ഖുദ്സ് ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചു ട്രംപ്; കടുത്ത പ്രതിഷേധവുമായി മുസ്‌ലിം ലോകം; ആശങ്കയോടെ മറ്റു രാജ്യങ്ങള്‍

06 December, 2017

+ -
image

മുസ്‌ലിം – ക്രൈസ്തവ പുണ്യനഗരമായ ഖുദ്സ് (ജറൂസലം) ജൂതരാഷ്ട്രമായ ഇസ്യ്രയേലിന്റെ തലസ്ഥനമായി അംഗീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണാല്‍ട് ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ച അമേരിക്കന്‍ സമയം രാവിലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്.   

തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്‌ലിം ലോകം. ഖുദ്സ് മുസ്‌ലിംലോകത്തിനു ഏറെ പ്രിയപെട്ടതാണെന്നും ഈ തീരുമാനം കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും തുര്‍ക്കി പ്രതികരിച്ചു. ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട്‌ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്ട്രീസ് (ഒഐസി) യുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടാനും സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്.

ഫലസ്തീന്‍, ജോര്‍ദാന്‍, ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. റഷ്യ, ചൈന, ബ്രിട്ടന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ഇത് മധ്യപൂര്‍വ്വ ദേശത്തെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. യുന്‍ സെക്യൂരിറ്റി കൌണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് ബൊളീവിയ പറഞ്ഞു. ഖുദ്സിന്റെ തല്സ്ഥിതി നിലനിറുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. 

 

 

RELATED NEWS