ഫലസ്ഥീനില്‍ ദ്വിരാഷ്ട്ര ഫോര്‍മുലക്ക് പിന്തുണയുമായി ഫ്രാന്‍സ്

17 July, 2017

+ -
image

 

ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍.
അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന എല്ലാ നയതന്ത്ര സമാധാന ശ്രമങ്ങള്‍ക്കും ഫ്രാന്‍സ് പിന്തുണക്കാന്‍ തയ്യാറാണെന്ന് മക്രോണ്‍ പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി എല്‍സി കൊട്ടാരത്തിലെ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സ പ്രസിഡണ്ട് മാക്രോണ്‍ ദ്വിരാഷ്ട്ര ഫോര്‍മുലക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഫലസ്ഥീനികളും ഇസ്രയേലികളും സമാധാനത്തോടെയും സുരക്ഷയോടെയുമാണ് കഴിയേണ്ടതെന്നും മാക്രോണ്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും മാനിക്കണമെന്നും അതിനാല്‍ നിലവില്‍ ഇസ്രയേല്‍  വെസ്റ്റ്ബാങ്കില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെക്കണമെന്നും മാക്രോണ്‍ വിശദീകരിച്ചു.
കഴിഞ്ഞ ജൂലൈ 6 ന് ദ്വിരാഷ്ട്ര ഫോര്‍മുലക്ക് നേരത്തെ മാക്രോണ്‍ ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

 

RELATED NEWS