അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ചോദ്യത്തിൽ നിന്ന് ഈ സൺ ഗ്ലാസ് വിലപിടിപ്പുള്ളതാണെന്നാണ് മനസ്സിലാകുന്നത്. അതിനാൽ സാധ്യമാകുന്ന മാർഗങ്ങളിലൂടെ അദ്ദേഹത്തിന് വിവരം ലഭിക്കാവുന്ന വിധം ഒരു വർഷം ഇത് പരസ്യം ചെയ്യുക. അദ്ദഹം ധനികനായത് കൊണ്ട് മൂന്നു മാസമോ ആറു മാസമോ ഒക്കെ കഴിഞ്ഞാൽ ഇക്കാര്യം അവഗണിക്കും എന്ന് ചിന്തിക്കാമെങ്കിൽ അത്രം കാലം പരസ്യം ചെയ്താൽ മതി.  സാമൂഹിക മാധ്യമങ്ങളും മറ്റും സജീവമായ, നൂതന വിവര സാങ്കേതിക സംവിധാനമുള്ള ഇക്കാലത്ത് അത് പ്രയാസ രഹിതമാണ്. എന്നിട്ട് വിവരമൊന്നുമില്ലെങ്കിൽ  ‘ഞാൻ അതിനെ ഉടമയാക്കി’ എന്ന് പറഞ്ഞ് അത് ഉപയോഗിക്കാം. പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞാൽ ഒന്നുകിൽ അദ്ദേഹം വലിയ ആളായത് കൊണ്ട് നിങ്ങളോട് തന്നെ  അത് എടുക്കാൻ പറയാം എങ്കിൽ നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാം. അല്ലെങ്കിൽ അത് (അപ്പോഴും കൈവശമുണ്ടെങ്കിൽ) തിരിച്ചു കൊടുക്കണം. കൈവശമില്ലെങ്കിൽ അതു പോലോത്തതോ അതിന്റെ വിലയോ നൽകണം. (ഫതിഹുൽ മുഈൻ)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.