അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ 


മരിച്ചവരുടെ പേര് വായിച്ച് മറഞ്ഞ മയ്യിതിന്‍റെ മേല്‍ നിസ്കരിക്കുന്നത് അനുവദനീയമാണ്. പേര് വായിക്കണമെന്നും നിര്‍ബന്ധമില്ല. ഭൂമിയില്‍ മരിച്ച എല്ലാ മുസ്‍ലിംകള്‍ക്കും വേണ്ടി എന്ന് നിയ്യത് ചെയ്തും നിസ്കരിക്കാം. അങ്ങനെ നിസ്കരിക്കാമെന്ന് മാത്രമല്ല നിസ്കരിക്കുന്നത് സുന്നതാണെന്നും പണ്ഡിതര്‍ പറയുന്നു. മരിച്ചവര്‍ ആരാണെന്നും എത്രയാണെന്നും അറിയല്‍ നിര്‍ബന്ധമില്ലെന്ന് ഇമാം നവവി റ മജ്മൂഇല്‍ പറയുന്നു. അവരുടെ പേരും അറിയേണ്ടതില്ലെന്ന് പണ്ഡിതര്‍ പറയുന്നു. അതിനാല്‍ പേര് വായിക്കാതെ തന്നെ മറഞ്ഞ മയ്യിതിന്‍റെ മേല്‍ നിസ്കരിക്കാമെന്നാണ് നിയമം. പേര് ആള്‍ തുടങ്ങിയവ അറിയണമെന്ന് നിബന്ധന വെക്കുന്ന പണ്ഡിരുടെ അഭിപ്രായം പരിഗണിച്ചാണ് നാം പേര് വായിക്കുന്നത്. (തുഹ്ഫ 3/133)


നബി സ്വ തങ്ങള്‍ നജ്ജാശിയുടെ മേല്‍ മയ്യിത് നിസ്കരിച്ചത് മറഞ്ഞ മയ്യിതിന്‍റെ മേല്‍ നിസ്കരിക്കാമെന്നതിനു തെളിവാണ്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.