റോഹിങ്ക്യന്‍ മുസ്‌ലിം പ്രതിസന്ധി: നടപടി ആവശ്യപ്പെട്ട് ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സില്‍

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം പ്രതിസന്ധിയില്‍ നടപടി ആവശ്യപ്പെട്ട് ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സില്‍.അടിച്ചമര്‍ത്തപ്പെടുന്ന ഭൂമിയിലെ ഏറ്റവും വലിയ ന്വൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകളെന്നും മ്യാന്മര്‍ സേന നടപ്പിലാക്കുന്ന വംശീയാതിക്രമങ്ങളില്‍ നിന്നും അവരെ രക്ഷിക്കണമെന്നും ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സില്‍ ബ്രിട്ടന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
മ്യാന്മറിലെ രാഷ്ട്രീയ നേതാവും  സമാധാന നോബേല്‍ ജേതാവുമായി ഓങ്ങ് സാന്‍ സൂകി ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
"മാനുഷിക മേഖലയിലെ ഏറ്റവും വലിയ ദുരന്തമാണ് മ്യാന്മറിലേത്, റോഹിങ്ക്യകളുടെ വിഷയം യു.കെ സര്‍ക്കാര്‍ ഉത്കണഠാ പൂര്‍വ്വം മനസ്സിലാക്കുകയും ഐക്യരാഷ്ട്ര സഭയിലൂടെ അവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ മുന്‍കയ്യെടുക്കുകയും വേണം".
മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ ഹാറൂന്‍ ഖാന്‍ പറഞ്ഞു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter