കാശ്മീരിനു പുറത്ത് വിചാരണ നടത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം

15 April, 2018

+ -
image

 

കാശ്മീരില്‍ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബംസുപ്രീം കോടതിയിലേക്ക്. വിചാരണ കാശ്മീരിന് പുറത്താക്കണമെന്ന ആവശ്യവുമായാണ് ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി റാലിയില്‍ സംബന്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ സുപ്രീംകോടതിയിലേക്ക് പോകുന്നത്.
നിലവിലെ സാഹചര്യത്തില്‍ ജമ്മുവില്‍ സമാധാനപരമായി കേസ് നടക്കുവെന്ന് തോന്നുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നത് അഭിഭാഷകര്‍ തടഞ്ഞ വിഷയം സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.എന്നാല്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്