കാശ്മീരി പെണ്‍കുട്ടിയുടെ വിചാരണ 28 ലേക്ക് മാറ്റി

16 April, 2018

+ -
image

 

കാശ്മീരില്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ട കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയുടെ വിചാരണ ഈ മാസം 28 ലേക്ക് മാറ്റി.കേസ് കാശ്മീരിന് പുറത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ  കുടുംബം  സുപ്രീം കോടതിയെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കോടതി കേസ് മാറ്റി വെച്ചത്.
ജമ്മുവില്‍ നിന്ന ചണ്ഡിഗഢിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പിതാവ് സുപ്രീംകോടതിയെ സമീച്ചത്. പിതാവിന് വേണ്ടി ഇന്ദിര ജയ്‌സിങ്ങ് സുപ്രീംകോടതിയില്‍ ഹാജരാകും
എന്നാല്‍ പീഢനക്കേസിലെ എട്ടു പ്രതികളും തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നും നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്നും അറിയിച്ചു.