പ്രസവത്തിന്‍റെ പ്രതിഫലം
ഗര്‍ഭിണിയായ ഒരു സ്ത്രീ പ്രസവിക്കുന്നതുവരെ അവള്‍ക്ക് ലഭിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ പ്രതിഫലമാണ്. ആ ഗര്‍ഭകാലത്ത് മരണപ്പെട്ടാല്‍ അവളെ രക്തസാക്ഷിയായാണ് മതം പരിഗണിക്കുന്നത്. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്ന് കണക്കാക്കുക സാദ്ധ്യമല്ല. അവള്‍ മുല കൊടുക്കുമ്പോള്‍ കുട്ടിയുടെ ഓരോ ഊമ്പലിന്നും ഓരോ ശരീരത്തെ ജീവിപ്പിച്ച പ്രതിഫലമാണ്. മുലകുടി മാറ്റിയാല്‍ 'നിന്റെ അമല്‍ പൂര്‍ത്തിയായിരിക്കുന്നു' എന്ന് ഒരു മലക്ക് അവളുടെ ചുമലില്‍തട്ടി വിളിച്ചു പറയുന്നതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു നിശ്ചയിച്ച അവര്‍ണ്ണനീയ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നും അവളുടെ കുട്ടിയുടെ ഓരോ ഈമ്പലിന്നും ഓരോ ഗുണം എഴുതപ്പെടുമെന്നും വന്നിട്ടുണ്ട്. കുട്ടി കാരണം ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ എഴുപത് അടിമകളെ മോചിപ്പിച്ച പ്രതിഫലമാണ് ലഭിക്കുക. ഭാര്യഭര്‍ത്താക്കള്‍ അന്യോന്യം സന്തോഷത്തോടുകൂടി മഖത്തോടുമുഖം നോക്കിയാല്‍ അല്ലാഹു കൃപയോടു കൂടി അവരെ നോക്കുന്നതാണ്. അവന്‍ അവളുടെ കൈ പിടിച്ചാല്‍ അവര്‍ രണ്ട് പേരുടേയും ദോഷങ്ങള്‍ വിരലിന്റെ ഇടയില്‍കൂടി  കൊഴിഞ്ഞുപോകും. അവര്‍ തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിനും ഏറെ പ്രതിഫലമുണ്ട്. തന്റെ ഭാര്യയെ സംയോഗത്തിന്ന് ക്ഷണിച്ചാല്‍ അവന്ന് പത്ത് ഗുണം എഴുതപ്പെടുന്നതും പത്ത് ദോഷം മായ്ക്കപ്പെടുന്ന്തും പത്ത് പദവികള്‍ സ്വര്‍ഗ്ഗത്തില്‍ ഉയല്‍ത്തപ്പെടുന്നതുമാണ്. സംയോഗാനന്തരം കുളിക്കുമ്പോള്‍ വെള്ളം ഒലിച്ച എല്ലാ മുടികളുടേയും എണ്ണം കൊണ്ട് ഗുണങ്ങള്‍ വേറെയും എഴുതപ്പെടും. അപ്രകാരം തന്നെ ഒരു സ്ത്രീ ഭര്‍ത്താവിന്റെ അഭീഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുകയും അവന്റെ തൃപ്തിക്കൊത്ത് നല്ല വസ്ത്രങ്ങള്‍ ധരിച്ചു ഭംഗിയാകുകയും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ അവള്‍ക്ക് പത്ത് ഗുണങ്ങള്‍ എഴുതപ്പെടുന്നതും പത്ത് ദോഷങ്ങള്‍ മായ്ക്കപ്പെടുന്നതും സ്വര്‍ഗ്ഗത്തില്‍ പത്ത് പദവികള്‍ ഉയര്‍ത്തപ്പെടുന്നതുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter