സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: യുഎന്‍

17 July, 2017

+ -
image

സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ പ്രത്യേക സിറിയയിലെ നയതന്ത്ര പ്രതിനിധി സ്റ്റാഫന്‍ ഡി മിസ്ടുറ പറഞ്ഞു.
"ഞങ്ങള്‍ പ്രതീക്ഷയിലാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്, ഏത് പ്രതിബന്ധങ്ങളെ നീക്കം ചെയ്തും സിറിയന്‍ സമാധാന ചര്‍ച്ചകള്‍ വിജയം കാണും"
മിസ്ടുറ ജനീവയില്‍ നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. 6 വര്‍ഷത്തോളമായി സിറിയയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്  യു.എന്‍ പരിശ്രമിക്കുന്നതെന്നും മിസ്ടുറ വ്യക്തമാക്കി.
18 മാസങ്ങള്‍ക്കുള്ളിലാണ് സിറിയയില്‍ പുതിയ തെരെഞ്ഞെടുപ്പ് , ഭാവിയില്‍ സിറിയന്‍ ഭരണകൂടം സുരക്ഷിതമാക്കാന്‍ തീവ്രവാദത്തിനെതിരെ ഐക്യപോരാട്ടമാണ് സിറിയയില്‍ യു.എന്‍ സ്വപ്‌നം കാണുന്നത്.