അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


തിങ്ങിയ താടിയുടെ ഉള്‍ഭാഗവും അതിനു താഴെയുള്ള തൊലിയും കഴുകല്‍ നിര്‍ബന്ധമില്ല. എന്നാലും താടി ചിക്കി കഴുകല്‍ സുന്നതാണ്. താടിരോമങ്ങള്‍ക്കിടയിലൂടെ തൊലി കാണും വിധം നേരിയ താടിയാണെങ്കില്‍ അതിന്‍റെ ഉള്ളും പുറവും കഴുകല്‍ നിര്‍ബന്ധമാണ്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.