അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 


രണ്ട് പ്രാവശ്യം നബിയുടെ നെഞ്ച് പിളര്‍ത്തി ശുദ്ധിയാക്കിയിട്ടുണ്ട്. ഒന്ന് ഹലീമാ ബീവിയുടെ സംരക്ഷണത്തിലായ സമയത്തും മറ്റൊന്ന് ഇസ്റാഅ് മിഅ്റാജ് രാത്രിയിലും. ഓരോന്നിനും ഓരോ ലക്ഷ്യമുണ്ട്. ആദ്യത്തേത് എല്ലാ മനുഷ്യരിലുമുണ്ടാകുന്ന ശൈത്വാനിയ്യായ അംശം നബിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വേണ്ടിയായിരുന്നു. ആ സംഭവം ഉദ്ധരിക്കപ്പെട്ട ഹദീസില്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെത് നബിയുടെ ഹൃദയത്തില്‍ ഈമാനും ഹിക്മതും നിറച്ച് അന്ന് രാത്രി ഉണ്ടാവാന്‍ പോവുന്ന അള്ളാഹുവുമായുള്ള കണ്ടുമുട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പര്യപ്തമാക്കാന്‍ വേണ്ടിയുമാണ്. (ഫത്ഹുല്‍ ബാരി)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.