ബാബരി പ്രാര്‍ത്ഥന സംഗമങ്ങള്‍ വിജയിപ്പിക്കുക: സമസ്ത

05 December, 2017

+ -
image

 

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷിക ദിനത്തില്‍ സമസ്തയുടെ വിവിധ കീഴ്ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.

ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹിന്ദുത്വവര്‍ഗീയവാദികള്‍ തകര്‍ത്തത്, നാലര നൂറ്റാണ്ട് കാലം ആരാധന നിര്‍വഹിച്ച പള്ളിയും രാഷ്ട്രത്തിന്റെ മതേതരത്വ പ്രതീകവും കൂടിയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനും വിശ്വാസ സംരക്ഷണത്തിനും പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.