തുര്‍ക്കിയെ ഒറ്റപ്പെടുത്തല്‍ തങ്ങളുടെ അജണ്ടയല്ലെന്ന് വ്യക്തമാക്കി ഇറ്റലി

20 April, 2017

+ -
image

 

തുര്‍ക്കി രാഷ്ട്രത്തെ ഒറ്റപ്പെടുത്തല്‍ തങ്ങളുടെ താത്പര്യമല്ലെന്ന് വ്യക്തമാക്കി ഇറ്റലി. വിദേശകാര്യമന്ത്രി ആഞ്ചലീനോ അല്‍ഫാനോ ആണ് ഇക്കാര്യം വ്യക്തമാക്കി മാധ്യമങ്ങളോട് പ്രതികരിച്ചത്.
 ഭീകരവാദത്തോട് പൊരുതാന്‍ അങ്കാറ നിര്‍വ്വഹിക്കുന്ന പങ്ക് വലുതാണ്, അതിനോട് ഞങ്ങള്‍ സഹകരിക്കും, തുര്‍ക്കിയെ ഒറ്റപ്പെടുത്തുകയെന്നത് ഇറ്റലിയുടെ അജണ്ടയല്ലെന്നും വിദേശകാര്യമന്ത്രി അല്‍ഫനോ വിശദീകരിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ കീഴിലുള്ള തുര്‍ക്കിക്ക് വേണ്ടവിധ സഹകരണങ്ങളെല്ലാം നല്‍കുമെന്നും ഇരു രാജ്യങ്ങളും തുല്യ ശക്തികളായി നീങ്ങുമെന്നും അല്‍ഫനോ വ്യക്തമാക്കി.