ഗാസ വിഷയത്തില്‍ ഈജിപ്തിന്റെ സഹായം തേടി ഹമാസ്

 

ഗാസ ഭരിക്കുന്ന ഇസ്‌ലാമിക ചെറുത്തു നില്‍പ്പ് പ്രസ്ഥാനം ഹമാസ് ഈജിപ്തിന്റെ സഹായം തേടി.ഗാസ വിഷയത്തില്‍
ഹമാസ് പൊളിറ്റ്ബ്യൂറോ ഈജിപ്ത തലസ്ഥാനമായ കെയ്‌റോയില്‍  ചേര്‍ന്നു.കഴിഞ്ഞ മെയില്‍ തെരഞ്ഞെടുക്കപ്പെട്ട പൊളിറ്റ്ബ്യൂറോ ഇതാദ്യമായാണ് യോഗം ചേരുന്നത്. വര്‍ഷങ്ങളായി തങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ദോഹയില്‍ നിന്ന് പിന്മാറിയതിനു ശേഷമാണ് ഈജിപ്തിലെ യോഗമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള അശര്‍ഖ് അല്‍ ഔസത് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന നേതാക്കളെല്ലാം ഈജിപ്തില്‍ ഒരുമിച്ചതിനെ തുടര്‍ന്നാണ് കെയ്‌റോയില്‍ പൊളിറ്റ്ബ്യൂറോ കൂടാന്‍ തീരുമാനിച്ചത്. നേരത്തെ ഇത്തരം യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയിരുന്നത്. ഇസ്മാഈല്‍ ഹനിയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈജിപ്തുമായുള്ള ബന്ധവും ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി രഞ്ജിപ്പിലെത്താനുള്ള സാധ്യതകളും, ഇറാനും അറബ് രാജ്യങ്ങളുമായുള്ള ഭാവി ബന്ധവുമടക്കം നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഗസ്സക്കെതിരായ ഇസ്രാഈല്‍ ഉപരോധത്തില്‍ നേരിട്ട് ഇടപെടാന്‍ ഈജിപ്തിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്ന് ഭക്ഷണവും ഇന്ധനവും വൈദ്യുതിയും എത്തിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തണമന്നും അഭ്യര്‍ത്ഥിക്കും. മഹ്മൂദ് അബ്ബാസ് മുന്‍കൈയെടുക്കുകയാണെങ്കില്‍ രഞ്ജിപ്പിന് തയാറാണെന്ന് ഇസ്മാഈല്‍ ഹനിയ്യ തയ്യാറാണെന്ന് യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter