അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഹവ്വാഅ് (حواء) നമ്മുടെ മാതാവായ ഉമ്മുല്‍ ബശര്‍ റ യുടെ നാമമാണ്. ആ പേര് വെക്കുന്നതിനു വിരോധമൊന്നുമില്ല. നല്ല ആളുകളുടെ പേര് വെക്കുകയെന്നത് നല്ലതാണല്ലോ, അതനുസരിച്ച് ആ പേര് വെക്കുന്നത് പ്രതിഫലാര്‍ഹവുമാണ്.


പേരിടുമ്പോള്‍ രണ്ട് പേര് ചേര്‍ത്തിടണമെന്ന് നിയമമില്ല. ഒറ്റ പേര് തന്നെ മതി. പേരിന്‍റെ ശ്രവണസൌന്ദര്യം മാത്രം പരിഗണിക്കാതെ നല്ല ആശയമുള്ള പേര് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നബിതങ്ങളുടെ നിര്‍ദ്ദേശം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ