ഹജ്ജ് നയം പുനപരിശോധിക്കണം: സമസ്ത

12 October, 2017

+ -
image

 

പുതിയ ഹജ്ജ് നയം രൂപീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല അവലോകന കമ്മറ്റി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച കരട് രേഖയിലെ നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയത്തങ്ങളും ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രേഖയിലെ നിര്‍ദേശങ്ങളില്‍ പലതും അപ്രായോഗികവും ഹാജിമാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതുമാണ്.കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാടെ അവഗണിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ക്വാട്ട വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതും ദുരൂഹമാണ്.എംപാര്‍ക്കേഷന്‍ പോയിന്റ് 21 ല്‍ നിന്ന് ഒന്‍പത് ആക്കി ചുരുക്കിയത് ഹജ്ജ് യാത്രക്കാരെ കൂടുതല്‍ പ്രയാസപ്പെടുത്തും.കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിച്ചതും പ്രതിഷേധാര്‍ഹമാണ്. കരട് ഹജ്ജ് നയത്തിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേന്ദ്രസര്‍ക്കാറിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.