മുടി ഡൈ (കറുപ്പ്) ചെയ്യുന്നത് ഹറാമാണ് എന്നറിയാം.അതിനെ കുറിച്ചുള്ള ഹദീസ് ഏതാണ്?

ചോദ്യകർത്താവ്

സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

حديث ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم: "يكون قوم في آخر الزمان يخضبون بالسواد كحواصل الحمام لا يريحون رائحة الجنة".അവസാന കാലത്ത് ഒരു വിഭാഗം വരും, പ്രാവിന്റെ നെഞ്ച് പോലെ മുടി കറുപ്പിക്കുന്നവരാണ്. സ്വര്‍ഗ്ഗത്തിന്റെ പരിമളം അവര്‍ക്ക് ലഭിക്കുകയില്ല. روى مسلم في صحيحه قوله صلى الله عليه وسلم: "غيروا هذا بشيء واجتنبوا السواد".കറുപ്പില്ലാത്ത നിറം കൊണ്ട് നരക്ക് ചായം നല്‍കുക.

ഡൈ ചെയ്യാനുപയോഗിക്കുന്ന നിറത്തിനനുസരിച്ച് വിധി വിത്യാസപ്പെടും. ഏത് നിറം കൊണ്ടാണെങ്കിലും വുദൂഇലും കുളിയിലും വെള്ളം ചേരാത്തത് ഉപയോഗിച്ചാല്‍ നിര്‍ബന്ധമായ കുളി വുദൂ എന്നിവ ശരിയാവില്ല. കറുത്ത നിറം കൊണ്ട് ചായം നല്‍കല്‍ ശാഫിഈ മദ്ഹബ് പ്രകാരം ഹറാമും മറ്റു മദ്ഹബുകള്‍ പ്രകാരം കറാഹതുമാണ്. യുവത്വം തോന്നിപ്പിച്ച് വഞ്ചിക്കാനാണെങ്കില്‍ -വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ വഞ്ചിക്കുന്ന പോലെ-മാലികി മദ്ഹബ് പ്രകാരവും ഹറാമാണ്. ചുവപ്പ് മഞ്ഞ പോലോത്ത നിറം കൊണ്ട് നരക്ക് ചായം നല്‍കല്‍ സുന്നതാണ്.   കറുത്ത മുടി വെളുപ്പിക്കല്‍ കറാഹതാണ്. താടിയുടേയും വിധി ഇതു തന്നെയാണ്. സമാന ചോദ്യത്തിനു  മുമ്പു കൊടുത്ത മറുപടിയിലേക്കുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.

നരച്ച മുടിക്ക് ഛായം കൊടുക്കുന്നതിന്‍റെ വിധി

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter