ആദര്‍ശ സംരക്ഷണത്തിന് സുന്നി പ്രവര്‍ത്തകര്‍ സജ്ജം: പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍

12 January, 2018

+ -
image

 

സുന്നീ ആദര്‍ശത്തിന്റെ സംരക്ഷണത്തിനു കാവലൊരുക്കാന്‍ സമസ്ത പ്രവര്‍ത്തകര്‍ സജ്ജമാണെന്നു സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്ത ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലോകം തുടര്‍ന്നു വരുന്ന സച്ചരിത പാതയെ പരിഹസിക്കുന്ന നിലപാടാണ് പുത്തനാശയ പ്രസ്ഥാനങ്ങളുടേത്. വിശ്വാസത്തെയും അനുഷ്ഠാനങ്ങളേയും വികലപ്പെടുത്തുന്ന നിലപാടാണ് ഇത്തരം കക്ഷികളുടേത്. വികല ആശയ പ്രചാരണവുമായി കടന്നു വന്ന ആഗോള സലഫീ നേതാക്കള്‍ തങ്ങളുടെ ആശയ വൈകല്യങ്ങളുടെ പേരില്‍ ആ കാലഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍പ്പു നേരിട്ടിട്ടുണ്ട്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം ആശയ പ്രചാരണത്തെ തടയിടുകയായിരുന്നു സമസ്ത നിര്‍വഹിച്ചത്. അതു തുടരുമെന്നും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് പുത്തന്‍ പ്രസ്ഥാനക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധനിര തീര്‍ക്കാന്‍ സമസ്ത പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.