മുലകുടി ബന്ധം

ഒരു സ്ത്രീ ഒരു കുട്ടിക്ക് മുലകൊടുത്താല്‍ ആ കുട്ടി അവളുടെ മകനാകുന്നതാണ്. ഇതിന്ന് രണ്ട് നിബന്ധനകളുണ്ട്. 1) കുട്ടി രണ്ടുവയസ്സിന്ന് താഴെയുള്ളതായിരിക്കുക. 2)ഇടവിട്ട് അഞ്ച് പ്രാവശ്യം കുടിക്കുക. ആ സ്ത്രീയുടെ ഭര്‍ത്താവ് (പാലിന്റെ ഉടമ) കുട്ടിയുടെ പിതാവാണ്. ഈ മാതാപിതാക്കളുടെ മാതാപിതാക്കള്‍, സന്താനങ്ങള്‍, സഹോദര-സഹോദരികള്‍ (അവര്‍ മുലകുടി ബന്ധം മുഖേനയുള്ളതും കുടംബ ബന്ധം മുഖേനയുള്ളതും) എന്നിവരിലേക്കെല്ലാം കുട്ടിയുടെ ബന്ധം വ്യാപിക്കുന്നതാണ്. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കളുമായി മുലകുടിച്ച ആളുടെ സന്താനങ്ങള്‍ക്കും (അവര്‍ എത്ര കീഴ്‌പോട്ട് പോയാലും) ബന്ധമുണ്ടാകും. മുലകുടിച്ചയാളുടെ മാതാപിതാക്കളിലേക്കും സഹോദര സഹോദരികളിലേക്കും ആ ബന്ധം വ്യാപിക്കുന്നതല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter