നാട്ടിലുള്ള ഭാര്യയോട് 'നിഞ്ഞെ വിട്ടു പിരിഞ് ഇരിക്കുന്നതിൽ എനിക്ക് സങ്കടം ഉണ്ടെന്ന്' പറഞ്ഞു. വിട്ടു പിരിയൽ എന്നത് സ്വരീഹായ പദമായതിനാൽ ഞാൻ അങ്ങനെ പറഞ്ഞതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഉസ്താദേ.

ചോദ്യകർത്താവ്

salim kk

Sep 4, 2018

CODE :Oth8896

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

‘നിന്നെ വിട്ടുപിരിഞ്ഞിരിക്കുന്നതിൽ സങ്കമുണ്ട്’ എന്ന് പറഞ്ഞാൽ അതിനർത്ഥം നിന്നെ ത്വലാഖ് ചൊല്ലുന്നതിൽ സങ്കടമുണ്ട് എന്നല്ല, മറിച്ച് നീയുമായുള്ള വിരഹം (അഥവാ നീ അടുത്തില്ലാത്ത സാഹചര്യം) എന്നിൽ സങ്കടമുണ്ടാക്കുന്നുണ്ട് എന്നാണ്. ഇത് ത്വലാഖിന്റെ വ്യക്തമായതോ വ്യംഗ്യമായതോ അല്ലാത്ത കേവലം വിരഹ ദുഃഖം പ്രകടിപ്പിക്കുന്ന വചനമായതിനാൽ ഇതിൽ വിട്ടു പിരിയുകയെന്ന വാക്കുണ്ടെങ്കിലും ത്വലാഖ് സംഭവിക്കില്ല. ഇക്കാര്യത്തിൽ കൂടുതൽ അറിയാൻ ഇവിടെ നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter