അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


പിതാവില്‍ നിന്നും ഭാര്യക്ക് മോശം അനുഭവം ഉണ്ടാകുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈംഗികമായ രീതിയിലുള്ളതാണെങ്കില്‍ അതീവ ഗൌരവത്തോടെ കാണേണ്ട വിഷയമാണത്. കാരണം മഹ്റമ് ആയ ആങ്ങളയായാലും മകനായും ഉപ്പയായാലും ആരായാലും അവരുമായി അടത്ത് ഇടപഴകുന്നതും ഒറ്റക്കാകുന്നതും അനുദനീയമാകുന്നത് ഫിത്ന ഭയപ്പെടാതിരിക്കുകയും വികാരമുണ്ടാകാതിരിക്കുകയും ചെയ്യണമെന്ന നിബന്ധനയോടെയാണ് (ശര്‍വാനി). അങ്ങനെ വല്ലതും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അന്യപുഷന്മാരെപ്പോലെയാണ് അവരേയും കാണേണ്ടത്. അതിനാല്‍ ഇത്തരം ഒരു സാഹചര്യം ഉപ്പയില്‍ നിന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍ ഏത് കാര്യത്തിലും അന്യപുരുഷന്മാരോടെന്ന പോലെയാണ് ഉപ്പയോടും പെരുമാറേണ്ടത്. ഉപ്പ മാത്രമുള്ളപ്പോള്‍ വീട്ടില്‍ ഒറ്റക്കാകാനോ മറ്റു മഹ്റമുകളുള്ളപ്പോള്‍ തന്നെ ആ കൂട്ടത്തില്‍‌ ഉപ്പയുണ്ടെങ്കില്‍ ശരീരത്തിന്റെ ‍ഒരു ഭാഗവും പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഇത് ശറഇന്റെ ശക്തമായ നിര്‍ദ്ദേശമാണ്. ഇക്കാര്യത്തില്‍ അന്യരെന്നോ കൂടപ്പിറപ്പെന്നോ മാതാപിതാക്കളെന്നോ വ്യത്യാസമില്ല.


എന്നാല് ലൈംഗിക പരമല്ലാത്ത മറ്റു രീതിയിലുള്ള പെരുമാറ്റങ്ങളാണെങ്കില്‍ (ഉദാ. കുത്തുവാക്കുകള്‍ പറയുക, അധിക്ഷേപിക്കുക, സ്വകാര്യതകളെ മാനിക്കാതിരിക്കുക, അവഗണിക്കുക, വീട്ടില്‍ സ്വസ്ഥത തരാതിരിക്കുക, ഭര്‍ത്താവിനും തനിക്കും വില കല്‍പ്പിക്കാതിരിക്കുക, ഭാര്യയെ പരിഗണിക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍) ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളോട് എങ്ങനെ പെരുമാറാമെന്നറിയാന്‍ ഇവിടെ നോക്കുക.   
 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.