അഞ്ചാറു വര്‍ഷങ്ങളായി ആഗോള തലത്തില്‍നിന്ന് പ്രധാനമായും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കൂട്ടക്കുരുതികളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമാണ്; ഫലസ്തീനിലെ ആക്രമണങ്ങള്‍, മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, ബോക്കോ ഹറാം കൂട്ടക്കുരുതി, ലണ്ടന്‍ തീവ്രവാദ ആക്രമണം, ഐസിസ് ക്രൂരതകള്‍, പെശവാര്‍ സ്‌കൂള്‍ ആക്രമണം, സൗദി ശീഈ ചാവേര്‍ ആക്രമണങ്ങള്‍……

ഇങ്ങനെ വിപുലമായ കൂട്ടക്കുരുതികള്‍ നടക്കുമ്പോള്‍ തന്നെ ഇന്ത്യയില്‍നിന്നും, വിശിഷ്യാ കേരളത്തില്‍നിന്നും, സമീപകാലത്തായി കൊലപാതകങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു; ദാദ്രി കൊലപാതകം, പത്താന്‍കോട്ട് ഭീകരാക്രമണം, 2 ദളിത് കുട്ടികളെ ചുട്ടെരിച്ച സംഭവം, ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ ഒരു കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്, കാമുകനും ഭാര്യയും ചേര്‍ന്ന്് ഭര്‍ത്താവിനെ കൊന്നത്, മറ്റൊരുത്തിയെ വിവാഹം കഴിക്കാന്‍ ഭാര്യയെും രണ്ടു മക്കളെയും കുളത്തില്‍ വീഴ്ത്തി കൊന്നത്……

ഈ പട്ടികയിലെ ശ്രദ്ധേയമായ ഒാണ് രണ്ടാഴ്ചകള്‍ക്കു മുമ്പ് ശബീര്‍ എന്ന ചെറുപ്പക്കാരനെ പട്ടാപകല്‍ ആളുകള്‍ നോക്കിനില്‍ക്കെ അടിച്ചും ഇടിച്ചും കൊന്നത്…

ഇത്തരം സംഭവങ്ങള്‍ നിരന്തരം നടുകൊണ്ടിരിക്കുമ്പോള്‍ നാം അറിയാതെ ചോദിച്ചുപോകുന്നു; ഇങ്ങനെ വളരെ ലളിതമാണോ ഒരാളെ കൊലപ്പെടുത്തുകയെന്നത്?

നബി (സ്വ) പറയുന്നത് കാണുക:

قال صلى الله عليه وسلم : الآدمي بنيان الرب ملعون من هدم بنيان الرب (تفسير الرازي

لزوالُ الدنيا أهونُ على الله من قتْل مؤمنٍ بغير حق ( ابن ماجة

മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങളെ അകാരണമായി കൊല്ലുതുതന്നെ എത്ര വലിയ തിന്മയാണ് !
ഉദാഹരണം, പക്ഷികള്‍

قَالَ رَسُولُ اللهِ صلى الله عليه وسلم : مَنْ قَتَلَ عُصْفُورًا عَبَثًا ، عَجَّ إِلَى رَبِّهِ عَزَّ وَجَلَّ

يَوْمَ الْقِيَامَةِ ، فَقَالَ : يَا رَبِّ ، إِنَّ عَبْدَكَ هَذَا قَتَلَنِي عَبَثًا ، وَلَمْ يَقْتُلْنِي لِمَنْفَعَةٍ (نسائي

മൃഗങ്ങള്‍

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَوْلَا أَنَّ الْكِلَابَ أُمَّةٌ مِنْ الْأُمَمِ لَأَمَرْتُ بِقَتْلِهَا فَاقْتُلُوا مِنْهَا الْأَسْوَدَ الْبَهِيمَ (ابودود
عن الحسن أنه قال لصاحب الجمل الذي لم يعلفه : « أما إنه ليحاجك يوم القيامة »

മരങ്ങള്‍

« مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِى النَّارِ » بيهقي
من قطع السدر إلا من زرع بنى الله له بيتًا فى النار (الطبرانى ، والبيهقى عن عمرو بن أوس الثقفى)
من قتل صغيرًا أو كبيرًا أو أحرق نخلاً أو قطع شجرة مثمرة أو ذبح شاة لإهابها لم يرجع كفافًا (أحمد عن ثوبان)

ഇബ്‌നുല്‍ അറബി ചോദിക്കുന്നു:

قال ابن العربي : ثبت النهي عن قتل البهيمة بغير حق والوعيد في ذلك ، فكيف بقتل الآدمي ؟ فكيف بالمسلم ؟ فكيف بالتقي الصالح ؟ (كتاب الكبائر

കൊലപാതകം എത്ര വലിയ തെറ്റാണ് എന്നു മനസ്സിലാക്കാന്‍ മാഇദ 32 മാത്രം പഠിച്ചാല്‍ മതി.

مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا (مائدة

ഇമാം ഹസനുല്‍ ബസ്വരി ഇതിനെ وزرا എന്നാണ് വിശദീകരിച്ചത്. അഥവാ, ഒരാളെ കൊല്ലുകതിനുള്ള ശിക്ഷ ലോകത്തുള്ള എല്ലാവരെയും കൊല്ലുന്നവനു ലഭിക്കുന്ന ശിക്ഷയാണ്.

عن أبي هريرة قال: دخلت على عثمان يوم الدار فقلت: جئت لأنصرك وقد طاب الضرب يا أمير المؤمنين. فقال: يا أبا هريرة، أيسرك أن تَقْتُل الناس جميعًا وإياي معهم؟ قلت: لا. قال فإنك إن قتلت رجلا واحدًا فكأنما قتلت الناس جميعًا، فانْصَرِفْ مأذونًا لك، مأجورًا غير مأزور. قال: فانصرفت ولم أقاتل (ابن كثير

ഇസ്‌ലാം കൊലയെ വന്‍ കുറ്റങ്ങളിലാണ് എണ്ണിയിട്ടുള്ളത്.

” الكبائر الإشراك بالله وقتل النفس واليمين الغموس وسميت غموساً لأنها تغمس صاحبها في النار ” (بخاري

ഒരാള്‍ മറ്റൊരാളെ കൊല്ലാല്‍ തൗബ ചെയ്താല്‍ പോലും അല്ലാഹു അത് പൊറുക്കില്ല എന്നാണ് ഇബ്‌നു അബ്ബാസ് (റ) വിന്റെ അഭിപ്രായം. കൊലയാളിയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:

عَنِ ابْنِ عَبَّاسٍ أَنَّ رَجُلًا أَتَاهُ فَقَالَ أَرَأَيْتَ رَجُلًا قَتَلَ رَجُلًا مُتَعَمِّدًا قَالَ
{ جَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا
قَالَ لَقَدْ أُنْزِلَتْ فِي آخِرِ مَا نَزَلَ مَا نَسَخَهَا شَيْءٌ حَتَّى قُبِضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَا نَزَلَ وَحْيٌ بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَرَأَيْتَ إِنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى قَالَ وَأَنَّى لَهُ بِالتَّوْبَةِ وَقَدْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ ثَكِلَتْهُ أُمُّهُ رَجُلٌ قَتَلَ رَجُلًا مُتَعَمِّدًا يَجِيءُ يَوْمَ الْقِيَامَةِ آخِذًا قَاتِلَهُ بِيَمِينِهِ أَوْ بِيَسَارِهِ وَآخِذًا رَأْسَهُ بِيَمِينِهِ أَوْ شِمَالِهِ تَشْخَبُ أَوْدَاجُهُ دَمًا فِي قُبُلِ الْعَرْشِ يَقُولُ يَا رَبِّ سَلْ عَبْدَكَ فِيمَ قَتَلَنِي ( احمد

كُلُّ ذَنْبٍ عَسَى اللَّهُ أَنْ يَغْفِرَهُ إِلَّا الرَّجُلُ يَقْتُلُ الْمُؤْمِنَ مُتَعَمِّدًا أَوْ الرَّجُلُ يَمُوتُ كَافِرًا (نسائي

« لن يزال المؤمن في فُسْحةٍ من دينه ما لم يُصب دمًا حرامًا »(بخاري

അബൂഹുറൈറ, സൈദു ബ്‌നു സാബിത്ത്, ഇബ്‌നു ഉമര്‍, അബൂ സലമ, ഹസന്‍ ബസ്വരി, ഖതാദ (റ) തുടങ്ങിയവര്‍ ഇതേ അഭിപ്രായക്കാരാണ്.
(എന്നാല്‍, മറ്റു പാപങ്ങളെ പോലെ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചാല്‍ ഇതിനും തൗബയുണ്ടെന്നു ബഹുഭൂരിപക്ഷവും പറയുന്നതു കാണാം).

“وإني لغفارٌ لمن تاب وآمن وعملَ صالحا”( طه -82

നേരിട്ടു കൊല നടത്തല്‍ മാത്രമല്ല തെളിഞ്ഞോ ഒളിഞ്ഞോ അതിനെ പിന്തുണക്കലും തെറ്റു തന്നെ.
ഉദാഹരണത്തിന് കൊല ചെയ്യാന്‍ സഹായിക്കുക.

من أعان على قتل مسلم بشطر كلمة لقي الله مكتوب بين عينيه آيس من رحمة الله تعالى ” رواه الإمام أحمد

കൊല നടന്നതില്‍ പങ്കെടുത്തിട്ടില്ലെങ്കിലും അതില്‍ തൃപ്തിയടയുക.

قال رسول الله (ص) لو أن عبدا قتل بالمشرق ورضي بقتله آخر بالمغرب كان شريكا في قتله (احياء

കമുമ്പില്‍ കൊലപാതകം കണ്ടിട്ട് അത് തടയാതിരിക്കുക.

لا تقفن عند رجل يقتل مظلوما فإن اللعنة تنزل على من حضره ولم يدفع عنه ولا تقفن عند رجل يضرب مظلوما فإن اللعنة تنزل على من حضره ولم يدفع عنه (طبراني

കഴിഞ്ഞില്ലെങ്കിലും ഒരാളെ കൊല്ലാന്‍ ആഗ്രഹിക്കുക.

عَنْ الْأَحْنَفِ بْنِ قَيْسٍ قَالَ ذَهَبْتُ لِأَنْصُرَ هَذَا الرَّجُلَ فَلَقِيَنِي أَبُو بَكْرَةَ فَقَالَ أَيْنَ تُرِيدُ قُلْتُ أَنْصُرُ هَذَا الرَّجُلَ (علي رض) قَالَ ارْجِعْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ قُلْتُ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ (بخاري

ഒരാള്‍ക്കു നേരെ ആയുധം ചൂണ്ടുക.

قَالَ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلَائِكَةَ تَلْعَنُهُ حَتَّى يَدَعَهُ وَإِنْ كَانَ أَخَاهُ لِأَبِيهِ وَأُمِّهِ (مسلم

عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا يُشِيرُ أَحَدُكُمْ عَلَى أَخِيهِ بِالسِّلَاحِ فَإِنَّهُ لَا يَدْرِي لَعَلَّ الشَّيْطَانَ يَنْزِعُ فِي يَدِهِ فَيَقَعُ فِي حُفْرَةٍ مِنْ النَّارِ (بخاري

നിയമത്തിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ സംഘടിച്ച്/ കൂട്ടം ചേര്‍് കൊല നടത്തുന്നത് ഇന്ന് വ്യാപകമാണ്. പ്രവാചകരെ വധിക്കാന്‍ മക്കക്കാര്‍ ഇതേ തന്ത്രമാണ് മെനഞ്ഞത്. ഇതും തെറ്റുതന്നെ.

عن ابن عباس ، قال : قتل بالمدينة قتيل على عهد النبي صلى الله عليه وسلم ، لم يعلم من قتله ، فصعد النبي صلى الله عليه وسلم المنبر فقال : « أيها الناس ، قتل قتيل وأنا فيكم ، ولا يعلم من قتله ، لو اجتمع أهل السماء والأرض على قتل امرئ لعذبهم الله ، إلا أن يفعل ما يشاء » (بيهقي

“لو أجمع أهل السموات والأرض على قتل رجل مسلم، لأكبهم الله في النار” طبراني

أَنَّ غُلَامًا قُتِلَ غِيلَةً فَقَالَ عُمَرُ لَوْ اشْتَرَكَ فِيهَا أَهْلُ صَنْعَاءَ لَقَتَلْتُهُمْ وَقَالَ مُغِيرَةُ بْنُ حَكِيمٍ عَنْ أَبِيهِ إِنَّ أَرْبَعَةً قَتَلُوا صَبِيًّا فَقَالَ عُمَرُ مِثْلَهُ (بخاري

ഇന്ന് പല കാരണങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രധാനപ്പെട്ട കാരണം വ്യക്തിവിധ്വേഷമാണ്. എന്തിന്റെ പേരിലായിരുന്നാലും ഇസ്‌ലാം അനുവദിച്ച സാഹചര്യങ്ങളിലല്ലെങ്കില്‍ ഗുരുതരമാണ്.

ചിലര്‍ ഇസ്‌ലാമിന്റെ/ ആദര്‍ശത്തിന്റെ പേരു പറഞ്ഞ് ആളുകളെ കൊല്ലുന്നു; തീവ്രവാദികളെപ്പോലെ.

നബി തങ്ങള്‍ പറയുന്നു: ഇങ്ങനെ കൊല ചെയ്യപ്പെട്ടവര്‍ നാളെ തങ്ങളെ കൊന്നവരുടെ ശിരസ്സു പിടിച്ചുകൊണ്ട് അല്ലാഹുവിന്റെ മുമ്പിലേക്ക് വരും. എന്നിട്ട് പറയും: അല്ലാഹുവേ, എന്തിനാണ് ഇവര്‍ ഞ്ങ്ങളെ കൊന്നതെന്ന് ഇവരോട് ചോദിക്കുക. അല്ലാഹു ചോദിക്കുമ്പോള്‍ അവര്‍ പറയും: ദീനിനു വേണ്ടി. അപ്പോള്‍ അല്ലാഹു തിരിച്ചു ചോദിക്കും: തെറ്റു ചെയ്തിട്ടാണോ എന്റെ ദീനിന് ഉയര്‍ച്ച ലഭിക്കുക.

സാക്ഷാല്‍ ജിഹാദ് നടത്തുമ്പോള്‍ പോലും കൊലയുടെ കാര്യത്തില്‍ എത്ര സൂക്ഷ്മത കാണിക്കണമെന്ന് ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു.

المقداد بن عمرو الكندي رضي الله عنه ، وكان ممن شهد بدرًا مع النبي صلى الله عليه وسلم قال: « يا رسول الله أرأيت إن لقيت كافرًا فاقتتلنا فضرب إحدى يدي بالسيف فقطعها ، ثم لاذ مني بشجرة فقال: أسلمت لله ، أأقتله بعد أن قالها؟ قال رسول الله صلى الله عليه وسلم : لا تقتله ، قال: يا رسول الله ، فإنه قطع إحدى يدي ثم قال ذلك بعد ما قطعها ، قال: لا تقتله ، فإن قتلته فإنه بمنزلتك قبل أن تقتله ، وإنك بمنزلته قبل أن يقول كلمته التي قال »بخاري

ചിലയാളുകള്‍ രാഷ്ട്രീയത്തിന്റെയോ സംഘടനയുടെയോ പേരില്‍ കൊല്ലുന്നു.

وَمَنْ قَاتَلَ تَحْتَ رَايَةٍ عِمِّيَّةٍ يَغْضَبُ لِعَصَبَةٍ أَوْ يَدْعُو إِلَى عَصَبَةٍ أَوْ يَنْصُرُ عَصَبَةً فَقُتِلَ فَقِتْلَةٌ جَاهِلِيَّةٌ وَمَنْ خَرَجَ عَلَى أُمَّتِي يَضْرِبُ بَرَّهَا وَفَاجِرَهَا وَلَا يَتَحَاشَى مِنْ مُؤْمِنِهَا وَلَا يَفِي لِذِي عَهْدٍ عَهْدَهُ فَلَيْسَ مِنِّي وَلَسْتُ مِنْه (مسلم

ചില സ്ത്രീകള്‍ തനിക്കു പിറന്ന അവിഹിത സന്താനങ്ങളെ കവറുകളില്‍ പൊതിഞ്ഞോ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചോ കൊലപ്പെടുത്തുന്നു.

” وإذا الموءودة سئلت بأي ذنب قتلت “(التكوير

سُئل رسول الله صلى الله عليه وسلم أي: الذنب أكبر؟ قال: “أن تَجعل لله ندًا وهو خلقك”. قال: ثم أي؟ قال: “أن تقتل ولدك خشية أن يَطْعم معك” (احمد

സമ്പത്തിന്റെയോ മറ്റു താല്‍പര്യങ്ങളുടെയോ പേരില്‍ സ്വന്തം കുടുംബങ്ങളെ ചിലര്‍ കൊല്ലുന്നു.

حَدَّثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ بَيْنَ يَدَيْ السَّاعَةِ لَهَرْجًا قَالَ قُلْتُ يَا رَسُولَ اللَّهِ مَا الْهَرْجُ قَالَ الْقَتْلُ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ إِنَّا نَقْتُلُ الْآنَ فِي الْعَامِ الْوَاحِدِ مِنْ الْمُشْرِكِينَ كَذَا وَكَذَا فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْسَ بِقَتْلِ الْمُشْرِكِينَ وَلَكِنْ يَقْتُلُ بَعْضُكُمْ بَعْضًا حَتَّى يَقْتُلَ الرَّجُلُ جَارَهُ وَابْنَ عَمِّهِ وَذَا قَرَابَتِهِ فَقَالَ بَعْضُ الْقَوْمِ يَا رَسُولَ اللَّهِ وَمَعَنَا عُقُولُنَا ذَلِكَ الْيَوْمَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تُنْزَعُ عُقُولُ أَكْثَرِ ذَلِكَ الزَّمَانِ وَيَخْلُفُ لَهُ هَبَاءٌ مِنْ النَّاسِ لَا عُقُولَ لَهُم (ابن ماجه

സദാചാരക്കൊല എന്ന ഒന്നും നാട്ടില്‍ ഉണ്ടാവാറുണ്ട്. അഥവാ, വ്യഭിചാരം പോലെയുള്ള കാര്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഇരകളെ പരസ്യമായി കൈകാര്യം ചെയ്യുക. വ്യഭിചാരികളെ നിശ്ചിത നിബന്ധനകളോടെ കൊല്ലാം എന്ന് ഇസ്‌ലാം പറയുന്നുണ്ടെങ്കിലും അത് ഒരു ഇമാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനങ്ങളോടെ ചെയ്യേണ്ടതാണ്.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَحِلُّ دَمُ رَجُلٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ إِلَّا بِإِحْدَى ثَلَاثٍ الثَّيِّبُ الزَّانِي وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ (ابو دود

ثم إذا وقع شيء من هذه الثلاث، فليس لأحد من آحاد الرعية أن يقتله، وإنما ذلك إلى الإمام أو نائبه. (ابن كثير

നാളെ അല്ലാഹുവിന്റെ കോടതിയില്‍ മനുഷ്യര്‍ക്കിടയിലെ കണക്കുകള്‍ തീര്‍ക്കുമ്പോള്‍ ആദ്യം പരിഗണിക്കപ്പെടുന്ന വിഷയം കൊലയായിരിക്കും എന്ന് നാം മറക്കാതിരിക്കുക.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ (مسلم

സര്‍വ്വസാധാരണം എന്നു വിചാരിക്കുമാര്‍ നടന്നുകൊണ്ടിരിക്കുന്ന പറയപ്പെട്ട എല്ലാ ക്രൂരതകള്‍ക്കെതിരെയും നാം ഉണരുക. ശബീര്‍ കൊല്ലപ്പെട്ടപ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കുകയും ചിലര്‍ അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് നാം വായിച്ചല്ലോ. ഇത് ഒരു വിശ്വാസിയുടെ ശൈലിയല്ല. ഖുര്‍ആന്‍ പറയുന്നു:

وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ (المائدة
قال رسول الله صلى الله عليه وسلم ( من رد عادية ماء أو عادية نار فله أجر شهيد ) (كنز العمال

അതുകൊണ്ട് തിന്മയില്‍നിന്ന് മാറിനില്‍ക്കുതോടൊപ്പം മനസ്സാക്ഷി ഉണര്‍ത്തി നാം അത് പ്രതിരോധിക്കുകയും ചെയ്യുക.

Download