അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹിജഡകളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തരമായാണ് ഹിജഡകളെ ഇസ്‍ലാം കാണുന്നത്. ഒന്ന് പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായ ഹിജഡകള്‍, രണ്ട് സ്ത്രീയാണെന്ന് വ്യക്തമായ ഹിജഡകള്‍, മൂന്ന് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകള്‍. ഈ മൂന്നില്‍  പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായവരെ പുരുഷന്‍മാരായും സ്ത്രീയാണെന്ന് വ്യക്തമായവരെ സ്ത്രീകളായും പരിഗണിക്കപ്പെടണം. പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകളെയാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഖുന്‍സകളായി പരിഗണിക്കുന്നത്.
 


ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങളറിയാന്‍ ഈ ലേഖനം വായിക്കുക.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.