫാത്തായി. 
264) ഖുത്ബത്തുബ്‌നു ആമിര്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍ പെടുന്നു. ഉപനാമം അബൂസൈദ്. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും അഖബകളിലും പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. 
265) ഖൈസുബ്‌നു അംറ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സവാദ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
266) ഖൈസുബ്‌നു മിഹ്‌സന്‍(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സുറൈഖ് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. 
267) ഖൈസുബ്‌നു മുഖല്ലദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സഅ്‌ലബത്ത് ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദില്‍ ശഹീദായി. അവിടെ തന്നെ മറവ് ചെയ്തു. 
268) കഅബുബ്‌നു ജമ്മാസ്(റ): ഖസ്‌റജി ഗോത്രം. ബദ്‌റിലും  മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. 
269) കഅബുബ്‌നു സൈദ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ ദീനാര്‍ ശാഖയില്‍പെടുന്നു. ബദ്‌റിലും ഖന്തക്കും പങ്കെടുത്തു. ഖന്തഖില്‍ ശഹീദായി. 
270) ലിബ്ദത്തുബ്‌നു ഖൈസ്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ നുഅ്മാന്‍ ശാഖയില്‍പെടുന്നു. ബദ്‌റില്‍ പങ്കെടുത്തു. 
271) മാലികുബ്‌നു അബീ ഖൗലിയ്യ്(റ): മുഹാജിര്‍. ബദ്‌റില്‍ പങ്കെടുത്തു. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് വഫാത്തായി. 
272) മാലിക്ബ്‌നു ദഖ്ശൂം(റ): ഖസ്‌റജി ഗോത്രത്തിലെ ബനീഗനം ശാഖയില്‍പെടുന്നു. ബദ്‌റിലും മൂന്നാം അഖബയിലും പങ്കെടുത്തു. 
273) മാലികുബ്‌നു റബീഅത്ത്(റ): ഖസ്‌റജി ഗോത്രത്തിലെ ബനീ സാഇദ ശാഖയില്‍പെടുന്നു. ബദ്‌റിലും ഉഹ്ദിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 60ന് മദീനയില്‍ 78ാം വയസ്സില്‍ വഫാത്തായി. നബി(സ്വ)യില്‍നിന്ന് 28 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബദ്‌രീങ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter