മയ്യിത്തിനെ സാധാരണയായി വെറും കട്ടിലിൽ (പായ വിരിക്കാതെ) കിടത്തലാണല്ലോ പതിവ്. എന്നാൽ പായ വിരിച്ചു കിടത്തുന്നതിനു വല്ല വിരോധവും ഉണ്ടോ? തലയിണ പോലോത്ത വെച്ച് കൊടുക്കുന്നതിനു പ്രത്യേകമായ വല്ല വിരോധവും ഉണ്ടോ ?

ചോദ്യകർത്താവ്

Khubaib

Feb 14, 2019

CODE :Fiq9154

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മയ്യിത്തിനെ വെറും കട്ടിലിലിൽ പായയോ വിരിപ്പോ വിരിക്കാതെ കിടത്താലാണ് സുന്നത്ത്. കാരണം അവ വിരിച്ചാൽ മയ്യിത്തിന്റെ ശരീരം ചൂടായിട്ട് പകർച്ചയാകാൻ (നിറം വ്യത്യാസപ്പെടാൻ) സാധ്യയുണ്ട്. (തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter