സമന്വയ സംവിധാനം സാമൂഹിക ശാക്തീകരണത്തിന് വേണ്ടിയാവണം: ജമലുല്ലൈലി തങ്ങള്‍

13 November, 2017

+ -
image

 

ഡിസംബര്‍22-24 തിയതികളില്‍ നടക്കുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം എറണാകുളം കളമശ്ശേരി ടൗണ്‍ഹാളില്‍ കോഴിക്കോട് ഖാസിയും ദാറുല്‍ഹുദ മാനേജിങ്ങ് കമ്മറ്റി വൈസ് പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി നിര്‍വ്വഹിച്ചു.
കേരളീയ മത വിദ്യഭ്യാസ രംഗത്തെ പുതിയ സംവിധാനങ്ങളിലൂടെ വിപ്ലവങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും പുതിയ സമന്വയ സംവിധാനം സാമൂഹിക ശാക്തീകരണത്തിന് വേണ്ടിയാവണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി.
കെ.വി തോമസ് എം.പി, കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വി.സി ഡോ. എം.സി ദിലീപ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി വിഷയവാതരണം നടത്തി. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എറണാംകുളം ജില്ലയിലെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.