അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 


وَاتَّفَقَ الْعُلَمَاءُ عَلَى تَحْرِيمِ تَلْقِيبِ الْإِنْسَانِ بِمَا يَكْرَهُ سَوَاءٌ كَانَ صِفَةً كَالْأَعْمَشِ وَالْأَعْمَى وَاتَّفَقُوا عَلَى جَوَازِ ذِكْرِهِ بِذَلِكَ عَلَى جِهَةِ التَّعْرِيفِ لِمَنْ لَا يَعْرِفُهُ إلَّا بِذَلِكَ وَاتَّفَقُوا عَلَى اسْتِحْبَابِ اللَّقَبِ الَّذِي يُحِبُّهُ صَاحِبُهُ فَمِنْ ذَلِكَ أَبُو بَكْرٍ الصِّدِّيقُ اسْمُهُ عَبْدُ اللَّهِ بْنُ عُثْمَانَ وَلَقَبُهُ عَتِيقٌ ആളുകള്‍ വെറുക്കുന്ന സ്ഥാനപ്പേരുകള്‍ നല്‍കല്‍ ഹറാമാണ്. അറിയാത്തവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി ആ പേരുകള്‍ ഉപയോഗിക്കുകയുമാവാം. ആളുകള്‍ ഇഷ്ടപ്പെടുന്ന സ്ഥാനപ്പേര് നല്‍കല്‍ സുന്നതാണെന്നും പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.(ഇമാം നവവി റ മജ്മൂഅ്) ഹാജിയെന്ന് വിളിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുമല്ലോ. അതിലൂടെ രിയാഅ് വരരുതെന്ന് മാത്രം. ഹാജി എന്ന് വിളിക്കല്‍ ഏതായാലും നിര്‍ബന്ധമില്ല. പേരിനൊപ്പം അത് ചേര്‍ക്കണമെന്നുമില്ല. ചേര്‍ത്ത് പറയുന്നതിനു വിരോധമില്ല. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.