അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളതും അത് പഠിപ്പിക്കുന്നുണ്ട്. ഇമാം ഇബ്നുമാജ, നസാഈ, ബൈഹഖി തുടങ്ങി പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അവയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക,  اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ " (അല്ലാഹുവേ, ഞാന്‍ നിന്നോട് ഇവളിലെ നന്മയും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ നന്മയും ചോദിക്കുന്നു, ഇവളിലെ മോശമായ കാര്യങ്ങളില്‍നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടതിലെ മോശമായ കാര്യങ്ങളില്‍നിന്നും കാവല്‍ ചോദിക്കുകയും ചെയ്യുന്നു) ആദ്യരാത്രിയിലെ മാര്യാദകളെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക്ക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.