അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ 


مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ وَبَكَّرَ وَابْتَكَرَ وَمَشَى وَلَمْ يَرْكَبْ وَدَنَا مِنْ الْإِمَامِ وَاسْتَمَعَ وَلَمْ يَلْغُ كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ أَجْرُ صِيَامِهَا وَقِيَامِهَا വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിനെ കുറിച്ച് ഇങ്ങനെ ഒരു ഹദീസ് കാണാം. വെള്ളിയാഴ്ച കുളിച്ച് നേരത്തെ വാഹനം കയറാതെ നടന്ന് പള്ളിയില്‍ പോയി ഇമാമിന്‍റെ സമീപത്ത് നിന്ന് ഖുത്വുബ ശ്രദ്ധിച്ചവന് ഓരോ ചവിട്ടടിക്കും ഒരു വര്‍ഷം നോമ്പനുഷ്ടിക്കുകയും നിസ്കരിക്കുകയും ചെയ്ത പ്രതിഫലമുണ്ട്. ഈ ഹദീസില്‍ വാഹനം കയറാതെ നടന്ന് പോയവനാണ് നബി തങ്ങള്‍ ഈ പ്രതിഫലം പ്രഖ്യാപിച്ചത്. ഇതു പോലെ എല്ലാ നിസ്കാരത്തിനും നടന്ന് പോവണമെന്ന് പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഹദീസില്‍ مشى എന്നതിനു ശേഷം ولم يركب എന്ന് ഉപയോഗിച്ചത് നടന്ന് തന്നെ പോവണമെന്നറിയിക്കാനാണെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. 


വാഹനം വാങ്ങാതെ ഞാന്‍ നടന്ന് പള്ളിയില്‍ പോകുന്നത് എന്നിക്ക് നടന്ന് പോകുന്നതിന്‍റെ പ്രതിഫലം ലഭിക്കാനാണെന്ന് പറഞ്ഞ സ്വാഹാബിയുടെ നബി അംഗീകരിച്ച ഹദീസും കാണാം. عَنْ أُبَيّ بْنُ كَعْبٍ رَضِيَ اللَّهُ عَنْهُ قَالَ كَانَ رَجُلٌ لَا أَعْلَمُ رِجَالًا أَبْعَدَ مِنْ الْمَسْجِدِ منه وكان لا تخطيه صلاة فقيل له أو قلت له اشْتَرَيْتَ حِمَارًا تَرْكَبُهُ فِي الظَّلْمَاءِ وَفِي الرَّمْضَاءِ قَالَ مَا يَسُرُّنِي أَنَّ مَنْزِلِي إلَى جَنْبِ الْمَسْجِدِ إنِّي أُرِيدُ أَنْ يُكْتَبَ لِي مَمْشَايَ إلَى الْمَسْجِدِ وَرُجُوعِي إذَا رَجَعْتُ إلَى أَهْلِي فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ جَمَعَ اللَّهُ لَكَ ذَلِكَ كُلَّهُ


ഇങ്ങനെ നടന്ന് പള്ളിയില്‍ വരണമെന്നറിയിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. ആ ഹദീസുകളില്‍ നിന്നെല്ലാം മനസ്സിലാക്കാനാവുന്നത് നടന്ന് പോയാല്‍ മാത്രമേ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട പ്രതിഫലം ലഭിക്കൂവെന്നാണ്. വാഹനത്തില്‍ പോയവര്‍ക്ക് അതിന്‍റേതായ പ്രതിഫലം ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.