ലബനാന്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം: ഖത്തര്‍

14 November, 2017

+ -
image

 

ഖത്തര്‍ ആഗ്രഹിക്കുന്നത് ഒരു സുസ്ഥിരമായ ലബനാനെയാണെന്നും എത്രയും വേഗത്തില്‍തന്നെ ലബനാനിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും  വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് എല്ലാവരും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് മിഷേല്‍ ഔനും പ്രധാനമന്ത്രി ഹരീരിയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലബനാനില്‍ സുസ്ഥിരതയുടെ വീണ്ടെടുപ്പിന്റെ പ്രതീക്ഷയുണ്ടായിരുന്നു. ആരാണ് അധികാരത്തിലുള്ളതെങ്കിലും ഖത്തര്‍ ആഗ്രഹിക്കുന്നത് സുസ്ഥിരതയാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുമ്പോള്‍ പുതിയൊരു പ്രശ്‌നം സൃഷ്ടിക്കുന്നത് ബുദ്ധിയല്ല. മേഖലയില്‍ സമ്മര്‍ദ്ദങ്ങളുണ്ട്. ലബനാേന്‍ ഒരു സെന്‍സിറ്റീവായ രാജ്യമാണ്. വിവിധ തത്വങ്ങളാണ് ആ രാജ്യത്തിനുള്ളത്. പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനായി എല്ലാവരും ചര്‍ച്ചകളിലേക്ക് പോകണമെന്നും ടിആര്‍ടി വേള്‍ഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.