ലണ്ടനില്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സുമായി മുസ്‌ലിം വേള്‍ഡ് ലീഗ്

18 May, 2017

+ -
image

 

സഹിഷ്ണുത ഇസ്‌ലാമില്‍ എന്ന പ്രമേയത്തില്‍ ഇസ്‌ലാമിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കോണ്‍ഫറന്‍സുമായി മുസ്‌ലിം വേള്‍ഡ് ലീഗ്.  തീവ്രവാദത്തിനെതിരെയും അക്രമത്തിനെതിരെയും പ്രതിരോധിക്കാന്‍ പ്രവാചകാധ്യപനങ്ങള്‍ കൊണ്ടേ സാധിക്കൂവെന്നും അതിനാലാണ് സഹിഷ്ണുത ഇസ്‌ലാമില്‍ എന്ന പ്രമേയം മുന്നോട്ട് വെക്കുന്നതെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സ  വ്യക്തമാക്കി.
പ്രമുഖ പ്രൊഫസര്‍മാര്‍ വിഷയം അവതരിപ്പിക്കുന്ന ഇസ്‌ലാമിക്  കോണ്‍ഫറന്‍സിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയാണ് ആഥിത്യം വഹിക്കുന്നത്.