അമേരിക്കക്കും ഇസ്രയേലിനുമെതിരെ അന്താരാഷ്ട്രാ പ്രതിഷേധം ശക്തം

16 May, 2018

+ -
image

 

ഗാസയില്‍ നിരായുധരായ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പു നടത്തിയ ഇസ്‌റാഈല്‍ നടപടിക്കെതിരെ വ്യപാക പ്രതിഷേധം. 55 പേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘനടയും നിരവധി രാഷ്ട്രങ്ങളും രംഗത്തെത്തി.

ജറുസലേമില്‍ യു.എസ് എംബസി ഉദ്ഘാടനം ചെയ്യുന്ന സമയത്തായിരുന്നു പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്‌റാഈല്‍ കിരാതമായ വെടിവയ്പ്പു നടത്തിയത്. രണ്ടായിരത്തോളം പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേല്‍ക്കുകയുമുണ്ടായി.


ഗാസയിലെ വെടിവയ്പ്പിനു കാരണം ഹമാസ് ആണെന്ന് യു.എസ കുറ്റപ്പെടുത്തി.  ഇസ്‌റാഈലിനെ പ്രകോപിപ്പിച്ചതാണ് കാരണമെന്നും 55 പേരുടെ മരണത്തിന് കാരണം ഹമാസ് ആണെന്നും വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു.

വെടിവെയ്പ്പില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബ്രിട്ടനും ജര്‍മനിയും ആവശ്യപ്പെട്ടു.

ഗാസ വെടിവയ്പ്പില്‍ രാജ്യത്ത് ദു:ഖാചരണം നടത്താന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു. സ്‌കൂള്‍, യൂനിവേഴ്‌സിറ്റികള്‍, ബാങ്ക്, തുടങ്ങി പൊതുസ്വകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു.

ഗസ്സയിലെ വെടിവയ്പ്പ് സംഭവത്തേത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ചേര്‍ന്നു. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയാണ് യോഗം തുടങ്ങിയത്.