മുസ്‌ലിം വ്യക്തി നിയമത്തെ കുറിച്ച് കാമ്പയിനുമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

12 September, 2017

+ -
image

 

മുത്തലാഖ് കോടതി വിധി പശ്ചാത്തലത്തില്‍ മുസ് ലിം വ്യക്തി നിയമത്തെ കുറിച്ചും അവകാശങ്ങള്‍ സംബന്ധിച്ചും ബോധവത്കരണ കാമ്പയിനുമായി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ സമിതി.
(ജുഡീഷ്യറി) നീതിന്യായ വ്യവസ്ഥ മേധാവികളോടും മുതിര്‍ന്ന ഭരണകൂട നേതൃത്തത്തോടും നിയമ കമ്മീഷനോടും മുസ്‌ലിം വ്യക്തി നിയമം പരിശീലിക്കുനുള്ള അവകാശം ബോധ്യപ്പെടുത്തുകയും കാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
കാമ്പയിനിന്റെ ഭാഗമായി നൂറ് കണക്കിന് സത്രീകള്‍ മുത്തലാഖ് വിഷയത്തില്‍ ഒപ്പു ശേഖരണവും നടത്തി.മുത്തലാഖ് വിധിയെ ഞങ്ങള്‍ മാനിക്കുന്നു, പക്ഷെ ഞങ്ങള്‍ ശരീഅത്തില്‍ (ഇസ്‌ലാമിക നിയമം) വിശ്വസിക്കുന്നവരാണ്, അതിന്റെ ഭാഗമാണ് ത്വലാഖും, അതിനെതിരെയുള്ള നിയന്ത്രണങ്ങള്‍ ഞങ്ങളുടെസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമെതിരാണ്. ഒപ്പു ശേഖരണത്തിലെ കുറിപ്പില്‍ പറയുന്നു.
മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഇതിനകം സ്ത്രീകള്‍ക്കായി പ്രത്യേക യോഗം സംഘടിപ്പിച്ചു.
രാജ്യത്തുടനീളം മുസ്‌ലിം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ബോധവത്കരണ യോഗങ്ങള്‍ കാമ്പയിന്റെ ഭാഗമായി ഉദ്ധേശിക്കുന്നുവെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.