ഹജ്ജ് അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

14 November, 2017

+ -
image

 

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള 2018ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ ഹജ്ജ് ഹൗസില്‍ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാണ്. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് അപേക്ഷാ ഫോം വിതരണം ഉണ്ടാകില്ല.
സംവരണവിഭാഗത്തില്‍പ്പെടുന്ന 70 വയസിന് മുകളിലുള്ളവര്‍ മാത്രം ഹജ്ജ് ഹൗസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം തപാലില്‍ അയച്ചാല്‍ സ്വീകരിക്കുമെന്നും ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി അക്ഷയകേന്ദ്രം നടത്തിപ്പുകാര്‍ക്ക് ഹജ്ജ് കമ്മിറ്റി പരിശീലനം നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ നേരിട്ട് അവസരം നല്‍കുന്നത് 70 വയസിന് മുകളിലുള്ളവര്‍ക്കാണ്. ശേഷിക്കുന്ന മുഴുവന്‍ പേരെയും ഒറ്റ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ കണ്ടെത്തും.