അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


കത്തുകളില്‍ ബിസ്‍മി എഴുതാവുന്നതാണ്. നബി തങ്ങള്‍ ഖൈസറിന് അയച്ച കത്തില്‍ بسم الله الرحمن الرحيم من محمد بن عبد الله ورسوله എന്ന് എഴുതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. ബിസ്മിയോ മറ്റു പരിശുദ്ധ നാമങ്ങളോ എഴുതപ്പെട്ട കത്തുകള്‍ മറ്റു കടലാസുകള്‍ ഇവയെ നിന്ദിക്കുന്ന വിധം പെരുമാറല്‍ നിഷിദ്ധമാണ്. അവ നിലത്തിടുകയോ അതില്‍ ചവിട്ടുകയോ അരുത്. സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന പക്ഷം അത് കഴുക്കിക്കളയുകയോ കരിച്ച് കളയുകയോ ചെയ്യണം. طاوس എന്നവര്‍ ബിസ്മി എഴുതപ്പെട്ട കത്തുകള്‍ ഒരുമിച്ച് കൂടിയാല്‍ അത് കരിക്കുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.