ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ വെല്ലുവിളി ഉയര്‍ത്തി അമേരിക്കന്‍ മുസ്‌ലിംകള്‍

12 October, 2017

+ -
image

 

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം നിരോധനത്തെ നിയമപരമായ ചോദ്യം ചെയ്ത് അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ സംഘടന കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്.
മാരിലാന്‍ഡിലെ യു.എസ് ജില്ലാകോടതിയിലാണ് മുസ് ലിം നിരോധനത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ആറ് മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെയുള്ള നിരോധനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റുരണ്ട് രാജ്യങ്ങളെ കൂടി പുതുതായി പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആറ് രാജ്യങ്ങള്‍ക്ക് പുറമെ ചേര്‍ന്ന്  ഉത്തരകൊറിയയും വെനസ്വേലയും മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളല്ലാത്തതിനാല്‍ അവരെ പൂര്‍ണമായും ബാധിച്ചിരുന്നില്ല, രാജ്യത്തെ ബുദ്ധിമുട്ടിലാക്കുന്ന ഇരു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഈ നിരോധനം ബാധിച്ചത്.

"പൗരന്മാരുടെ ഉറ്റവരെ കാണാന്‍ വരെ പ്രയാസം സൃഷ്ടിക്കുന്ന നിയമമാണിത്." നിയമത്തെ കുറിച്ച് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഡയറക്ടര്‍ ലെന മസരി പറഞ്ഞു.
"പുതിയ മുസ്‌ലിം നിരോധനം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ്". കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് സീനിയര്‍ നേതാവ് ഗാഡിയര്‍ അബ്ബാസ് പറഞ്ഞു.
മുസ്‌ലിം വിരുദ്ധതക്കെതിരെയുളള പൂര്‍ണമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

 

RELATED NEWS