ജമ്മുകാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി ഒ.ഐസി

12 August, 2017

+ -
image

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിലപാടില്‍ പ്രതികരണവുമായി ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ്് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍).
ജമ്മു കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിഷയം പരിഹരിക്കണമെന്ന് നേരത്തെ ഇടപെട്ടിരുന്നു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലുമായി സഹകരിച്ച് ഒ.ഐ.സി സമാധാനപരമായി പരിഹാരം അവതരിപ്പിക്കാനാണ് ഉദ്ധേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒ.ഐ.സി പ്രതിനിധികള്‍ ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കുമെന്നും പരിഹാരനിര്‍ദേശങ്ങള്‍ കൈമാറുമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തി.