അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


قَالَ اللهُ عَزَ وَجَل  എന്നാൽ സ്രേഷ്ഠനും പ്രതാപിയുമായ അല്ലാഹു പറഞ്ഞുവെന്നാണ് അർത്ഥം.


അല്ലാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു: سبح اسم ربك الأعلى "മഹോന്നതനായ അല്ലാഹുവിന്റെ നാമത്തെ താങ്കൾ വാഴ്ത്തുക" (ആദരപൂർവ്വം അവന്റെ പരിശുദ്ധിയെ വാഴ്ത്തുക). ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമൂഹം അല്ലാഹുവിന്റെ പേര് എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ سُبْحَانَهُ وَتَعاَلىَ (അവൻ പരിശുദ്ധനും മഹോന്നതനുമാണ്)എന്ന് എഴുതുകയും പറയുകയും ചെയ്യുന്നു.


അതു പോലെത്തന്നെ പരിശുദ്ധ ഖുർആനിൽ അല്ലാഹു سبحانه وتعالى അവന്റെ പേര് പറഞ്ഞ പല സന്ദർഭങ്ങളിലും ഉടനെത്തന്നെ لَا إِلَٰهَ إِلَّا هُوَ  (അവനല്ലാതെ മറ്റൊരു ഇലാഹില്ലാ)എന്ന് ചേർത്ത് പറഞ്ഞിട്ടുണ്ട്. (ഉദാ 1.  اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ              2.  هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ 3. هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ )


ഈ രണ്ട് ഖുർആനിക അധ്യാപനങ്ങളേയും ഉൾക്കൊണ്ട് കൊണ്ട് നാം അല്ലാുഹുവിന്റെ പേര് പരാമർശിക്കുമ്പോൾ سُبْحَانَهُ وَتَعاَلىَ لا إِلَه إِلا هُو എന്നും കൂടെ എഴുതാം, പറയാം.. ഈ രീതിയാണ് നമ്മുടെ നാട്ടിലെ വഅളുകളിൽ قَالَ اللهُ عَزَ وَجَل  എന്ന് കേൾക്കുന്ന മാത്രയിൽ ശ്രോദ്ധക്കൾ سُبْحَانَهُ وَتَعاَلىَ لا إِلَه إِلا هُو എന്ന് ചൊല്ലി വരുന്നത്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.