ഗാസ പ്രതിസന്ധി അവസാനിപ്പിക്കാനൊരുങ്ങി യു.എന്‍

12 August, 2017

+ -
image

 

ഗാസയിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായി ഐക്യരാഷ്ട്ര സഭ. രണ്ട് മില്യണോളം ജനങ്ങള്‍ക്ക് വൈദ്യുതി, മെഡിക്കല്‍, ജലം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍.
ഇസ്രയേല്‍, ഫലസ്ഥീന്‍ അതോറിറ്റി,ഹമാസ് അധികൃതരുമായി ചര്‍ച്ച ചെയ്ത് പ്രതിസന്ധികള്‍ പരിഹരിക്കാനാണ് യു.എന്‍ ഉദ്ധേശിക്കുന്നത്.
ഗാസയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഐക്യരാഷ്ട്ര സഭയെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്ന് യു.എന്‍ മനുഷ്യാവകാശ വ്യക്താവ് രാവിന ശാംദസാനി ജനീവയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
2007 മുതല്‍ ഗാസ ഇസ്രയേല്‍ ഉപരോധത്തിന് കീഴിലാണ്.ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസുഖങ്ങളുമായി സുരക്ഷകിട്ടാതെ ഗാസയില്‍ കഴിയുന്നവരുടെ കണക്കുകള്‍ അനവധിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.