അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


 التَّحِيَّاتُ لِلَّهِ سَلَامٌ عَلَيْك أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ سَلَامٌ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ اللهم صل على محمد ഇതാണ് അവസാനത്തെ അത്തഹിയ്യാതില്‍ ചൊല്ലല്‍ നിര്‍ബന്ധമായത്. സ്വലാത് اللهم صل على محمد എന്ന് മാത്രമാണ് നിര്‍ബന്ധമായും ചൊല്ലേണ്ടത്. നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായവുമുണ്ട്. ഇതനുസരിച്ച് اللهم صل على محمد وعلى آل محمد വരെ നിര്‍ബന്ധമാവും. ഇതിനപ്പുറമുള്ള ഇബ്റാഹീമിയ്യ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമില്ല. അതിനാല്‍ ഇമാം സലാം വീട്ടിയാല്‍ അതൊഴിവാക്കി മഅ്മൂമിനും സലാം വീട്ടാവുന്നതാണ്. ഇമാം സലാം വീട്ടിയാലും ബാക്കിയുള്ള സ്വലാത് ദുആയെല്ലാം കഴിഞ്ഞ് മഅ്മൂം സലാം വീട്ടിയാലും മതി. കാരണം ശാഫിഈ മദ്ഹബ് പ്രകാരം ഇമാമിന്‍റെ ഒന്നാമത്തെ സലാമോട് കൂടെ ജമാഅത് അവസാനിച്ചു. അതിനു ശേഷം മഅ്മൂമിന് ദുആയും സ്വലാതുമായി നിസ്കാരത്തില്‍ തന്നെ തുടരാം, ശേഷം സലാം വീട്ടിയാല്‍ മതി. (وَتَنْقَضِي الْقُدْوَةُ بِسَلَامِ الْإِمَامِ) التَّسْلِيمَةَ الْأُولَى (فَلِلْمَأْمُومِ أَنْ يَشْتَغِلَ بِدُعَاءٍ وَنَحْوِهِ ثُمَّ يُسَلِّمَ) وَلَهُ أَنْ يُسَلِّمَ فِي الْحَالِ. (المحلي


കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ