വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് സുപ്രീംകോടതി തീരുമാനിക്കട്ടെ: ഇറാഖ് പ്രധാനമന്ത്രി

13 June, 2018

+ -
image

 

നിലവില്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായത് സംബന്ധിച്ച് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇറാഖ് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി.
പാര്‍ലിമെന്ററി തെരെഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ പുനസംഘടിപ്പിക്കാമെന്നും അത് തീരുമാനമെടുക്കാനുള്ള അവകാശം സുപ്രീംകോടതിക്കാണെന്നും ഇറാഖ് പ്രധാനമന്ത്രി  പറഞ്ഞതായി അദ്ധേഹത്തിന്റെ വ്യക്താവ് പറഞ്ഞു.
ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതി നടന്നിരുന്നുവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

 

RELATED NEWS