അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ളതാണ് ഇക്കാര്യവും.

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, (പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവന്നപ്പോള്‍) പ്രവാചകര്‍ (സ) പറഞ്ഞു, നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ചുവന്നിരിക്കുന്നു. വേണ്ടവര്‍ക്ക് ജുമുഅ നിര്‍വ്വഹിക്കാതെ പെരുന്നാള്‍ ജുമുഅ കൊണ്ട് തന്നെ മതിയാക്കാം, ഞങ്ങള്‍ ജുമുഅ നിര്‍വ്വഹിക്കുന്നതായിരിക്കും (അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി). സമാനമായ പല ഹദീസുകളും കാണാവുന്നതാണ്.

എന്നാല്‍ അവയില്‍ സാധ്യമായ വിവിധ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്ന് അഭിപ്രായമാണ് പണ്ഡിതര്‍ക്കിടയില്‍ ഇവ്വിഷയകമായി ഉള്ളത്. സാധാരണ പോലെ ജുമുഅ നിസ്കാരം നിര്‍ബന്ധമാണെന്നാണ് പല പണ്ഡിതരും പറയുന്നത്. പെരുന്നാള്‍ നിസ്കാരം ജമാഅതായി നിര്‍വ്വഹിച്ചവന്ന് ജുമുഅ നിര്‍ബന്ധമില്ല എന്നതാണ് മറ്റൊരു അഭിപ്രായം. ജുമുഅത് പള്ളിയില്‍നിന്ന് ദൂരെ താമസിക്കുന്ന യാത്ര പ്രയാസകരമാവുന്നവര്‍ക്ക് ജുമുഅക്ക് ഇളവുണ്ടെന്നാണ് മൂന്നാമത്തെ പക്ഷം. ഉസ്മാന്‍ (റ)വിന്റെ ഭരണകാലത്ത് അദ്ദേഹം ഇങ്ങനെ വിധി പുറപ്പെടുവിച്ചതായി ചരിത്രത്തില്‍ കാണാം. ശാഫിഈ മദ്ഹബിന്റെ അഭിപ്രായം ഇതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.