ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്ത് തുര്‍ക്കിയും ജോര്‍ദാനും

11 August, 2017

+ -
image

വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തിന് പരിഹാരം തേടി  ചര്‍ച്ചയുമായി തുര്‍ക്കിയും ജോര്‍ദാനും.
ജോര്‍ദാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആതെഫ് താറനെഹും ജോര്‍ദാനിലെ തുര്‍ക്കി അംബാസിഡര്‍ മുറാത് കാര്‍ഗോസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഫലസ്ഥീനിലെ സമകാലിക സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തത്.
ഫലസ്ഥീന്‍ വിഷയങ്ങളില്‍ നിലവിലെ ചര്‍ച്ചകള്‍ പരാജയങ്ങളാണെന്ന് ആതെഫ് താറെനെഹ് വിലയിരുത്തി. ഇസ്രയേല്‍ അതിക്രമണങ്ങളും ക്രൂരതകളും ചെറുത്തുനില്‍ക്കാന്‍ നമ്മുടെ നിയമങ്ങള്‍ക്കാകണമെന്നും അതിന് വേണ്ടി ശ്രമം തുടരണമെന്നും അദ്ധേഹം വിശദീകരിച്ചു.
ജറൂസലം സംരക്ഷിക്കാന്‍ അബ്ദുല്ല രാജാവ് വേണ്ടരീതിയില്‍ പരിശ്രമിക്കുന്നുണ്ടെന്ന് അംബാസിഡര്‍ മുറാദ് വ്യക്തമാക്കി.
ഫലസ്ഥീനിലെ വിഷയങ്ങളെ പോലെ പ്രാധാന്യമുള്ളതാണ് മിഡില്‍ ഈസ്റ്റിലെ മറ്റു വിഷയങ്ങളെന്നും ആതെഫ് പറഞ്ഞു. ഭീകരവാദത്തെ നേരിടലും സിറിയന്‍ പ്രതിസന്ധിയും ഉടനെ പരിഹരിക്കണമെന്ന് ചര്‍ച്ചക്കിടെ ആതെഫ് പറഞ്ഞു.