2കുല്ലത്തു വെള്ളം എന്നത് ഒന്ന് വിശദീകരിക്കാമോ

ചോദ്യകർത്താവ്

shuaib

Feb 20, 2019

CODE :Fiq9162

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കം 500 ബഗ്ദാദീ റാത്തലാണ് (തുഹ്ഫ). ഒരു ബഗ്ദാദീ റാത്തൽ 128.5714 ദിർഹമാണ് (ശർവാനി). അപ്പോൾ 500 ബഗ്ദാദീ റാത്തൽ 64285.7 ദിർഹമാണ്.  ഒരു ദിർഹം 2.975 ഗ്രാമാണ്. എങ്കിൽ രണ്ട് ഖുല്ലത്ത് അഥവാ 500 റാത്തൽ എന്നത് 191249.95 ഗ്രാമായിരിക്കും. അത് കിലോ ഗ്രാമാക്കുമ്പോൾ 191.25 kg. ആകും. സാധാരണ ഊഷ്മാവിൽ ഒരു കിലോ ഗ്രാം വെള്ളം എന്നത് തന്നെയാകും ഒരു ലിറ്റർ വെള്ളവും എന്നതിലാൽ രണ്ട് ഖുല്ലത്ത് വെള്ളം എന്നത് 191.25 ലിറ്റർ എന്ന് ഇന്നത്തെ അളവിൽ പറയാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter