വഖഫ് പരിപാലനവും സംരക്ഷണവും ആത്മീയതയുടെ ചൈതന്യം: റഷീദലി തങ്ങള്‍

12 September, 2017

+ -
image

 

വഖഫ് പരിപാലനവും സംരക്ഷണവും ആത്മീയതയുടെ ഉള്ളടക്കവും ചൈതന്യവുമാണെന്ന് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
മഹല്ലുകളുടെ പുരോഗതിക്കായി വിശ്വാസി സമൂഹം ഐക്യത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടെതുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കേരള വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ. എച്ച് ആര്‍.ഡി സെന്ററില്‍ വഖഫ് സ്ഥാപന ഭാരവാഹികള്‍ക്കായി മുതവല്ലി നിയമ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.സി മായിന്‍ ഹാജി, ഷാനവാസ് എംപി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.