താജ്മഹലിന്റെ കവാടം തകര്‍ത്ത് വി.എച്ച്.പി

13 June, 2018

+ -
image

 

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ കവാടം തകര്‍ത്ത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ ശക്തികളുടെ കടന്നാക്രമണം.
വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ത്തത്. അടുത്തുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഇത് തടസ്സമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വി.എച്ച്.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി കവാടം തകര്‍ത്തു. പിന്നീട് അധികൃതരെത്തി കവാടം പുന:സ്ഥാപിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ച 10*11 ചതുരശ്ര അടിയുള്ള സ്റ്റീല്‍ കവാടമാണ് ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തകര്‍ത്തത്. കവാടത്തില്‍ നിന്ന് 350 മീറ്റര്‍ ദൂരത്തുള്ള സിദ്ധേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ക്ഷേത്രം 400 വര്‍ഷം പഴക്കമുള്ളതാണെന്നും താജ്മഹലിന് മുന്‍പേയുള്ളതാണെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

RELATED NEWS